വിധി [Neethu M Babu] 56

പകലുകള്‍ക്ക്‌ രാവുകള്‍ കറുത്ത ശവക്കച്ചകള്‍ പുതപ്പിച്ചുകൊണ്ടിരുന്നു. ഓരോ ദിനങ്ങളും തീർക്കുന്ന മുറിപ്പാടുകള്‍ ഉള്ളിലൊതുക്കി, തന്റെ മരണമില്ലായ്‌മയെ ശപിച്ച്‌ കാലം ഞരങ്ങിക്കൊണ്ടിരുന്നു.

*************************
വിദ്യാധരന്‍ മരിച്ചിട്ട്‌ ഇന്നു വർഷം രണ്ടു കഴിയുന്നു. വിരമിക്കാന്‍ ഏറെ നാളില്ലാതിരുന്ന സുധാകരന്‍പിള്ള സി.ഐ. ദാമോദരന്‍ പോറ്റി സാറിന്റെ അനുഭാവവും സ്വാധീനവും വഴി സർവ്വീസില്‍ തിരിച്ചുകയറി. കുടുംബത്തില്‍ നിന്നും തെല്ലകലെ കുട്ടമ്പുഴ പോലീസ്‌ സ്‌റ്റേഷനില്‍ അയാള്‍ നിയമിതനായി. വലിയ കുഴപ്പങ്ങളൊന്നുമില്ലാതെ അന്നന്നുവേണ്ട ആഹാരം സമ്പാദിച്ചങ്ങനെ മുന്നോട്ടു പോകുമ്പോഴാണ്‌ കാലില്‍ ചുറ്റിയ ഒരു കാട്ടുവള്ളി അയാളുടെ ജീവിതത്തില്‍ വീണ്ടും ഒരു വഴിത്തിരിവു സമ്മാനിക്കുന്നത്‌.
രാത്രിയില്‍ ജോലികഴിഞ്ഞ്‌ നടന്നാണ്‌ അയാള്‍ വീട്ടിലേക്കുപോവുക. വീടെത്താന്‍ ചെറിയൊരു കാട്ടുപാതയിലൂടെ പ്രയാണം ചെയ്യേണ്ടതുണ്ട്‌. ഹിംസ്രജന്തുക്കളുള്ള ഘോരവനമൊന്നുമല്ലെങ്കിലും അയാള്‍ തെല്ലു ഭയപ്പെട്ടിരുന്നു. അന്നൊരിക്കല്‍ ഏകദേശം എട്ടരമണിയോടടുത്ത്‌ സുധാകരന്‍പിള്ള മടങ്ങിവരികയായിരുന്നു. ഒരു ടോർച്ചുമേന്തി കാട്ടുപാതയിലൂടെ സഞ്ചരിക്കുമ്പോഴാണ്‌ എവിടെ നിന്നോ ഒരു സംസാരം കേള്‍ക്കുന്നത്‌. ഒരു മുളംകൂട്ടത്തിനപ്പുറത്ത്‌ ഒരരണ്ട വെളിച്ചം അയാളുടെ ശ്രദ്ധയില്‍പെട്ടു. അയള്‍ നോക്കുമ്പോള്‍ ഒരു ചെറുപ്പക്കാരനും ഒരു വിദേശവനിതയും. ആ പരിസരമാകെ പുകപടലങ്ങള്‍ തങ്ങിനിന്നിരുന്നു. 
“കഞ്ചാവ്‌!’ അയാളുടെ ചുണ്ടുകള്‍ മന്ത്രിച്ചു. 
മൊബൈല്‍ഫോണിലേയ്‌ക്കു ടോർച്ചടിച്ചു സ്‌റ്റേഷനിലെ നമ്പർ ഡയല്‍ ചെയ്യുമ്പോള്‍ അയാളുടെ കരങ്ങള്‍ വിറച്ചിരുന്നു. ലഹരിയില്‍ മയങ്ങിയ പ്രതികളെ കീഴടക്കാന്‍ ഏറെ സമയം വേണ്ടിവന്നില്ല പോലീസിന്‌. നിദ്രാവിഹീനനായി കിടന്ന സുധാകരന്റെ ചുണ്ടില്‍ വിരമിക്കുന്നതിനുമുമ്പ്‌ വരാനിരിക്കുന്ന പ്രമോഷനെക്കുറിച്ചുള്ള ചിന്തകള്‍ ഒരു പുഞ്ചിരി വിടർത്തി.
അതിരാവിലെ സ്‌റ്റേഷനില്‍ ചെന്ന അയാളെ കാത്ത്‌ ഒരു സന്ദർശകനുണ്ടായിരുന്നു. പണക്കൊഴുപ്പു പ്രകടമാക്കുന്ന ശരീരപ്രകൃതിയും വേഷവിധാനവും.
“ഇരിക്കൂ.’ സുധാകരന്‍ പറഞ്ഞു.
അയാളും ശിങ്കിടിയും ഇരുന്നു. 
“സാറിനെന്നെ മനസിലായിരിക്കുമല്ല്യേ’
ഇല്ല
“ഞാന്‍ മാത്തുക്കുട്ടി. ഇന്നലെ സാറമ്മാര്‌ അറസ്‌റ്റ്‌ ചെയ്‌തോണ്ടുവന്ന ബെന്നീടെ അപ്പച്ചനാ.’
“ജാമ്യത്തിന്റെ കാര്യത്തിനാണെങ്കില്‍ മിസ്‌റ്റർ..’
“മാത്തുക്കുട്ടി, മാത്തനെന്നു വിളിക്കും’

4 Comments

  1. കൊള്ളാം❤️
    അഴിമതി ഒരു തരത്തിലും ന്യായികരണം അര്‍ഹിക്കുന്നതല്ല എങ്കിലും പിടിക്കപ്പെടുന്ന പലതിന്റെയും പിന്നാമ്പുറ കഥ ദയനീയ പ്രാരാബധങ്ങൾ ആണ്

  2. നിധീഷ്

    ഒതുക്കത്തിൽ പണിതു… ♥♥♥

  3. വിച്ചൂസ്

    നല്ല എഴുത്… തുടർന്നു എഴുതുക

  4. വിച്ചൂസ്

    1st ?

Comments are closed.