വിദൂരം
അദ്ധ്യായം 01
“എന്താ ഇത്, ഏട്ടൻ പോയിട്ട് വർഷം 5 ആവണു, അനിയന്റെ സങ്കടം ഇപ്പോഴും മാറിയിട്ടില്ലെന്നോ?”
ജയയുടെ വാക്കുകൾ കേട്ടപ്പോഴാണ് തന്റെ കണ്ണുകൾ നിറഞ്ഞൊഴുകിയിരിക്കുന്നത് ഗൗതമിന്റെ ശ്രദ്ധയിൽ പെട്ടത്. തോളിൽ കിടന്ന ടവൽ എടുത്ത് കണ്ണട മാറ്റാതെ തന്നെ കണ്ണീർ തുടച്ചുകൊണ്ട് അവൻ ചിരിക്കാൻ ശ്രമിച്ചു.
“നിനക്ക് അതെന്റെ ഏട്ടൻ മാത്രമായേ തോന്നൂ, കാരണം നീ ഈ വീട്ടിലേക്ക് വരുന്നതിനും മുൻപേ ഏട്ടൻ പോയില്ലേ, പക്ഷെ, എന്നെയും എന്റെ ഏട്ടനേയും ചെറുപ്പം മുതലേ അറിയാവുന്നവർ ആശ്ചര്യപ്പെടും ഒരാൾ പോയിട്ടും മറ്റെയാൾ ജീവനോടെ, സമനില തെറ്റാതെ, ഉണ്ടല്ലോന്ന് “
പറഞ്ഞു നിർത്തുമ്പോഴേക്കും ഗൗതമിന്റെ ശബ്ദം ഇടറിയിരുന്നു…
“അയ്യോ, ഇനി ഇതീന്ന് തുടങ്ങണ്ട ഏട്ടൻ പുരാണം, കുറെ കേട്ടതാ, രണ്ടു ശരീരോം ഒരു ആത്മാവുംന്നൊക്കെ, ഒരു കാര്യം ചോയ്ച്ചോട്ടെ…, അത്രക്ക് സ്നേഹൊള്ള ചേട്ടനെന്തിനാ, ഈ അനിയനെ വിട്ട് പോയെ, അതല്ലേ ഇത്ര പെട്ടെന്ന് പിരിയേണ്ടി വന്നേ, ഇവിടെ എന്തെങ്കിലും ജോലിയൊക്കെ ചെയ്ത്, ഒരു കല്യാണൊക്കെ കഴിച്ചു, ഭാര്യേം കുട്ട്യോളുമൊക്കെയായി എല്ലാർക്കും കൂടി സന്തോഷായിട്ട് കഴിയാർന്നല്ലോ… ജീവിതം വെറുക്കാനുള്ള പ്രായൊന്നുമായിട്ടില്ലല്ലോ ഏട്ടന്… ഏറിയാൽ പത്തു നാല്പതു വയസ്സ്…”
“ഏയ്, അടുത്ത മെയ് മാസം 36 വയസ്സ് തികയെയൊള്ളൂ”
ഏട്ടന്റെ പിറന്നാൾ ഓർത്തെടുത്തു ഗൗതം ഇടയ്ക്കു കയറി പറഞ്ഞു.
“ആ, ഒന്നു ക്ഷമിച്ചു നിന്നിരുന്നെങ്കിൽ എനിക്ക് ഒരു ഏട്ടനേം ഏട്ടത്തിയമ്മേനേം കിട്ടിയേനേലോ… ഇതിപ്പോ ഞാനൊറ്റക്കല്ലേ, ഈ വല്ല്യ തറവാട്ടിൽ… മ്മടെ മോനെ നോക്കാനും പണികളെടുക്കാനും ഒക്കേത്തിനും ഒറ്റക്ക്… ഒരേട്ടത്തിയമ്മേം കുട്ട്യോളും കൂടി ഉണ്ടാർന്നെങ്കിൽ മോനെ അവന്റെ മൂത്തതുങ്ങളെ ഏല്പിച്ചിട്ട് എനിക്കും ഏട്ടത്തിക്കും പണികളൊതുക്കാം… ഉച്ചയൂണോക്കെ കഴിഞ്ഞു വർത്താനം പറഞ്ഞിരിക്കാം…” പെട്ടെന്ന് ഒരു നിശബ്ദതക്ക് ശേഷം ഗൗതം കേട്ടത് ജയയുടെ നിലവിളിയാണ്,
ഏട്ടനെ കുറിച്ച് എനിക്കും അറിയണം, ??????. Continue bro
ഇന്നു രാത്രി വരും ബ്രോ ❤
കൊള്ളാമോ.. ഇല്ലയോ..എന്നുപറയാൻ കഥ ഒന്നും ആയില്ലല്ലോ…. ♥️♥️♥️♥️
അതേ ? വായനക്ക് ഒരുപാട് സ്നേഹം ❤
Sivashankara..
feels good.. please continue ..
Thanks alot❤❤
എന്റെ പൊന്ന് ചങ്ങാതി നിങ്ങൾ ഈ കഥ തുടർന്നില്ലെങ്കിൽ ഞാൻ നിങ്ങളെ പേര വടി വെട്ടി അടിക്കും… നല്ല ഫാമിലി ഫീൽ ഉണ്ട് കേട്ടോ ??
ഉയ്യോ ?♂️?♂️?♂️ അടി വേണ്ടാ ? ഞാൻ മുഴുവനാക്കും ? പക്ഷേ കുഞ്ഞ് സ്റ്റോറി ആണുട്ടോ ???
നിങ്ങളെ പോലുള്ള എഴുത്ത്ക്കാരുടെ വിജയം എന്താണ് എന്നറിയുമോ മാഷേ… ഈ ആധുനിക കാലഘട്ടത്തിൽ എല്ലാം വിരൽത്തുമ്പിൽ ഉള്ളപ്പോൾ ഇത് പോലുള്ള മൂല്യമുള്ള കഥകൾ മനസ്സിൽ കണ്ട് മനസ്സിരുത്തി വായിച്ചു അതിന് ഒരു പോസറ്റീവ് കമന്റ് ഇടുന്നില്ലേ അതാണ് നിങ്ങളുടെ വിജയം ??
വായനക്കാരാണ് എഴുത്തുകാരെ വളർത്തുന്നത് എന്നു ഉത്തമബോധ്യം ഉണ്ട് സർ, ബഹുമാനിക്കുന്നു, എനിക്ക് കിട്ടുന്ന കുഞ്ഞു കമെന്റിനേ പോലും. വലിയ കഴിവുകൾ ഒന്നുമില്ലാത്ത എന്നെപ്പോലുള്ളവർക്ക് പ്രോത്സാഹനം നൽകുന്ന എല്ലാവർക്കും മുന്നിൽ ശിരസ്സ് നമിക്കുന്നു ?
Kollam bro…. Nalla intersting aaya thudakkam… Adutha bhagathinu vendi wait cheyunnu
Thanks bro ❤❤❤
Kollam nalla thudekam
Thanks bro❤❤❤