അയാള്‍ സുധാകരന്‍പിള്ള. കാണിക്കശ്ശേരി തറവാട്ടിലെ അച്യുതന്‍പിള്ളയുടെയും ഭാർഗ്ഗവിയമ്മയുടെയും നാലുമക്കളില്‍ മൂന്നാമന്‍. ആണ്ടുകള്‍ക്കുമുമ്പ് ഒരു പൗർണ്ണമി നാളില്‍ പിറന്ന അയാള്‍ക്ക് ജീവിതത്തില്‍ അസംഖ്യം നല്ല നിമിഷങ്ങളനുഭവിക്കാന്‍ സുകൃതം ലഭിച്ചിട്ടുണ്ട്. ധനസ്‌ഥിതിയില്‍ മോശമല്ലാതിരുന്നതിനാല്‍ ദാനധർമ്മങ്ങള്‍ക്കു പേരുകേട്ട കുടുംബമായിരുന്നു അയാളുടേത്. കാലചക്രം അതിവേഗം മുന്നോട്ടു ചലിച്ചു. സുധാകരന് പൊലീസില്‍ ജോലികിട്ടി. നല്ലമംഗലം വീട്ടില്‍ സരസ്വതിയമ്മയുമായി കെങ്കേമം അയാളുടെ വിവാഹം നടന്നു. അയാളുടെ സ്‌നേഹസേചനത്താല്‍ ഏറെ താമസിയാതെ സരസ്വതിയമ്മ പുഷ്‌പിണിയായി. ആദ്യമകന് വിദ്യാധരന്‍ എന്നു പേരിട്ടു. ഏറെനാള്‍ കാത്തിരുന്നിട്ടും ആ വല്ലരിയില്‍ മറ്റൊരു പൂ വിരിഞ്ഞില്ല. പിന്നീട് ഗുരുവായൂരപ്പന്‍ ആ ദമ്പതികളുടെ സ്‌ഥിരം പരാതികേള്‍പ്പുകാരനായി. ഒടുവില്‍ ഒമ്പതാണ്ടുകള്‍ക്കപ്പുറം ഒരു ചിങ്ങപ്പുലരിയില്‍ ഗുരുവായൂരപ്പന്‍ സരസ്വതിയോട്
“ഇനി നിർത്തിക്കോളൂ കുട്ട്യേ, കേട്ടുകേട്ട് എന്റെ തലയ്‌ക്കും ദീനം വരാറായിരിക്കണൂ’ എന്നു പറഞ്ഞത്രേ.
ഇന്നു സുധാകരന്‍പിള്ളയുടെ രണ്ടാം സന്തതി മാളു എന്ന മാളവിക. എസ്. പിള്ളയ്‌ക്ക് ഇരുപത്തിരണ്ടു വയസ്സാണ്. കാലത്തിന്റെ ഏടുകള്‍ മറിഞ്ഞു. അച്യുതന്‍പിള്ള യശശ്ശരീരനായി. പയറുപോലെ പടർന്നുകയറിയിരുന്ന ഭാർഗ്ഗവിയമ്മ പതിരുപോലെ ശുഷ്‌കിച്ചുപോയി. ജരാനരകളേറി ആയുസ്സിന്റെ പുഴ നീന്തിക്കടക്കാന്‍ യമദേവന്റെ സഹായം തേടി, ഉമ്മറക്കോലായിലെ ചാരുകസേരയില്‍ ചാഞ്ഞിരുന്ന് കിഴവി ഓർമകൾ മുറുക്കിത്തുപ്പിക്കൊണ്ടിരുന്നു.
കർക്കിടകം ദുർഘടവും പേറി വന്നു. സന്ധ്യാവേളകള്‍ രാമായണത്തിന്റെ ശീലുകളാല്‍ അലംകൃതമായി.
“ഭോഗങ്ങളെല്ലാം ക്ഷണപ്രഭാചഞ്ചലം
വേഗേന നഷ്ടമാമായുസ്സുമോർക്ക നീ..”
സരസ്വതിയുടെ പാരായണം പൂർണ്ണമാകും മുമ്പുതന്നെ ഭാർഗ്ഗവിയമ്മ ചോരതുപ്പി നിലത്തുവീണു.
“ധനനഷ്‌ടം, മരണം, മാനഹാനി..’ എന്നൊക്കെ േജ്യാത്സ്യന്‍ പറഞ്ഞത് സുധാകരന്റെ ഓർമ്മയില്‍ വന്നു. പിന്നീടു നഷ്‌ടങ്ങളും കഷ്‌ടതകളും അയാളെ വരിഞ്ഞുമുറുക്കി. കസ്‌റ്റഡിയില്‍ നിന്നു രക്ഷപെട്ട കള്ളന്‍ പരമു വക എരിതീയില്‍ എണ്ണപോലെ ഒരു സസ്‌പെന്‍ഷന്‍ കൂടിയായപ്പോള്‍ എല്ലാം പൂർത്തിയായി. ഉള്ളതെല്ലാം വിറ്റ് അമ്മയെ ചികിത്സിച്ചു. വിദ്യാധരനെയും മാളുവിനെയും പഠിപ്പിച്ചു. കുടുംബഭാരം ചുമലിലേറ്റാന്‍ വീട്ടുവേലയ്‌ക്കുപോയി സരസ്വതിയും അയാള്‍ക്കു താങ്ങായി.
എന്നാല്‍ പെട്ടെന്നൊരുനാള്‍, അയാളുടെ സർവ്വപരിശ്രമങ്ങളെയും കുടുംബത്തിന്റെ സകലപ്രാർത്ഥനകളെയും വൃഥാവിലാക്കി, ഭാർഗ്ഗവിയമ്മ മരണത്തോടൊപ്പം ഒളിച്ചോടിപ്പോയി.. അങ്ങനെ തകർന്നു തരിപ്പണമായിരിക്കുമ്പോഴാണ് തമിഴ്‌നാട്ടിലെ കാറ്റാടിമലയ്‌ക്കരികില്‍, സുഹൃത്തുക്കളോടൊത്തു വിനോദയാത്ര പോയ വിദ്യാധരന്റെ ജീവന്‍ പൊലിഞ്ഞുപോകുന്നത്. ചിതകള്‍ക്കു തീകൊളുത്തുമ്പോള്‍ സുധാകരന്‍പിള്ളയുടെ നെഞ്ചിനകത്തും കനലുകളെരിയുന്നുണ്ടായിരുന്നു.
കൊള്ളാം❤️
അഴിമതി ഒരു തരത്തിലും ന്യായികരണം അര്‍ഹിക്കുന്നതല്ല എങ്കിലും പിടിക്കപ്പെടുന്ന പലതിന്റെയും പിന്നാമ്പുറ കഥ ദയനീയ പ്രാരാബധങ്ങൾ ആണ്
ഒതുക്കത്തിൽ പണിതു… ♥♥♥
നല്ല എഴുത്… തുടർന്നു എഴുതുക
1st ?