വിദൂരം… I {ശിവശങ്കരൻ} 76

“നമ്മുടെ കല്യാണത്തിന് നിനക്ക് ഞാൻ ഗംഗേച്ചിയെ പരിചയപ്പെടുത്തി തന്നിരുന്നു ഓർക്കുന്നുണ്ടോ?”

ഗൗതം കണ്ണട തോളിൽ കിടന്ന തുണികൊണ്ട് തുടച്ചുകൊണ്ട് ജയയെ നോക്കി.

“ആ, ഉണ്ടാകും… അന്നത്തെ ദിവസം എന്ത് നടന്നാലും, ഭർത്താവിന്റെ മുഖമല്ലാതെ മറ്റൊന്നും ഒരു പെണ്ണിനും രജിസ്റ്റർ ആവില്ല”

ആ മറുപടി ഗൗതമിനു നന്നേ ബോധിച്ചു.

“ഹാ, എന്നാൽ കേട്ടോ, ശരിക്കും ചെറുപ്പത്തിൽ ഏട്ടനെ കൊണ്ട് നടന്നു വളർത്തീത് ആ ഗംഗേച്ചിയും പിന്നെ നമ്മുടെ അമ്മയുടെ അനിയത്തി വിദ്യചിറ്റയും കൂടി ആയിരുന്നു…

ഏട്ടനൊരു സ്വഭാവമുണ്ടായിരുന്നത്രെ, ഡെയ്‌ലി എന്തെങ്കിലും ഒരു സാധനം, പെൻസിലോ റബ്ബറോ സ്കെയിലോ എന്തെങ്കിലും സ്കൂളിൽ ഇട്ടിട്ട് വരൊള്ളായിരുന്നു…”

“അപ്പൊ പേനയോ? “

തമാശക്കാണ് ജയ ചോദിച്ചതെങ്കിലും ഗൗതം അവളുടെ തലക്കൊരു കിഴുക്ക് കൊടുത്തിട്ട് പറഞ്ഞു,

“അന്നൊന്നും LP സ്കൂളുകളിൽ കുട്ടികൾ പേന ഉപയോഗിച്ച് തുടങ്ങീട്ടില്ലടീ പൊട്ടിക്കാളീ… “

“ഏട്ടാ, എനിക്ക് വേദനിച്ചൂട്ടോ “

ചുളിഞ്ഞ മുഖത്തോടെ, തല തടവിക്കൊണ്ട് ജയ ഗൗതമിനെ നോക്കിപ്പറഞ്ഞു.

“പിന്നെ, കഥ കേൾക്കണംന്ന് പറഞ്ഞിട്ട് അത് പറയുമ്പോ ഒരുമാതിരി ആക്കിയാൽ എനിക്ക് ദേഷ്യം വരൂട്ടോ പെണ്ണേ “

ഗൗതം ചെറിയ ദേഷ്യം സ്വരത്തിൽ വരുത്തി,

“സോറി… സോറി… ബാക്കി പറ… “

“ഹാ, അങ്ങനെ ഓരോന്ന് കളയുന്ന ശീലം ഏട്ടനുണ്ടെന്നു ചിറ്റക്കറിയാലോ, സ്കൂളീന്ന് വരുമ്പോ തന്നെ ചിറ്റ ആദ്യം സമയം നോക്കും… 20 മിനിറ്റ് ആണ് കൊടുത്തിരിക്കുന്ന സമയം… അല്ല നമ്മുടെ ഗവണ്മെന്റ് LP സ്കൂളീന്ന് വീട്ടിലേക്കെത്താൻ അതു ധാരാളമാണ്, അപ്പൊ സമയം തെറ്റിയാൽ അതിനു ആദ്യം കിട്ടും…. “

“എന്ത് അടിയോ? “

ജയ സംശയത്തോടെ ഗൗതമിനെ നോക്കി,

“അല്ല മിട്ടായി, നല്ല പേരവടി കൊണ്ട് “

“അയ്യോടാ… “

“ന്നിട്ട് ചിറ്റ നേരെ ബാഗ് തുറക്കും ബുക്സ് നോക്കും, പെൻസിൽ ബോക്സ്‌ തുറന്നു നോക്കും… ഇതിലൊക്കെ എന്തെങ്കിലും മിസ് ആയിട്ടുണ്ടെങ്കിൽ… അല്ല ആയിട്ടുണ്ടാകും… അപ്പൊ അതിനു വേറെ… “

“ദിവസോം..? “

അവൾക്ക് വീണ്ടും സംശയം.

14 Comments

  1. ? നിതീഷേട്ടൻ ?

    ഏട്ടനെ കുറിച്ച് എനിക്കും അറിയണം, ??????. Continue bro

    1. ശിവശങ്കരൻ

      ഇന്നു രാത്രി വരും ബ്രോ ❤

  2. കൊള്ളാമോ.. ഇല്ലയോ..എന്നുപറയാൻ കഥ ഒന്നും ആയില്ലല്ലോ…. ♥️♥️♥️♥️

    1. ശിവശങ്കരൻ

      അതേ ? വായനക്ക് ഒരുപാട് സ്നേഹം ❤

  3. Sivashankara..
    feels good.. please continue ..

    1. ശിവശങ്കരൻ

      Thanks alot❤❤

  4. എന്റെ പൊന്ന് ചങ്ങാതി നിങ്ങൾ ഈ കഥ തുടർന്നില്ലെങ്കിൽ ഞാൻ നിങ്ങളെ പേര വടി വെട്ടി അടിക്കും… നല്ല ഫാമിലി ഫീൽ ഉണ്ട് കേട്ടോ ??

    1. ശിവശങ്കരൻ

      ഉയ്യോ ?‍♂️?‍♂️?‍♂️ അടി വേണ്ടാ ? ഞാൻ മുഴുവനാക്കും ? പക്ഷേ കുഞ്ഞ് സ്റ്റോറി ആണുട്ടോ ???

      1. നിങ്ങളെ പോലുള്ള എഴുത്ത്ക്കാരുടെ വിജയം എന്താണ് എന്നറിയുമോ മാഷേ… ഈ ആധുനിക കാലഘട്ടത്തിൽ എല്ലാം വിരൽത്തുമ്പിൽ ഉള്ളപ്പോൾ ഇത് പോലുള്ള മൂല്യമുള്ള കഥകൾ മനസ്സിൽ കണ്ട് മനസ്സിരുത്തി വായിച്ചു അതിന് ഒരു പോസറ്റീവ് കമന്റ് ഇടുന്നില്ലേ അതാണ് നിങ്ങളുടെ വിജയം ??

        1. ശിവശങ്കരൻ

          വായനക്കാരാണ് എഴുത്തുകാരെ വളർത്തുന്നത് എന്നു ഉത്തമബോധ്യം ഉണ്ട് സർ, ബഹുമാനിക്കുന്നു, എനിക്ക് കിട്ടുന്ന കുഞ്ഞു കമെന്റിനേ പോലും. വലിയ കഴിവുകൾ ഒന്നുമില്ലാത്ത എന്നെപ്പോലുള്ളവർക്ക് പ്രോത്സാഹനം നൽകുന്ന എല്ലാവർക്കും മുന്നിൽ ശിരസ്സ് നമിക്കുന്നു ?

  5. Kollam bro…. Nalla intersting aaya thudakkam… Adutha bhagathinu vendi wait cheyunnu

    1. ശിവശങ്കരൻ

      Thanks bro ❤❤❤

  6. Kollam nalla thudekam

    1. ശിവശങ്കരൻ

      Thanks bro❤❤❤

Comments are closed.