“അതേടീ, നമുക്ക് വിശ്വാസം വരില്ല… പക്ഷെ അടി കൊടുത്ത ആളുകൾ തന്നെ പറഞ്ഞിട്ടുള്ള കഥയാ… ചിറ്റ വീട്ടിൽ കയറീട്ടെ തല്ലുമായിരുന്നൊള്ളു അമ്മയാണെങ്കിൽ അടി വഴിയിൽ നിന്നേ തുടങ്ങുമായിരുന്നു, ആ അടിക്കണ കണ്ടിട്ട് ഗംഗേച്ചി വരെ കരഞ്ഞിട്ടുണ്ടെന്ന് പറയാറുണ്ട്… “
“ശ്ശോ, പാവം കൊച്ച്… “
“പക്ഷേ ഏട്ടൻ പറയാറ്, ആ അടി കൊണ്ടതിന്റെയാ നാട്ടുകാര് ഏട്ടനെപ്പറ്റി നല്ലത് പറയാറായെന്നാ…
അതു ശരിയാട്ടോ, ഏട്ടനെ പരിചയപ്പെട്ടവർ ആരും ഏട്ടനെ പറ്റി മോശായിട്ട് പറയണത് കേട്ടിട്ടില്ല… “
ഗൗതം ഒരു നെടുവീർപ്പിട്ടു…
“ഇതിലൊക്കെ രസമുള്ള ഒരു കാര്യം നമ്മുടെ അമ്മാമ്മ, അമ്മയുടെ അമ്മ പറഞ്ഞിട്ടുണ്ട്”
“ഏഹ്, മുഖത്തൊരു പുഞ്ചിരിയുണ്ടല്ലോ…”
ഏട്ടന്റെ ഓർമകൾക്കിടയിൽ നിന്നും ഇഷ്ടമുള്ളതെന്തോ ഗൗതം തിരഞ്ഞെടുത്തിരിക്കുന്നു എന്നു കണ്ടെത്തിയപ്പോൾ ജയക്ക് കൗതുകമേറി.
“കേട്ടാൽ നിനക്കും ചിരി വരും, ഏട്ടനുണ്ടാക്കിയ ഒരു തല്ലുകേസിന്റെ കഥയാ… “
ചിരിച്ചുകൊണ്ട് ഗൗതം പറഞ്ഞു.
“ഇത്ര നല്ല സ്വഭാവമുള്ളയാള് തല്ലുണ്ടാക്കോ? “
ജയക്ക് പിന്നെയും സംശയം…
“സ്വഭാവമൊക്കെ നന്നാവുന്നതിനു മുൻപാ, ഏട്ടൻ രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോ… “
“ഏട്ടനാള് കൊള്ളാലോ “
ജയയുടെ കൗതുകം മാറുന്നില്ല.
“എന്റെ അറിവിൽ ഏട്ടൻ രണ്ട് തവണ തല്ലുണ്ടാക്കീട്ടുണ്ട്, എന്നോടൊന്നും മറച്ചു വക്കാറില്ലാത്തത് കൊണ്ട് വേറെ ഒന്നും ഇല്ലാന്നാണ് വിശ്വാസം… “
ഗൗതമിന്റെ വാക്കുകളിൽ ഏട്ടനോടുള്ള വിശ്വാസം നിഴലിച്ചു നിൽക്കുന്നത് ജയ അറിഞ്ഞു…
“ഒന്നും മറച്ചു വയ്ക്കാറില്ലേ? “
അവൾ പിന്നെയും ചോദിച്ചു.
“ഇല്ല, ഞങ്ങൾ എല്ലാം പരസ്പരം ഷെയർ ചെയ്യും… “
“എല്ലാം ന്നു പറയുമ്പോ? “
ജയയുടെ കണ്ണുകളിൽ കുസൃതി നിറയുന്നത് ഗൗതം കണ്ടു.
ചെറുചിരിയോടെ അവൻ തുടർന്നു… “മോളിതെവിടെക്കാ പോകുന്നേന്നു മനസ്സിലായി…അക്കാര്യങ്ങളും പരസ്പരം അറിയാം…”
“പരസ്പരോ?”
ജയയുടെ ശബ്ദം മാറിയത് ഗൗതം തിരിച്ചറിഞ്ഞു.
“ന്റെ പെണ്ണേ, പ്രണയത്തിന്റെ കാര്യത്തിൽ നിന്റെ കെട്ട്യോൻ ഇത്തിരി മോശമാടീ… അക്കാര്യത്തിലും ഏട്ടൻ ഏട്ടൻ തന്ന്യാ… “
“എന്താ ബഹുമാനം ഏട്ടനോട്… അതവിടെ നിക്കട്ടെ, ഇത് പറ, രണ്ടാം ക്ലാസ്സിലെ തല്ലു… “
“ആഹ്… അത് ഞാൻ ജനിച്ച വർഷമായിരുന്നു…” ഗൗതം പിന്നെയും പറഞ്ഞു തുടങ്ങി…
(തുടരും)
ബോർ ആണെങ്കിൽ പറയണേ, നിർത്തിക്കോളാം, ഈ ഫാമിലി സബ്ജെക്ട്സ് അത്ര എഴുതാൻ വശമില്ല. ഇതൊരു പരീക്ഷണം ആണ്. ജസ്റ്റ് ഒരു ഫീൽ ഗുഡ് അത്രേം ഉദ്ദേശിച്ചൊള്ളൂ. ഇഷ്ടപ്പെട്ടില്ലെങ്കിൽ പ്ലീസ് കമന്റ്…
ഇഷ്ടപ്പെട്ടാൽ അതും ??
അപ്പൊ നെക്സ്റ്റ് വ്യാഴം കാണും വരൈ വണക്കം ???
സ്നേഹത്തോടെ,
ശങ്കരൻ ❤
ഏട്ടനെ കുറിച്ച് എനിക്കും അറിയണം, ??????. Continue bro
ഇന്നു രാത്രി വരും ബ്രോ ❤
കൊള്ളാമോ.. ഇല്ലയോ..എന്നുപറയാൻ കഥ ഒന്നും ആയില്ലല്ലോ…. ♥️♥️♥️♥️
അതേ ? വായനക്ക് ഒരുപാട് സ്നേഹം ❤
Sivashankara..
feels good.. please continue ..
Thanks alot❤❤
എന്റെ പൊന്ന് ചങ്ങാതി നിങ്ങൾ ഈ കഥ തുടർന്നില്ലെങ്കിൽ ഞാൻ നിങ്ങളെ പേര വടി വെട്ടി അടിക്കും… നല്ല ഫാമിലി ഫീൽ ഉണ്ട് കേട്ടോ ??
ഉയ്യോ ?♂️?♂️?♂️ അടി വേണ്ടാ ? ഞാൻ മുഴുവനാക്കും ? പക്ഷേ കുഞ്ഞ് സ്റ്റോറി ആണുട്ടോ ???
നിങ്ങളെ പോലുള്ള എഴുത്ത്ക്കാരുടെ വിജയം എന്താണ് എന്നറിയുമോ മാഷേ… ഈ ആധുനിക കാലഘട്ടത്തിൽ എല്ലാം വിരൽത്തുമ്പിൽ ഉള്ളപ്പോൾ ഇത് പോലുള്ള മൂല്യമുള്ള കഥകൾ മനസ്സിൽ കണ്ട് മനസ്സിരുത്തി വായിച്ചു അതിന് ഒരു പോസറ്റീവ് കമന്റ് ഇടുന്നില്ലേ അതാണ് നിങ്ങളുടെ വിജയം ??
വായനക്കാരാണ് എഴുത്തുകാരെ വളർത്തുന്നത് എന്നു ഉത്തമബോധ്യം ഉണ്ട് സർ, ബഹുമാനിക്കുന്നു, എനിക്ക് കിട്ടുന്ന കുഞ്ഞു കമെന്റിനേ പോലും. വലിയ കഴിവുകൾ ഒന്നുമില്ലാത്ത എന്നെപ്പോലുള്ളവർക്ക് പ്രോത്സാഹനം നൽകുന്ന എല്ലാവർക്കും മുന്നിൽ ശിരസ്സ് നമിക്കുന്നു ?
Kollam bro…. Nalla intersting aaya thudakkam… Adutha bhagathinu vendi wait cheyunnu
Thanks bro ❤❤❤
Kollam nalla thudekam
Thanks bro❤❤❤