വിലക്കപ്പെട്ട കനി [നൗഫു] 3771

“”വ്യക്തമായ ഒരു പ്ലാൻ ഇല്ലാതെ നമുക്ക് അവനെ കടിച്ചു കീറാൻ കഴിയില്ല…
സാബു അവന്റെ പിറകിലെ കാലിൽ കടിച്ചു വീഴത്തണം… വയറു പിളർത്താൻ ഉള്ള കർമ്മം നൗഫലിനാണ്‌… ബാക്കി ഉള്ളവർ മൂന്നു പേര് ആ സമയം മങ്കിളി കാട്ടിൽ ഭീകരന്തരീക്ഷം ഉണ്ടാക്കണം….””

സുകൂറിന്റെ വാക്കുകൾ കേട്ട് മുന്നിലിരിക്കുന്ന ആറു യുവാക്കളായ സിംഹങ്ങൾ ഒന്ന് മുന്നിലേക്ക് കാലുകൾ വെച്ച് മൂരി നിവർന്നു.. ആ കാടു വിറക്കുമാർ ശബ്ദത്തിൽ അലറി…

“”ധീരരെ.. ഇത് നമുക്ക് വന്നു ചേർന്ന ഒരു അവസരം ആണ്…നമ്മുടെ സംഘടന ശക്തിയെ ലോകം അറിയാൻ പോകുന്നു… നമുക്ക് എതിരെ നിൽക്കുന്നവർക് നാശമാണ് അവസാനമെന്ന് അറിയിക്കണം… വീരന്മാർക് ഒരൊറ്റ മരണമേ ഉള്ളൂ… പക്ഷെ അവന്റെ കൈയ് കൊണ്ട് എത്ര പേര് കാലപുരി പൂകി എന്ന് ലോകം വാഴ്ത്തണം…
നമ്മൾ നമ്മുടെ സംഘടന വളർത്താനായി പട പൊരുതാൻ പടർ കളത്തിൽ ഇറങ്ങുവാൻ സമയമായി.. ആദ്യം നമ്മുടെ ഇരയുടെ സംഘടനയുടെ അടിവേര് തന്നെ നമുക്ക് പിഴുതു മാറ്റാം…. ഈ കാട്ടിൽ ഒരൊറ്റ സംഘടന മതി.. അത് നമ്മുടെ ആയിരിക്കണം.. വിജയം നമ്മുടേതാണ്.. ഇന്ന് തന്നെ നമ്മുടെ വിജയം ആഘോഷിക്കാം…””

സുക്കൂർ അവരോടായി പറഞ്ഞു എഴുന്നേറ്റു…

“”നിങ്ങൾക് പുറപ്പെടാൻ സമയമായി.. പിടിക്കപ്പെട്ടാൽ ഒരിക്കലും എന്റെ പേരോ സംഘടനയുടെ പേരോ നാവിൽ നിന്നും പുറത്തേക്കു വന്നു പോകരുത്.. അറിയാമല്ലോ…””

ഒരു ഭീഷണി പോലെ അതും കൂടേ പറഞ്ഞു സുക്കൂർ അവരെ നോക്കി…

“”അല്ല… നേതാവ് വരുന്നില്ലേ…””

കൂട്ടത്തിൽ ചെറുപ്പക്കാരനായ രാഹുൽ സിംഹം ചോദിച്ചു…

“”അയ്യോ.. ഞാനൊക്കെ ഇത്രയും വളർന്നത് തന്നെ ഇത് പോലെ ഓരോ പ്രവർത്തനങ്ങൾ പാർട്ടി ഏൽപ്പിച്ചത് വെടിപ്പായി ചെയ്തിട്ടാണ്.. ഇനി നിങ്ങൾക്കാണ് അവസരം… ഇത് നിങ്ങളെ സംഘടന ഏൽപ്പിക്കുന്ന ദൌത്യമാണ്…””

സുക്കൂർ കുറച്ചു ദേശ്യത്തിൽ രാഹുലിനോ നോക്കി മുരണ്ടു…

Updated: December 5, 2021 — 8:28 am

21 Comments

  1. ലെ നൗഫു സിംഹം: നാൻ കെടിക്കും ഗർ ???

  2. ???

    സ്പൂഫാണെന്ന് ജാമ്യമെടുത്തത് നന്നായി.. ഇല്ലെങ്കില്‍ ഒരിന്നോവ നിന്റെ കവലയിലും കിടന്നു തിരിഞ്ഞെനെ.. ???

    പിന്നെ സിംഹങ്ങള്‍ക്ക് ഒരുമാതിരി വെജിറ്റേറിയന്‍ പേരിട്ടത് ആരുടെ ഐഡിയയായിരുന്നു??? പേര് കേട്ടാല്‍ മിനിമം ഒരു പൂച്ചയാണെന്നെങ്കിലും തോന്നണം…. ഇതെങ്ങാനും ഒറിജിനല്‍ സിംഹങ്ങള്‍ അറിഞ്ഞാല്‍.. പരസ്യമായി അപമാനിച്ചതിന് പ്രതികാരമായി ആ മാനിറച്ചി കിടന്നിടത്ത് നിന്റെ കൊഴുത്ത കാലുകള്‍ കിടക്കും അടുത്ത ദിവസം..!! ???

    കഥയുടെ പേരിന്റെ കാര്യം പിന്നെ പറയാനില്ല, കേട്ടാല്‍ ഏതോ ബൈബിള്‍ കഥയാണെന്ന് തോന്നിക്കുമെങ്കിലും ആദ്യത്തെ പേജ് കഴിയുമ്പോ തന്നെ ആ കുളിരങ്ങു മാറികിട്ടും..!!! ഇനിയെങ്കിലും ഒന്നു നന്നായിക്കൂടെ കൊയാ..!! ???

    മൂന്നു താളേ ഉള്ളേങ്കിലും മൂവായിരം പ്രസംഗങ്ങളുടെ ശക്തിയുണ്ടായിരുന്നു..!! അവസാനത്തെ ആ ഒന്നു രണ്ടു ഖണ്ഡിക ഒഴികെ പറഞ്ഞതെല്ലാം നഗ്നസത്യങ്ങള്‍..!! അണികളും നേതാക്കളും സാക്ഷരരെങ്കിലും അവസാനത്തെ ആ വചനങ്ങള്‍ ഇപ്പൊഴും ഒരു സ്വപ്നമാണ്.. സാക്ഷര കേരളത്തില്‍ എന്നെങ്കിലും പൂവണിയും എന്നു കൊതിക്കുന്ന ഒരു അതി വിദൂര സ്വപ്നം… ???

    ???

  3. ?‌?‌?‌?‌?‌?‌?‌?‌ ?

    ???

  4. ?????

  5. Poli, kadhayude saram manasilayi, vijayathinadimaapettu kathiyedukunnavar chindnthiknda karyam thanne aanu kadhayiloode paranjathu. Iniyum inganeyulla ezhuthukal varanam
    ??

  6. നന്നയിയിട്ടുണ്ട് ❣️

    ന്നാലും മൂപ്പൻ കിളവനല്ലേ ?, ചെറുപ്പക്കാരൻ ങ്ങനെയായി ?

  7. കാക്കാ…

    ഇതിലിപ്പോ എന്താ പറയാ… ഉദ്ദേശം മനസിലായി… കാര്യവും മനസിലായി.. അവതരിപ്പിച്ച രീതിയും ഇഷ്ട്ടപെട്ടു… കൊള്ളാം…

    ♥️♥️♥️♥️♥️♥️

    1. ???
      എനിക്കൊരു pinnakkum മനസ്സിലായില്ല

      1. അതിപ്പോ നിങ്ങളെ ട്രോളി കഥ എഴുതുമ്പോൾ അത് നിങ്ങൾക്ക് മനസിലായി എന്ന് പറഞ്ഞാലും പ്രശ്നം ആണല്ലോ ലെ

        1. എന്നെ ട്രോളി.. എങ്ങനെ ധൈര്യം വന്നു angerkku അതിനു.. ??

          പക്ഷെ രാജീവ് സിംഹം cheruppakkaran അല്ലെ.. ഞാന്‍ kilavanum… ??

          1. ഓ സോറി അത് ഞാൻ ഓർത്തില്ല… ശേ… എൻ്റെ തെറ്റാണ്… പൊറുക്കണം

      2. കിളവനിൽ നിന്ന് ചെറുപ്പക്കാരനായി പ്രൊമോഷൻ ?

  8. സൂപ്പർ ഇത്‌ ഇന്നത്തെ തലമുറ മനസിലാക്കണം

  9. Nanayittund❣️

  10. Kollam bro…
    nalloru message ayirunnu

  11. നല്ലവനായ ഉണ്ണി

    ഒരു കാട്ടിൽ ഒരു സിംഹം മതി അതാണ് സംഘടന തീരുമാനം ?

  12. Shahana ☺️☺️☺️

    താങ്ക്യൂ… എന്തെല്ലാം വിശേഷം

  13. Nannayittund Noufukka. Samuhya pradhanyan arhikkunna vishayam.

    1. Shahana ☺️☺️☺️

      താങ്ക്യൂ… എന്തെല്ലാം വിശേഷം

      1. Nalla vishesham. Avideyo?

        1. Interesting ?

Comments are closed.