ബീച്ചിലേക്ക് ഓടിയിറങ്ങിയെങ്കിലും ഇനിയെങ്ങോട്ട് എന്നറിയാതെ അവൻ കുഴങ്ങി… പക്ഷേ, ഏതോ ഒരു ശക്തി അവനെ മുന്നോട്ട് നയിച്ചുകൊണ്ടിരുന്നു…
ഓടിയോടി അവൻ ആ പഴകിയ ലൈറ്റ് ഹൗസിനു പിന്നിലേക്കെത്തി, അപ്പോഴേക്കും അവൻ നന്നേ തളർന്നിരുന്നു… പനിയുടെ ക്ഷീണവും ഡീഹൈഡ്രേഷനും മൂലം അവന്റെ വേഗത നന്നേ കുറഞ്ഞു…
ലൈറ്റ് ഹൗസിനു പുറകിൽ നിന്നും മെയിൻറോഡ് തുടങ്ങുന്നിടത്ത് കുറച്ചു ആളുകൾ കൂടി നിൽക്കുന്ന കണ്ടു, അങ്ങോട്ട് നടന്നു തുടങ്ങിയ വിഷ്ണു, പെട്ടെന്നാണ് അവിടേക്ക് ഇന്ദ്രന്റെ വാഹനം വന്നു നിൽക്കുന്നത് കണ്ടത്… അവൻ പെട്ടെന്ന് ലൈറ്റ് ഹൗസിന്റെ മറവിലേക്ക് ഒളിച്ചു…
ആളുകളുടെ സംസാരം അടുത്ത് വരുന്നത് അവൻ ശ്രദ്ധിച്ചു, അവന്റെ കണ്ണുകൾ ഒളിക്കാൻ ഒരു പഴുതു തേടി… ആ ലൈറ്റ് ഹൗസിന്റെ വാതിൽ കണ്ണിൽ പെട്ടതും അവൻ പതുക്കെ അതൊന്നു തള്ളി… ഒട്ടും ശബ്ദമുണ്ടാക്കാതെ ആ വാതിൽ തുറന്നു… ഉള്ളിലാകെ ഇരുട്ടായിരുന്നു… കയ്യിലുണ്ടായിരുന്ന പെൻടോർച്ച് തെളിയിച്ചു അവൻ ഉള്ളിലേക്ക് കയറി…
ഉള്ളിൽ കയറിയ വിഷ്ണു, ആ വാതിൽ ചാരി ലോക്ക് ഇടാനായി നോക്കി, ഭദ്രമായി അടഞ്ഞിരുന്ന ആ വാതിലിനു, പുറത്തു നിന്നോ അകത്തു നിന്നോ ഒരു കൊളുത്തുപോലും ഇല്ല എന്നത് അവനെ ആശങ്കയിലാഴ്ത്തി…
അടുത്ത് വളർന്നു നിന്ന ഒരു ചിതൽപ്പുറ്റിന് സമീപം അവൻ ചെന്നു നിന്നു, അതിന്റെ കൂർത്ത ഭാഗത്തു ഫണം വിടർത്തി നിന്ന ഒരു മൂർഖൻ അവനെ കണ്ടിട്ടെന്ന വണ്ണം പത്തി താഴ്ത്തി…
“ജീവിച്ചിരിക്കുന്ന ദൈവങ്ങളാ സർപ്പങ്ങൾ…” അമ്മാമ്മ പറയാറുള്ളത് അവൻ ഓർത്തു…
ആ നാഗത്തെ ഒന്ന് വണങ്ങി അവൻ ആ ചിതൽപ്പുറ്റിന്റെ മറവിലേക്ക് ഒതുങ്ങി ഇരുന്നു…
എന്നാൽ വളരെ വേഗം വാതിൽ തകർത്ത് ഇന്ദ്രന്റെ ഗുണ്ടകൾ ഓരോരുത്തരായി അകത്തേക്ക് കയറി…
ശിവശങ്കരൻ
കഥ വളരെയധികം ഇഷ്ടമായി. സത്യസന്ധത കൊണ്ട് തുടരെ തുടരെ അതും ഒരു വർഷം പോലും ഒരു സ്ഥലത്ത് തികക്കാത്ത ട്രാൻസ്ഫർ മാത്രം കൈമുതലായുള്ള മോട്ടോർ വകുപ്പ് ഉദ്യോഗസ്ഥൻ വിഷ്ണു പ്രസാദ്, കൈക്കൂലിക്കാരനായ സന്തോഷ് (സാഹചര്യം മൂലമാണ് എങ്കിലും …..) നല്ല രസകരമായ ഭാവന.
“വർണക്കടലാസിൽ പൊതിഞ്ഞ പുസ്തകങ്ങൾ പോലെയല്ലേ ഓരോ ജീവിതവും ” ഇതിൽ ഉപമയും ഉത്പ്രേക്ഷയും സമന്വയിപ്പിച്ച അലങ്കാര വർണന അതിശയിപ്പിച്ചു. ആ വിളക്കുമരത്തെ ചുറ്റിപ്പറ്റിയുള്ള നിഗൂഢതയും വിഷ്ണുവിനുണ്ടാക്കുന്ന അനുഭവവും ഒക്കെ ഭയാശങ്കകളും ആകാംക്ഷയും ഉണ്ടാക്കി എന്നതാണ് സത്യം.
ക്രൂരനായ ഇന്ദ്രന്റെ കടന്നുവരും വിഷ്ണു വിളക്കുമരത്തിന്റെ ഉള്ളിൽ അകപ്പെടുന്നതും ഗുണ്ടകൾ ആക്രമിക്കുനതും ചിതൽ പുറ്റിലേക്ക് വീഴുന്നതും നാഗത്തെ വക്കുന്നതും അബോധാവസ്ഥയിലെന്ന പോലെ ആകുന്നതു മടക്കം ഗുണ്ടകൾ കൂര മർദ്ദനത്തിനിരയായി രക്ഷപെടുന്നതും കടലിന്റെ ഭാവമാറ്റം ഒക്കെ വിവരിച്ചിരിക്കുന്നത് വർണനാതീതം.
ശങ്കര ദേവരാജൻ എന്ന സഹസ്രാബ്ദങ്ങൾക്ക് മുമ്പുള്ള കലിംഗ രാജന്റെ ആത്മാവ് ഗതികിട്ടാതെ വിളക്കുമരത്തിൽ വസിക്കുന്നതും , വിഷ്ണുവുമായി തന്റെ കഥയും അഭിലാഷവും പറഞ്ഞു കൊടുക്കുന്നതും അവന്റെ നിയോഗത്തിലേക്കുള്ള വഴിയുടെ സൂചനെ ടുക്കുന്നതും ഒക്കെ ഭാവനാ സമ്പന്നവും മനസ്സിലേക്കത് പതിപ്പിക്കുകയും ചെയ്തു എന്ന് തന്നെ പറയാം.
വിഷ്ണുവിന്റെ ഉള്ളിലെ ഭയവും ആത്മവിശ്വാസക്കുറവും ആശാൻ എന്ന കലിംഗ രാജൻ ഉത്മൂലനം ആജാനുബാഹുവും അതിശക്തനുമായ ഇന്ദ്രനെ കായികമായി പരാജയപ്പെടുത്തുന്നതും അവന്റെ മനസ്സിലെ ക്രൂരത തന്നെ വിഷ്ണു തുടച്ചു മാറ്റി പുതിയൊരു നല്ല ജന്മത്തിന് മിഴിവേകിയത് ഒക്കെ അത്ഭുതാവഹവും അതിശയകരവുമായിരുന്നു.
ആശാൻ സൂചനകൾ കൊടുത്ത ക്ഷേത്രം ഗുരുവായൂരാണെന്ന് മനസ്സിലാക്കി വിഷ്ണു അമ്മയെ കൂട്ടി ദർശനത്തിന് പോകുന്നതും , വിളക്ക് മരത്തിലെ പുറ്റിൽ നിന്നും കിട്ടിയ രത്നം വായുവിൽ സഞ്ചരിച്ച് ക്ഷേത്രവിഗ്രഹത്തിൽ അലിഞ്ഞുചേർന്നു പ്രഭ വിടർത്തുന്നതും അന്തരീക്ഷത്തിലേക്ക് ഒരു കിരണം ഉയർന്ന് പൊങ്ങി അകലുന്നതും ഒക്കെ അത്ഭുതത്തോടെയല്ലാതെ എങ്ങനെ വായിക്കും. ഇതേ സമയം വിളക്കുമാടം നിലംപതിച്ച് ഒരു അവശേഷിപ്പ് പോലും ഇല്ലാക്കുന്നതും അതിശയകരമായ രചന എന്നു മാത്രം പറയാൻ സാധിക്കു.
ഇന്ദ്രന്റെ മന: പരിവർത്തനത്തിനിടയാക്കിയ വിഷ്ണുവിൽ ലക്ഷ്മിക്കുട്ടി അനുരക്തയാകുന്നതും ഇന്ദ്രന്റെ പിതാവും അവനും വിഷ്ണുവിന് അവളെ സ്വന്തമാക്കാൻ സമ്മതം പറയുന്നതും ഒക്കെ നന്നായി ആസ്വദിച്ച് മുഖത്ത് പലവിധ രസങ്ങൾ പ്രദാനം ചെയ്യുന്ന തരത്തിൽ ഒരു സൃഷ്ടി തന്നതിന് അഭിനന്ദനങ്ങൾ സ്നേഹാദരങ്ങളോടെ കൈലാസനാഥൻ
വിലയേറിയ വാക്കുകൾക്ക് നന്ദി കൈലാസനാഥൻ, ഇത്രയേറെ മേന്മകൾ ഈ കൊച്ചു രചനയിൽ ഉണ്ടെന്നു കാണിച്ചു തന്നതിനും വാക്കുകളായി അതിവിടെ കുറിച്ചതിനും ഒരുപാട് ഒരുപാട് സ്നേഹം ??? ഇനിയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു
നിളയാണ് ഈ കഥ നിർദ്ദേശിച്ചത്.
നിളക്ക് വീണ്ടും നന്ദിയും സ്നേഹവും ???
ഈ കഥയെ എത്ര തന്നെ പുകഴ്ത്തി പറയാൻ ശ്രമിച്ചാലും അത് കുറഞ്ഞ് പോകും എന്നാണ് എന്റെ വിശ്വസം.
കഥയുടെ ആദ്യത്തെ വാക്കില്‍ തുടങ്ങി അവസാനം വരെ ഒരു മായ കാഴ്ചയിലൂടെ നിങ്ങൾ എന്നെ സഞ്ചരിപ്പിച്ചു.
വെറും പതിനേഴ് താളുകളിൽ എത്ര ഭംഗിയോടെയാണ് എല്ലാ കാര്യങ്ങളെയും ഇവിടെ നിങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്..! –
വിഷ്ണുവിന്റെ ജോലിയിലുള്ള ആത്മാര്‍ത്ഥത… അവന്റെ കുടുംബ പശ്ചാത്തലം…. അവന്റെ നിയോഗം പൂര്‍ത്തിയാക്കൽ… പിന്നെ അവന്റെ ആത്മവിശ്വാസം കാരണം ഒരുതവണ എങ്കിലും അവന്റെ സ്വന്തം ശക്തിയെ അവന് മനസിലാക്കാനും കഴിഞ്ഞു….
ദുഷ്ടനായ ഇന്ദ്രന്റെ അഹങ്കാരവും നീച പ്രവര്‍ത്തിയും അവന്റെ തന്നെ നാശത്തിലേക്ക് ആണെന്ന് അവന്റെ അനുഭവത്തിലൂടെ അവന് മനസ്സിലാക്കാനും ശേഷം സ്വയം നന്നാവുകയും ചെയ്തു..
കൈക്കൂലി തെറ്റാണെങ്കിലും C. I യുടെ ജീവിത സാഹചര്യ ശൈലി ഒരു ഒറ്റപ്പെട്ട യാത്ര പോലെ നീങ്ങുന്നു…
ഗതി കിട്ടാത്ത ആത്മാവ് കലിംഗരാജൻ ആയ ശങ്കരദേവരാജൻ അവസാനം വിഷ്ണുവിലൂടെ മോചനം നേടുന്നു എന്നും പറയാം …
പിന്നേ എല്ലാവരെയും ഭയപ്പെടുത്തിയിരുന്ന lighthouse…
അവസാനം വിഷ്ണുവിന് മധുരമുള്ള ഒരു ജീവിതം പകരാന്‍ അവിടെ ലക്ഷ്മിക്കുട്ടിയും….
എല്ലാം കൊണ്ടും വളരെ നന്നായിരുന്നു. എന്റെ മനസില്‍ ആഴത്തില്‍ പതിഞ്ഞ ഒരു കഥയായി മാറിയിരിക്കുന്നു.
ഇനിയും ഇതുപോലത്തെ കഥകൾ എഴുതാന്‍ കഴിയട്ടെ.
സ്നേഹത്തോടെ ഒരു വായനക്കാരന്‍ ♥️❤️♥️
വിലപ്പെട്ട വാക്കുകൾക്ക് ഒരുപാട് നന്ദിയും സ്നേഹവും അറിയിക്കുന്നു… വിശദമായ വായനയിലും ഈ കൊച്ചു രചനയുടെ മേന്മകൾ കണ്ടെത്തിയതിനും ഇവിടെ കുറിച്ചതിനും ഒരുപാട് സ്നേഹം… ഇനിയും പിന്തുണ പ്രതീക്ഷിക്കുന്നു ???
നല്ല കഥ. അല്പം കൂടി വിവരിച്ചു എഴുതാമായിരുന്നു. വർണ്ണക്കടലാസ് വരികൾ ??. തുടർന്നും കഥകൾ എഴുതി ഇടുക
വായനക്കും വാക്കുകൾക്കും നന്ദി സഹോ… ഇനിയും ഇടും സപ്പോർട്ട് പ്രതീക്ഷിക്കുന്നു ???
കഥ നല്ലത് , ഇഷ്ടമായി
പക്ഷെ നല്ലൊരു സസ്പെൻസ് ത്രില്ലെർ നോവലാക്കി
എഴുതാൻ സ്കോപ് ഉണ്ടായിരുന്ന മികച്ച ഒരു തീമായിരുന്നു.
മറ്റൊരു ഉദ്ദേശത്തിന് വേണ്ടി എഴുതിയ കഥയാണ് ഏട്ടാ, സ്വീകാര്യമാകുമോ എന്ന് സംശയിച്ചാണ് ഇവിടെ പോസ്റ്റ് ചെയ്തത്… ആദ്യമായി ചരിത്രത്തെയും വിശ്വാസത്തെയുമൊക്കെ തൊട്ടപ്പോൾ കൈ പൊള്ളുമോ എന്നൊരു പേടിയും ഇല്ലാത്തിരുന്നില്ല… ???
നല്ലൊരു കഥ ബ്രോ… ഇഷ്ടായി ❤
അകത്തുള്ളതൊന്നും പുറത്തുകാണിക്കാത്ത, മനോഹരമായ വർണക്കടലാസുകൊണ്ട് പൊതിഞ്ഞ പുസ്തകങ്ങളല്ലേ നമ്മൾ ഓരോരുത്തരും…” എന്ന് തുടങ്ങുന്ന സെന്റൻസ് ഒത്തിരി ഇഷ്ടപ്പെട്ടു…
കഥ തുടങ്ങിയപ്പോൾ പച്ചയായ ജീവിതം പോലെ തോന്നി… ഇന്ദ്രനോട് ദേഷ്യവും സന്തോഷിനോട് സഹതാപവും തോന്നി… വിഷ്ണു എങ്ങനെ രക്ഷപ്പെടും എന്ന് ആലോചിച്ച സമയം മുതൽ കഥയുടെ ലെവൽ മാറി തുടങ്ങി..
ആശാന്റെയും വിഷ്ണുവിന്റെയും സംസാരം കൗതുകത്തോടെയാണ് വായിച്ചത്… ആ സിനിമയുടെ കാര്യം വന്നപ്പോൾ ചിരി വന്നു…
പിന്നീട് ക്ഷേത്ര ചരിത്രവും ഇന്ദ്രൻ നന്നാവുന്നതും ഒക്കെ ഇഷ്ടമായി.. അവസാനം ആശാൻ ഒരു കുഞ്ഞു നോവ് പോലെ.. ഏറ്റവും അവസാനം ലൈറ്റ് ഹൗസ് പൊളിഞ്ഞു വീണതും അസ്ഥികൂടം കിട്ടുന്നതും ഒക്കെ സൂപ്പർ… ? ആശംസകൾ ❤
വിശദമായി വിലയിരുത്തിയിരിക്കുന്നു… വാക്കുകൾക്ക് ഒരുപാട് നന്ദി ???
?????
Interesting story, happy ending.
?
വായനക്കും വാക്കുകൾക്കും നന്ദി ???
❤❤❤❤❤
Nice Bro
വായനക്കും വാക്കുകൾക്കും നന്ദി ???
മനോഹരമായ വർക്ക്. ?????
വായനക്കും വാക്കുകൾക്കും നന്ദി ???