അവൻ പോലും അറിയാതെ പെട്ടിരിക്കുന്നത് വലിയ ഒരു കുരുക്കില്ല അവനെ നമ്മുക്ക് അതിൽ നിന്ന് എങ്ങനെയെങ്കിലും ഒന്ന് ഊരിയെടുക്കണം മക്കളെ…
ആ മകൻ ഒരു ദിർക്കാ ശ്വാസം വിട്ട ശേഷം തന്റെ അച്ഛനോടായി തുടർന്നു
അച്ചായി അങ്ങനെ അണെങ്കിൽ അവനെ കൂടെ കുട്ടി നമ്മുടെ വീട്ടിലോട്ട് വാ… അവനെ ഇവിടെ നമ്മുടെ കോളനിയിൽ വന്നു ആരും ഒന്നും ചെയ്യില്ലല്ലോ…?
അത് ശരിയാക്കാതില്ലടാ.. കുട്ടായി ഇതിന്റെ പുറകിൽ വേറെയും പല വലിയ ആളുകൾ ഉണ്ട് അവന്മാരുടെ കോളേജ് രാഷ്ട്രീയ കാളിയ മുഴുവനും ഇപ്പോൾ നമ്മൾ നേരിട്ട് ഇടപെട്ടാൽ ചിലപ്പോൾ നമ്മുടെ ജോലിയെയും പിന്നെ അവന്റെ ജീവിതത്തെ തന്നെ അത് ദോഷമായി ബാധിച്ചല്ലോ? ഒന്നാം പ്രതി അവനല്ലേ… അപ്പോൾ അവൻ അവരുടെ കൈയിൽ നിന്ന് വഴുതിപോയാൽ? സത്യങ്ങൾ തെളിച്ചാൽ? അവന്മാരുടെ മക്കളും കുടി ഇതിൽ കുടുങ്ങും എന്നൊരു തോന്നൽ ഉണ്ടായാൽ ?
അപ്പോൾ അവന്മാര് സഹിക്കുമോ അതുകൊണ്ട് നമുക്ക് തത്കാലം കളത്തിന് പുറത്ത് നിന്ന് കളിച്ചാലോ 😈🔥
അത് എങ്ങനെ അച്ചായി…
ഒക്കെ ഉണ്ടട മക്കളെ…. നീ തത്കാലം ഫോൺ വെയ്ക്കു ബാക്കി അച്ചായി വിട്ടിൽ വന്നിട്ട് പറയാം ഒരു കാര്യം കൂടെ നമ്മുടെ ആ മൊബൈൽ കടയിലെ ചെക്കനെ വിളിച്ചു ഒരു മുന്തിയ ഇനം മൊബൈലും ഒരു സിമ്മും എടുത്ത് വെക്കാൻ പറയു സിം നിന്റെ പേരിൽ മതി മനസ്സിലായല്ലോ?
അച്ഛയി അതൊക്കെ ഓക്കേ പക്ഷെ ഈ വെളുപ്പാൻ കാലത്ത് തന്നെ വേണമോ? 5:30 ആയതേയുള്ളു .
അതൊന്നും സാരമില്ലടാ കുട്ടാ… നീ വിളിച്ചു പറഞ്ഞാൽ മതി അവൻ വന്നോളും ഞാൻ വരുന്ന വഴിയിൽ കയറി വാങ്ങിച്ചോളാം കാര്യങ്ങൾ വളരെ സീരിയസ് ആണ്. ഒരു അഡ്വക്കേറ്റ് ആയ നിനക്ക് ഞാൻ പ്രത്യേകിച്ച് പറഞ്ഞു തരേണ്ട ആവിശ്യം ഇല്ലല്ലോ? പിന്നെ പെട്ടെന്ന് വരാൻ പറയണം എന്നാൽ ശരി കൂട്ടായി വെച്ചോ അച്ഛയി പെട്ടെന്ന് വരാം. “അയാൾ ഫോൺ കട്ട് ചെയ്തു ആ പയ്യൻ പോയ വഴിയേ തന്റെ വണ്ടി വിട്ടു ”
അയാൾ അവന്റെ അടുത്ത് വന്ന ശേഷം വണ്ടി സൈഡിൽ ഒതുക്കി അവന്റെ അടുത്തേക്ക് നടന്നു അവന്റെ അടുത്ത് അൽപ്പം ഗൗരവത്തിൽ സംസാരിച്ചു തുടങ്ങി
ഡാ.. ചെക്കാ നീ ഇപ്പോൾ എങ്ങോട്ട് പോകാൻ പോകുവാ ഒരു കപട ദേഷ്യത്തിൽ ചോദിച്ചു
അ.. അ ത് പിന്നെ മാധവൻ മാസ്റ്റർ MLA ഇവിടെ അടുത്ത് ഒരാളോട് എന്റെ കാര്യം പറഞ്ഞിട്ടുണ്ട് എന്നു പറഞ്ഞു പുള്ളിയെ കാണാൻ പോകുവാ.
“അയാളുടെ ചോദ്യത്തിന്റെ പതർച്ചയിലും അൽപ്പം ഭയത്തോടെ അവൻ പറഞ്ഞു.”
എന്നാൽ നീ ഇങ്ങോട്ട് വാ എനിക്ക് നിന്നോട് അൽപ്പം കാര്യം സംസാരിക്കാൻ ഉണ്ട് നീ വന്ന് വണ്ടിയിൽ കയറു ഇങ്ങനെ ഒരു സാഹചര്യത്തിൽ ഒരു പരിചയവും ഇല്ലാത്ത സ്ഥലത്തേക്ക് ഒറ്റയ്ക്ക് പോകേണ്ട അതും ഈ വെളുപ്പാൻ കാലത്ത് വല്ല വള്ളിയും വന്നു ചുറ്റും. പിന്നെ ഇവിടുന്നു നീ പറഞ്ഞ സ്ഥലത്തേക്ക് 10,15 കിലോമീറ്റർ ഇനിയും ഉണ്ട് അവിടെ കൂടെ നടന്നു പോകുന്നത് അപകടം ആണ് പിന്നെ ബസ്സ് ആണെങ്കിൽ ആ റൂട്ടിലേക്ക് 7:30 കഴിഞ്ഞേ കാണു നിനക്ക് പോകേണ്ട സ്ഥലത്തു ഞാൻ കൊണ്ടുപോയി ആക്കാം.
