വെള്ളിനക്ഷത്രം [RDX] 224

 

നീ ഇങ്ങനെ പേടിക്കാതെ അവിടെ അടങ്ങി ഇരി അവൾക്ക് ഒന്നും പറ്റില്ല.. തല മൂത്ത കാരണവർ കേസരിയോട് പറഞ്ഞു..

 

“എങ്ങനെ പേടിക്കാതെ ഇരിക്കും പറഞ്ഞതിലും മുന്നേ അല്ലെ ഇത്… ആകെ ഉള്ളാരു ഹോസ്പിറ്റലിൽ വലിയവർക്കും പണക്കാർക്കും മാത്രം പ്രവേശനം.. എന്ത് നിയമം ആണ് ദേവ”…. അയാള് മലമുകളിൽ നിന്ന വലിയ പ്രതിമയെ  നോക്കി അയാൾ വിലപിച്ചു..

 

കുറച്ചു നേരം കഴിഞ്ഞു പ്രതീക്ഷക്ക് വിരാമം ഇട്ടു വയറ്റാട്ടി കുഞ്ഞിനെ എടുത്തു വാതിൽ തുറന്നു പുറത്തേക്ക് കൊണ്ടു വന്നു.. 

 

എന്നാല് അവരുടെ മുഖത്ത് ഒരു സന്തോഷവും കാണാൻ ഇല്ലായിരുന്നു… അവരുടെ കണ്ണുകൾ നിറഞ്ഞു ഒഴുകിയിരുന്നു…വിഷമം അടക്കി പിടിച്ചു nilkkuva എന്നോണം അവർ ചുണ്ട് കടിച്ചു പിടിച്ചു ആയിരുന്നു വന്നത്….

 

അവർ കുഞ്ഞിനെ ആകാംഷയോടെ നോക്കി നിന്ന കേസരിയുടെ കയ്യിലേക്ക്  കൊടുത്തു..

 

ചാപ്പിള്ള ആണ് …. ഇതും പറഞ്ഞു വിതുമ്പിക്കൊണ്ട് അകത്തേക്ക് പോയി…  അകത്തു നിന്നും കേസരി പത്നിയുടെ കരച്ചിലും പുറത്തു നിൽക്കുന്നവർക്ക് കേൾക്കാമായിരുന്നു.

 

സന്തോഷ് വാർത്ത പ്രതീക്ഷിച്ച കേസരിയും ജനങ്ങളും ഇടി വെട്ടു ഏറ്റപോലെ നിന്നു. അയാൾ കുഞ്ഞിനെ വാങ്ങി. നിഷ്കളങ്കം ആയ കുഞ്ഞു മുഖം ആകെ നീല പടർന്നിരുന്നു.. അയാളുടെ കണ്ണ് നിറഞ്ഞു.

 

അയാൾ ആ ഓമനത്തം ഉള്ള മുഖത്തേക്ക് ചുണ്ടു ചേർത്തു. അയാൾ കണ്ണ് നിറഞ്ഞു. എന്തോ ഉറപ്പിച്ചത് പോലെ ഒന്നും മിണ്ടാതെ അയാൾ പുറത്തേക്ക് നടന്നു. ഗ്രാമനിവാസികൾ അത് കണ്ടു കരഞ്ഞു നിലത്തേക്കിരുന്നു പോയി..

 

അയാളുടെ നടത്തം നിന്നത്  യവിയെ ആരാധിക്കുന്ന ഒരു കോവിലിൻ്റെ  മുന്നിൽ ആയിരുന്നു..

 

അല്ലയോ ദേവ അങ്ങേ പുജിച്ചും ആരാധിച്ചും നടന്ന എനിക്കും പത്നിക്കും നീ തിരിച്ചു തന്നത് സങ്കടം മാത്രം ആണല്ലോ… എങ്ങനെ ചെയ്യാൻ ഞാൻ എന്ത് തെറ്റാണു ചെയ്തത്…. കേസരി ഉറക്കെ കരഞ്ഞു

 

ഞങ്ങളുടെ ഈ കിടക്കുന്ന ജീവനെ തിരിച്ചു എടുത്ത് എന്തിനാണ് ഞങ്ങളോട് ഈ ക്രൂരത കാട്ടിയത്. ഇങ്ങനെ ചെറുപ്രായത്തിൽ തന്നെ ഇവൻ്റെ ജീവൻ എടുക്കാൻ ഇവൻ എന്ത് തെറ്റ് ആണ് ചെയ്തത്.….

 

താൻ അറിഞ്ഞു കൊണ്ട് ഇതുവരെ ആരെയും വേദനിപ്പിച്ചിട്ടില്ല എന്നിട്ടും തനിക്കും നാട്ടുകാർക്കും എന്താണ് ഇങ്ങനെ…. 

 

അയാളുടെ വിഷമം കണ്ടു പ്രകൃതി പോലും കരഞ്ഞു. മിന്നലുകൾ രൂപപ്പെടാൻ തുടങ്ങി അത് ചാറ്റൽ മഴ ആയി മണ്ണിൽ പതിച്ചു.. കൂടെ അയാളുടെ കണ്ണുനീരും..

 

      ———————————————-

 

(   ആകാശങ്ങൾക്കും മുകളിൽ പുതുതായി രൂപം കൊണ്ട വലയത്തിൽ രണ്ടു നക്ഷത്രങ്ങൾക്ക് ഇടയിൽ പുതിയ ഒരു ഭ്രമണ പദം ചെറുതായി രൂപം കൊണ്ടു .. അതിൽ പുതിയ നക്ഷത്രം രൂപം കൊള്ളാൻ തയ്യാറായി എന്ന സൂചനയിൽ )

3 Comments

Add a Comment
  1. നിധീഷ്

    ♥️♥️♥️♥️♥️♥️♥️

  2. Super story pls continue

Leave a Reply

Your email address will not be published. Required fields are marked *