വിശ്വാസത്തിനു വേണ്ടിയുള്ള ശരിയായ അന്തരീക്ഷം സൃഷ്ടിക്കൽ [Jacki ] 86

അലിഞ്ഞു ചേരൽ ……….

ഭക്തനാവാനായി ശ്രമിച്ചാൽ നിങ്ങൾ വഞ്ചിക്കപ്പെടും. പക്ഷേ അനുഭവത്തിന്റെ ഒരു തലത്തിൽ നിങ്ങൾ എത്തിക്കഴിഞ്ഞാൽ, ഭക്തി നിങ്ങളിലെ ഒരു

സ്വാഭാവിക ഭാഗമായി മാറുന്നു. വിശ്വാസം നിങ്ങളുടെ ഉള്ളിൽ ഉളവാകുന്ന ഒന്നാകുന്നു. അത് നിങ്ങളുടെ ഗുണമാകുന്നു, നിങ്ങൾ ആയിത്തീരുന്ന ഒന്ന്,

നിങ്ങൾ വിശ്വസിക്കുന്ന ഒന്നല്ല. അസ്തിത്വത്തിന്റെ ആഴത്തിലേക്കുള്ള ഒരുമടക്കയാത്ര . നിങ്ങളുടെ വ്യക്തിത്വം തകർന്നടിഞ്ഞിരിക്കുന്നു. നിങ്ങൾ

അസ്തിത്വത്തോടൊപ്പമുള്ള കേവലമായ ഒരു ചെറിയ തിരമാല മാത്രമായിക്കഴിഞ്ഞു. ഈ നിമിഷത്തിൽ അതുയർന്നു, അടുത്ത നിമിഷത്തിൽ അത് താഴേക്ക്

പോകും. നിങ്ങൾ ഇവിടെയുള്ള തീരെ ചെറിയ ഒരു പ്രതിഭാസം മാത്രമാണെന്ന് മനസ്സിലാക്കുകയും അനുഭവിക്കുകയും ചെയ്തു കഴിഞ്ഞു. ഇത് ബുദ്ധിപരമായ

ഒരു മനസ്സിലാക്കൽ അല്ല. ഭൂമിയിലെ ചെറിയ ഒരു മുളപൊട്ടൽ മാത്രമായി നിങ്ങളെ സ്വയം നോക്കിക്കാണുന്ന ജീവസ്സാർന്ന ഒരനുഭവമാണ്. ഇത് നിങ്ങളിൽ

ജീവിക്കുന്ന ഒരനുഭവമാകുമ്പോൾ, നിങ്ങൾ വിശ്വാസിയായിത്തീരും . അതുവരെ വിശ്വാസത്തെ കുറിച് സംസാരിക്കുന്നതിൽ ഒരർഥവുമില്ല.

നിങ്ങൾ സംസാരിക്കുന്ന വിശ്വാസം , കൂറ് മാത്രമാണ്. കൂറിനെക്കുറിച്ചു സംസാരിക്കുന്നർ എപ്പോഴും നിങ്ങളിൽ എങ്ങനെ പിടിമുറുക്കാം എന്ന

ലാഭക്കണ്ണുള്ളവരുമായിരിക്കും. വിശ്വാസം നിങ്ങളെ തടവിലാക്കാനുള്ള ഒരുപകരണമല്ല. വിശ്വാസം നിങ്ങളെ സ്വതന്ത്രനാക്കുന്നതിനെ കുറിചുള്ളതാണ്.

വിശ്വാസം ഏതെങ്കിലും ഒരു സംഘത്തിന് വേണ്ടി നിലകൊള്ളുന്നതിനെക്കുറിച്ചുള്ളതല്ല. ഈ അസ്തിത്വത്തിന്റെ തന്നെ ഒരു ഭാഗമായി മാറാനുള്ളതാണ്.

അത് നിങ്ങൾ ചെയ്യുന്ന ഒന്നല്ല, അത് നിങ്ങൾ ആയിത്തീരുന്ന ഒന്നാണ്.


 

Updated: March 13, 2021 — 10:59 am

12 Comments

  1. ഏക - ദന്തി

    വിശ്വാസം … അതല്ലേ എല്ലാം

    നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ

  2. വിശ്വാസം എന്നെപോലെയുള്ള നിഷ്കളങ്കർക്ക് പറഞ്ഞിട്ടുള്ളതാണ് ?

    നല്ല എഴുത്ത് ബ്രോ, കൊള്ളാം ❤

  3. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️?

    1. tnx for supporting ❣❣?

  4. Ɒ?ᙢ⚈Ƞ Ҡ???‐??

    നല്ല എഴുത്ത് ബ്രോ….
    ഞാൻ ഒരു പാതി വിശ്വാസി ആണ്.???

    1. athe nallatha….. ??

      tnx dk ….

  5. മന്നാഡിയാർ

    ❤❤❤❤

  6. ബാഹുബലി

    ❣️❣️❣️❣️

Comments are closed.