“അവൻ അത്യാവശ്യം നല്ലൊരു മിഡിൽ ക്ലാസ്സ് ഫാമിലിയിൽ ഉള്ളതാണ് എന്ന് mla അയാളോട് പറഞ്ഞിരുന്നു. ”
ചേട്ടാ… ഈ പൈസ ഞാൻ മടക്കി തരും സാഹചര്യം ഇപ്പോൾ മോശമായതുകൊണ്ട ഇങ്ങനെ ചോദിച്ചു വാങ്ങേണ്ടി വന്നത് കേട്ടോ…
പ്രശ്നങ്ങൾ തീർന്നു വീട്ടിൽ തിരിച്ചു എത്തിയാൽ ഉടൻ ഈ കടം വീട്ടിക്കൊള്ളാം അഹങ്കാരം ആണെന്ന് തോന്നരുത് ചേട്ടാ… 🙏
അതൊന്നും വേണ്ടടാ ഇതൊക്കെ എന്നെ പോലെ കള്ള തൊഴിൽ ചെയ്യുന്നവർക്ക് പറഞ്ഞിട്ടുള്ളതാ. അത് നീ കാര്യം ആക്കേണ്ട പിന്നെ നീ പൈസ കണ്ട് വളർന്ന കൊച്ചനല്ലേ അപ്പോൾ ഇത്തിരി പൈസ കൈയിൽ ഇല്ലാതെ എങ്ങനാ അതും ഒന്നും അറിയാത്ത ഒരു സ്ഥലത്ത് പോകുമ്പോൾ ഇപ്പോൾ ഉള്ള സാഹചര്യത്തിൽ പെട്ടന്ന് ഒരു അത്യാവശ്യം വന്നാൽ നീ എന്തുചെയ്യും അതുകൊണ്ട് ഞാൻ തന്നതാ.
അപ്പോഴും പുള്ളിക്കാരൻ തന്റെ ഗൗരാവവും പുച്ഛവും വിടാതെ അവനോട് പറഞ്ഞു . അതൊക്കെ പോട്ടെ എല്ലാം ശരിയാക്കും നീ വിഷമിക്കേണ്ട കേട്ടോ…
എന്നാൽ നീ വിട്ടോ ഭാഗ്യം ഉണ്ടങ്കിൽ വീണ്ടും കാണാം…
“അൽപ്പം പോലും മയം വാക്കുകളിൽ ഇല്ലങ്കിൽ പോലും അവനെ വെറുതെ വേഷമിപ്പിക്കേണ്ട എന്നു കരുതിയാണ് പുള്ളിക്കാരൻ അങ്ങനെ പറഞ്ഞത്. ”
അയാൾ വണ്ടി സ്റ്റാർട്ട് ചെയ്തതും അപ്പോൾ ആണ് അവന്റെ പേഴ്‌സ് താഴെ കിടന്നു അയാൾക്ക് കിട്ടുന്നത് യഥാർഷിക്കമായി ആ പേഴ്‌സ് തുറന്നു വന്നപ്പോൾ ആണ്. അവന്റെ ഡ്രൈവിങ് ലൈസൻസ് അതിൽ കണ്ടു അതിലെ ഡേറ്റ് ഓഫ് ബർത്ത് തിയതിയിൽ തന്നെ അയാളുടെ കണ്ണുകൾ ഉടക്കി നിന്നു പിന്നെ കണ്ണിൽ നിന്നും രണ്ടു തുള്ളി കണ്ണീരും
അവൻ ഒരു അപമാനഭാരതോടും സങ്കടത്തോടും കുടി തലകുനിച്ചു തിരിഞ്ഞു നടന്നു.
അയാൾ വണ്ടി മുന്നോട്ട് എടുത്താപ്പോളും കണ്ണാടിയിൽ കുടി നടന്ന് അകലുന്ന അവനിൽ തന്നെ ആയിരുന്നു നോട്ടം എന്തോ അയാൾക്ക് അവന്റെ ആ.. നടത്തം മനസ്സിനുള്ളിൽ കൊളുത്തി വലിച്ചു.
“പാവം ചെക്കൻ വല്ലവന്മ്മാരുടെ വാക്കും കേട്ട് എടുത്ത് ചാടും ഇപ്പോൾ കണ്ടില്ലേ മനസ്സിൽ ഓർത്തപ്പോൾ.”
അപ്പോൾ തന്നെ തന്റെ മകന്റെ കാൾ അയാൾക്ക് വന്നു അയാൾ ഫോൺ എടുത്തു പെട്ടന്ന് എന്തോ മനസ്സ് ഒന്ന് കലങ്ങി മറിഞ്ഞു അയാൾ മകനോട് പറഞ്ഞു തുടങ്ങി.
മക്കളെ…. ഞാൻ പറയുന്നത് ആദ്യം നീ ഒന്ന് കേൾക്ക് അച്ചായി ഇപ്പോൾ ഒരു കാര്യം ചെയ്യാൻ ആലോചിക്കുവാ അത് നല്ലതോ?ചിത്തയോ? ഏത് രീതിയിൽ നമ്മുടെ ജീവിതത്തെ ബാധിക്കും എന്ന് ഒന്നും എനിക്ക് അറിയില്ല. പക്ഷെ മുഴുവൻ കെട്ടാശേഷം മോൻ അഭിപ്രായം പറയണം അതു പോലെയെ അച്ചായി ചെയ്യൂ അത്രയും പറഞ്ഞു താൻ അറിഞ്ഞ അ പയ്യന്റെ കാര്യങ്ങൾ തന്റെ മകനോട് പറഞ്ഞു കേൾപ്പിച്ചു അവനെ അങ്ങനെ ഉപേക്ഷിക്കാൻ അച്ചായിക്ക് തോന്നുന്നില്ല മക്കളെ… നല്ലൊരു കൊച്ചന നിന്നോട് ഉള്ള പോലെ ഒരു സ്നേഹം എനിക്ക് അവനോട് തോന്നുന്നു എന്നാൽ അവൻ. “അയാളുടെ ഉള്ള് ഒന്ന് ഇടറിപ്പോയി അറിയാതെ “
