വെള്ളിനക്ഷത്രം [RDX] 224

 

      ——————————————

 

ആകാശത്തിന്റെ നിറങ്ങൾ പല നിറത്തിൽ മാറി.. ശക്തമായ മിന്നലുകൾ രൂപപ്പെട്ടു. ആ ഗ്രാമം കണ്ടതിൽ വച്ച് ഭയാനകമായി പ്രകൃതി മാറി. ശക്തം ആയ മിന്നലുകൾ.

 

തെളിഞ്ഞ ആകാശം പെട്ടന്ന് മാറിയത് കണ്ട് ഗ്രാമവാസികൾ ഭയപ്പെട്ടു.

 

പെട്ടന്ന് പ്രകൃതി നിച്ഛലം ആയി.. എങ്ങും ശാന്തത പെയ്യാൻ തുടങ്ങിയ മഴത്തുള്ളികൾ വായുവിൽ ഉയർന്നു നിന്നു.

മരങ്ങളുടെ ഇലകൾ പോലും നിച്ഛലം ആയി.കേസരി ഒഴികെ സകല ജീവജാലങ്ങളും നിച്ഛലം..

 

കോവിലകത്തിന്റെ വാതിൽ ഒരു ഞരകത്തോടെ പതിയെ തുറന്നു. അതിനു ഉള്ളിൽ ഗ്രാമത്തിന്റെ ആരാധന ദൈവം ആയ യവി ദേവന്റെ സ്വർണ പ്രതിമ.. 

 

അതിൽ നിന്നും ചെറിയ പ്രകാശങ്ങൾ വരാൻ തുടങ്ങി… പ്രകാശം വലുതായി ആ പ്രതിമയ്ക്ക് പിറകിലായി സ്വർണ പ്രഭ ഉയർന്നു വരാൻ തുടങ്ങീ….

 

ആ പ്രതിമയിലെ നെറ്റിയിലെ രത്‌നം പതിയെ പ്രകാശിച്ചു..

 

കേസരിയുടെ കയ്യിൽ നിന്നു കുഞ്ഞു പതിയെ വായുവിൽ ഉയർന്നു പൊങ്ങി. 

 

പതിയെ കുഞ്ഞിന് ചുറ്റും ഒരു സുതാര്യം ആയ രക്ഷാ കവചം ഒൻപത് വലയങ്ങൾ രൂപപ്പെട്ടു. അത് ഓരോന്നായി കുഞ്ഞിനെ വലം വച്ച്  കറങ്ങി.. ആ വലയങ്ങൾ സ്വയം വ്യത്യസ്ത നിറത്തിൽ പ്രകാശം പ്രകാശിപ്പിച്ചു..

 

ഈ മായ കാഴ്ച കണ്ടു കേസരിയുടെ കണ്ണ് അത്ഭുതം കൊണ്ടു നിറഞ്ഞു. അയാളുടെ കൈ അറിയാതെ തന്നെ കൂപ്പി.

 

യവി ദേവൻ്റെ നെറ്റിയിൽ നിന്നും വന്ന ആ പ്രകാശം നീണ്ടു കുഞ്ഞിന്റെ ദേഹത്തേക്ക് പതിച്ചു. പതുക്കെ കുട്ടിയുടെ ശരീരത്തിൽ ചൂട് വർധിക്കാൻ തുടങ്ങി അതോടപ്പം നീല നിറം മാഞ്ഞു ചെറിയ ചുവപ്പ് വന്നു…

 

അയാളെ ഞെട്ടിച്ചു കൊണ്ട്  കുഞ്ഞു ഉറക്കെ കരയാൻ തുടങ്ങി.. വായുവിൽ ഉയർന്നു കുഞ്ഞു കരയുന്നത് അയാൾ അത്ഭുതത്തോടെ ആ  കാഴ്ച കണ്ടു നിറഞ്ഞ കണ്ണുകളോടെ ദേവനെ കൈ കൂപ്പി… 

 

പ്രകാശം പതിയെ കുറഞ്ഞു കോവിലകത്തിന്റെ വാതിൽ പതിയെ അടഞ്ഞു…പ്രകൃതി നിഛലത വിട്ടു സാധാരണ നിലയിൽ ആയി.

 

കുഞ്ഞു അയാളുടെ കയ്യിലേക്ക് ചെന്നിരുന്നു. കുഞ്ഞിനെ ഒരു നോക്കി. നീല കൃഷ്ണമണി ഉള്ള ഒരു പൈതൽ അയാൾ കുഞ്ഞിനെ ചുംബനം കൊണ്ടു മൂടി…അയാൾ കരഞ്ഞുകൊണ്ട്  ഗ്രാമത്തിലേക്കു ഓടി.

 

കരഞ്ഞു കൊണ്ടിരുന്ന ഗ്രാമത്തിലെ ജനങ്ങൾ കേസരി ഓടി വരുന്നത് കണ്ടു എല്ലാവരും എഴുനേറ്റു..

 

അയാൾ വിളമ്പരം നടത്തുന്ന  വലിയ മൺതിട്ടക്ക്  മുകളിൽ കയറി.. അയാൾ കിഴക്കു ദിക്കിനിനെയും ഗ്രാമത്തെയും ജനങ്ങളെയും  സാക്ഷി ആക്കി കുഞ്ഞിനെ മുകളിലേക്ക് ഉയർത്തി… കുഞ്ഞു ഉറക്കെ കരഞ്ഞു.

 

അയാൾ തൊണ്ട പൊട്ടുമാറ് അലറി വിളിച്ചു…

3 Comments

Add a Comment
  1. നിധീഷ്

    ♥️♥️♥️♥️♥️♥️♥️

  2. Super story pls continue

Leave a Reply

Your email address will not be published. Required fields are marked *