ചിന്തകളില്‍ ആണ്ടുപോയ അയാളുടെ മുമ്പിലേക്ക് നനഞ്ഞകുട ചുരുക്കി മാത്തന്‍ കയറിവന്നു. പുറത്ത് മഴ ആരംഭിച്ചിരിക്കുന്നു.. മാത്തന്റെ കൈയില്‍ ഒരു സ്യൂട്‌കേസുണ്ടായിരുന്നു.
“അപ്പോ എങ്ങനാ സാറേ?’ മാത്തന്‍ ചോദിച്ചു. അയാള്‍ സമ്മതഭാവത്തില്‍ തലയാട്ടി.
ബെന്നിയും കാതറിനും ജയില്‍വിമുക്തരാക്കപ്പെടുന്നു. നിയമം പണത്തോടൊത്തു ശയിക്കുന്നതില്‍ വീണ്ടും ലഹരി കണ്ടെത്തുന്നു.
“പോയി വണ്ടിയിലിരിക്കെടാ”
മാത്തന്‍ ബെന്നിയെ നോക്കി ആക്രോശിച്ചു.
ഇതിനിടയില്‍ ഗോപാലന്‍ വന്ന് പതിവു ചായ മേശപ്പുറത്തുവച്ചിട്ടുപോയി.
അനന്തരം അയാള്‍ പെട്ടി തുറന്ന് പുതിയ രണ്ടായിരം രൂപാനോട്ടുകളുടെ ഒരു കെട്ടെടുത്ത് മേശപ്പുറത്തു വച്ചു.
ഫാനിന്റെ കാറ്റില്‍ പറന്നുപോകാതിരിക്കാന്‍ സുധാകരന്‍ ചായഗ്ലാസെടുത്ത് അതിന്‍മേല്‍ വച്ചു.
“ദാ, എല്ലാം ഇതുപോലുള്ള രണ്ടായിരത്തിന്റെ കെട്ടുകളാ. സാറ് എണ്ണിനോക്കിയാട്ടെ’
“വേണ്ട മിസ്‌റ്റർ മാത്തന്‍. എനിക്കു വിശ്വാസമാ’
“അപ്പോ വരട്ടെ, സാറേ’
അയാളുടെ ചിരിയില്‍ ഒളിഞ്ഞിരുന്ന്‌കൊത്താന്‍ ഉന്നം നോക്കുന്ന ഒരു സർപ്പത്തെ സുധാകരന്‍ ഗൗനിച്ചില്ല. ഒരു ഹസ്‌തദാനം കഴിഞ്ഞ് അയാള്‍ പടിയിറങ്ങി നടന്നുനീങ്ങി. വിദൂരതയിലേക്കുനോക്കി സുധാകരന്‍ നെടുവീർപ്പിട്ടു. മാളുവിന്റെ ചിത്രം അയാളുടെ ചിതലിട്ടു തുടങ്ങിയ സ്വപ്‌നങ്ങളെ പുനർജ്ജീവിപ്പിക്കുന്നതായി അയാള്‍ക്ക് അനുഭവപ്പെട്ടു.
“അവളുടെ കല്യാണം..”
മേശപ്പുറത്തിരുന്ന നോട്ടുകെട്ട് കൈയിലെടുത്ത് സുധാകരന്‍പിള്ള മന്ത്രിച്ചു. സ്വപ്‌നത്തിലേക്കു വഴുതിവീഴുമ്പോള്‍ അയാളുടെ കണ്ണുകളില്‍ സുഖമുള്ളൊരു നോവ് നനവായി പടർന്നുകയറി.
കോണ്‍സ്‌റ്റബിള്‍ അയ്യപ്പന്‍ അയാളെ തട്ടിവിളിച്ചു.
ഞെട്ടിയെഴുന്നേറ്റ അയാള്‍ പെട്ടെന്നു വന്ന സുബോധത്തില്‍ അയാള്‍ കൈയിലിരുന്ന നോട്ട് പിന്നിലേക്കു മാറ്റിപ്പിടിച്ചിട്ട് സ്യൂട്‌കേസ് അടച്ചു.
പെട്ടെന്ന്……
മുറിയിലേയ്‌ക്ക് ഒരുസംഘം ഉദ്യോഗസ്‌ഥർ കയറിവന്നു.
“ഞങ്ങള്‍ വിജിലന്‍സ് ആന്റ് ആന്റികറപ്‌ഷന്‍ ഡിപ്പാർട്ടുമെന്റില്‍ നിന്നുള്ളവരാണ്. സാറിന്റെ കൈയിലെന്താണ്?’
കൊള്ളാം❤️
അഴിമതി ഒരു തരത്തിലും ന്യായികരണം അര്‍ഹിക്കുന്നതല്ല എങ്കിലും പിടിക്കപ്പെടുന്ന പലതിന്റെയും പിന്നാമ്പുറ കഥ ദയനീയ പ്രാരാബധങ്ങൾ ആണ്
ഒതുക്കത്തിൽ പണിതു… ♥♥♥
നല്ല എഴുത്… തുടർന്നു എഴുതുക
1st ?