വെള്ളിനക്ഷത്രം [RDX] 227

 

“,,,,,,നിന്റെ അപേക്ഷയ്ക്കോ, ഈ കണ്ണുനീരിലോ  നീ ചെയ്ത് തെറ്റിന് ഒരു പ്രായശ്ചിത്തം അല്ല.. പറയു കഴുത്തു ഛേദിക്കുന്നതിന് മുൻപേ നിന്റെ അവസാന ആഗ്രഹം,,,,,”

 

അവളുടെ കഴുത്തിലേക്കു വാൾ മുട്ടിച്ചു സൂര്യൻ ഉറക്കെ പറഞ്ഞു..

 

“പല കാര്യങ്ങളും എനിക്ക് ഇവിടെ പറയാൻ കഴിയില്ല ദേവ… അത് നി ഒരിക്കലും അറിയാനും പാടില്ല… 

 

അവള് ചിരിയോടെ കൂട്ടിച്ചേർത്തു…ദേഷ്യത്തോടെ നിൽക്കുന്ന അവൻ്റെ മുഖം ഒരു സംശയത്തോടെ അവളെ ചൂഴ്ന്നു നോക്കി…

 

,,,,,എനിക്ക് ഒരു ആഗ്രഹമേ ഉള്ളു.. ഈ ജന്മത്തിൽ എനിക്ക് സാധിക്കാതെ പോയ ഒന്ന് അത് നീ… നീയാണ് എന്റെ ആഗ്രഹം  അടുത്ത ജന്മത്തിൽ എങ്കിലും എനിക്ക് അത് നേടണം… ഇതാണ് എനിക്ക് വേണ്ടത്,,,,”

 

അവൾ കണ്ണുകൾ അവന്റെ കണ്ണിലേക്ക് നോക്കി പറഞ്ഞു… അവസാന പുഞ്ചിരിയോടെ അവന്റെ മുഖത്തേക്ക് നോക്കി…

 

സൂര്യൻ ഞെട്ടി അവളുടെ മുഖത്തേക്ക് നോക്കി. ഒരു ചെറു പുഞ്ചിരിയോടെ അവന്റെ കണ്ണിലേക്ക് നോക്കി നിൽക്കുന്നു..

 

അവൻ എന്ത് ചെയ്യണം എന്ന് അറിയാതെ നിന്നുപോയി. അവന്റെ കൈ തളരുന്നപോലെ തോന്നി..

 

സൂര്യൻ അവന്റെ ഇടതു വശത്തേക്ക് നോക്കി. അവിടെ അവനെ നോക്കി രാജാകീയം ആയ വസ്ത്രങ്ങളും തലയിൽ ചെറിയ കിരീടവും കയ്യിൽ ഒരു ദണ്ടും ഏന്തി രാജകുമാരി  നിൽപ്പുണ്ട്. അവള് ഇതൊന്നും തന്നെ ബാധിക്കുന്ന കാര്യം അല്ല എന്ന ഭാവത്തിൽ ദൂരേക്ക് നോക്കി നിൽക്കുന്നു… അവളുടെ മുഖത്തും ചെറിയ അമർഷം കാണാം…

 

ആ കുമാരിക്ക് പിന്നിൽ ആയി തടിച്ചു കൂടിയ ജനങ്ങളും.. അവൾ കയ്യിൽ ഉണ്ടായിരുന്ന ദണ്ട് ഉയർത്തി നിലത്തേക്ക് ഇടിച്ചു…കൊല്ലുവാൻ ആജ്ഞ എന്നോണം കാണിച്ചു…

 

അവൻ  അവളെ നോക്കി. അവൾ കണ്ണ് അടച്ചു മരണത്തെ തയ്യാറായി നിൽക്കുന്നു.,, അവളുടെ മുഖത്ത് ഒരു ജയിച്ച വീര ആയ സ്ത്രീയുടെ പുഞ്ചിരി ഉണ്ടായിരുന്നു…

 

അവൻ ജനങ്ങളെയും കുമാരിയെയും പ്രകൃതിയെയും സാക്ഷ്യം ആക്കി വാൾ ഉയർത്തി താഴെക്ക് ആഞ്ഞു വീശി..

 

അവളുടെ കഴുത്തിനു മുന്നിലൂടെ  വാൾ കയറി ഇറങ്ങി അവളുടെ കഴുത്തിൽ നിന്നും അവളുടെ തല വേർപെട്ട് വീണു … അവളുടെ ശരീരം  ഒരു വശത്തേക്ക് വീണു പിടച്ചു… അതിൽ നിന്നും രക്തം ഒഴുകി കൊണ്ട് ഇരുന്നു… പതിയെ പതിയെ അവളുടെ തലയില്ലത്ത ശരീരം നിച്ഛലം ആയി…

 

അറ്റ്  കിടക്കുന്ന അവളുടെ മുഖത്ത് അപ്പോഴും പുഞ്ചിരി ഉണ്ടായിരുന്നു..

 

എങ്ങും ജനങ്ങളുടെ ആരവം മുഴങ്ങി 

 

“സേനാധിപതിദേവേന്ദ്രൻ,,,വിജയിക്ട്ടെ”   

 

“സേനാപതിദേവേദ്രൻ,,,, വിജയിക്കട്ടെ..

 

ജനങ്ങൾ സന്തോഷത്തോടെ  ആരവം മുഴക്കി. നാട് ആകെ അറിയിച്ചു..

3 Comments

Add a Comment
  1. നിധീഷ്

    ♥️♥️♥️♥️♥️♥️♥️

  2. Super story pls continue

Leave a Reply

Your email address will not be published. Required fields are marked *