വാടാമല്ലി [Achillies] 100

Views : 5572

വാടാമല്ലി

Author : Achillies

 

ഒരു മൂഡിൽ തോന്നിയ ചില കാര്യങ്ങൾ വച്ച് എഴുതിയതാണ്,….

മടുപ്പിക്കുവോ എന്നറിയില്ല….

തെറ്റുകൾ പറഞ്ഞു തന്നാൽ ഇമ്പ്രൂവ് ചെയ്യാനുള്ള വഴി നോക്കാം…..

 

സ്നേഹപൂർവ്വം…❤❤❤

 

പാത്രത്തിൽ പതഞ്ഞു പൊങ്ങുന്ന കടുംകാപ്പിയിൽ നിന്നും എന്റെ പ്രണയത്തിന്റെ അഞ്ചാം ചരമ വാർഷികം ആരംഭിച്ചു,…….കൂട്ടിനൊരായിരം ഓർമകളും.

കാപ്പി സ്റ്റീൽ ഗ്ലാസ്സിലേക്ക് പകർത്തുമ്പോൾ അവളുടെ പണ്ടേയുള്ള കളിയാക്കലുകൾ ഓർമയിൽ നിന്നും ചാടി ചെവിയിൽ മൂളി…

 

“കോഫി കപ്പിൽ ആടാ മണ്ടാ കുടിക്കണേ….”

 

 ഇന്ന് ഗ്ലാസിൽ നിന്നും ചൂട് കാപ്പി ചുണ്ടിനെ തൊടുമ്പോൾ അവളുടെ കളിയാക്കലുകൾ ഇല്ല.

     ഇന്ന് ലീവ് എടുത്തതാണ്….

മരിച്ചു കിടന്നു അവളുടെ  ഓർമകളെ അടിച്ചമർത്താൻ ഓവർ ടൈം പണി എടുക്കുന്ന ഞാൻ ഇന്നൊരു ദിവസം മുഴുവനും അവളുടെ ഓർമകളിൽ മുങ്ങിതാഴാൻ വേണ്ടി മാത്രം ലീവ് എടുക്കുന്നു…എന്തൊരു വൈരുധ്യം…

ഗ്ലാസിലെ കാപ്പിക്ക് അന്ത്യം കുറിച്ച്,

റൂമിലെ സ്റ്റീരിയോ ഓണാക്കി…

 

“പറയാതെ അറിയാതെ നീ പോയതല്ലേ….

 

മറുവാക്ക് മിണ്ടാഞ്ഞതല്ലേ…

 

ഒരു നോക്ക് കാണാതെ നീ പോയതല്ലേ….

 

ദൂരേക്ക് നീ മാഞ്ഞതല്ലേ…

 

Recent Stories

The Author

Achillies

54 Comments

  1. അക്കിലിസ് മുത്തേ… അന്ന് നിന്നോട് കഥയില്ലേന്നു ചോദിച്ചപ്പം ഇത്രയും അഡാറു സാധനം ആണ് വരാനിരിക്കുന്നതെന്നു നിരീച്ചില്ല..!!😘

    അടിപൊളിയെഴുത്ത്.. ഓരോ വാക്കുകളും മനസിലിറങ്ങിച്ചെല്ലുന്ന മാസ്മരികത..!! നഷ്ടപ്രണയത്തെയും മധുരം വിതറിയാസ്വാദ്യകരമാക്കുന്ന മാന്ത്രികത..!!😍

    ഈ സെഡ് കഥയ്ക്കിടയിലും നല്ലയാടിപൊളി മുഹൂർത്തങ്ങൾ സമ്മാനിച്ചയാ കഴിവിന് മുമ്പിൽ നമിക്കുന്നു.. 😍😍

    ശരിയാ അവര് പ്രണയിക്കേണ്ടായിരുന്നു..🥺

    1. ഡിയർ അനസ് ബ്രോ…❤❤❤
      ഹ ഹ ഹ….ചില പാട്ടു കേൾക്കുമ്പോൾ , എന്തേലും ഒരു സിറ്റുവേഷൻ കാണുമ്പോൾ…ഇല്ലേൽ എന്തേലും നല്ല quote ഒക്കെ വായിക്കുമ്പോൾ തോന്നുന്ന വട്ടുകളാണ് ഞാൻ പലപ്പോഴും എഴുതികൂട്ടുന്നത്.
      അതുകൊണ്ടാണ് എന്റെ കഥയിൽ പലപ്പോഴും പാട്ടുകൾ ഉണ്ടാവുന്നത് തലയിൽ കയറിക്കൂടിയതൊക്കെ എഴുതി തീർക്കുമ്പോൾ കുറച്ചു ആശ്വാസം കിട്ടും.

      അനസിന്റെ ഓരോ വാക്കുകളും ഒത്തിരി സന്തോഷം തരുന്നു.
      എഴുതുകളൊന്നും തോൽവി ആയില്ല എന്ന ഓര്മപ്പെടുത്തലുകളാണ് എനിക്ക് വേണ്ടി ഓരോ വരിയും കുറിച്ച ഇവിടുള്ള കൂട്ടുകാർ അടയാളപ്പെടുത്തുന്നത്.

      സ്നേഹപൂർവ്വം…❤❤❤

  2. Comment ഇല്‍ ezhuthiyath കുടെ ചേര്‍ന്നാല്‍ ano മുകളില്‍ എഴുതിയത് മാത്രം ano പൂർണത നല്‍കുന്നത് എന്ന് എനിക്ക് പറയാന്‍ ആവില്ല പക്ഷേ മുകളില്‍ എഴുതിയത് മനസ്സിൽ നല്‍കിയ ആ വിങ്ങല്‍ Comment വായിച്ചതിനു ശേഷവും അവിടെ ഉണ്ട്
    പറയാതെ അറിയാതെ മനസ്സില്‍ ആകാതെ നഷ്ടം ആയ എത്രയോ പ്രണയങ്ങൾ
    ഒപ്പം സ്നേഹം കൊണ്ട്‌ വിട്ട് മാറേണ്ടി വന്നതും
    നല്ല രചന ❤️❤️❤️❤️❤️

    1. Dd…❤❤❤
      സ്നേഹം നിറഞ്ഞ വാക്കുകൾക്ക് ഒത്തിരി നന്ദി.
      അറിയാതെ പോയ പ്രണയം ഒരാൾക്ക് മാത്രം ഓർമ്മകൾ നൽകുമ്പോൾ,..
      പറഞ്ഞു,….പ്രണയിച്ചു അവസാനം പിരിയേണ്ടി വന്നവർക്ക് ജീവിതകാലം മുഴുവൻ വിരഹത്തിന്റെ ഓർമ്മകൾ ബാക്കി ഉണ്ടാവും…

      സ്നേഹപൂർവ്വം…❤❤❤

      1. ❤️❤️❤️

  3. Nice story വായിക്കുമ്പോൾ വല്ലാത്ത ഒരു ഫീൽ. Vayichappol vayikkndarnnu ന്ന് തോന്നിപോയി

    1. Jango…❤❤❤

      ഇതുപോലെ ഇപ്പോഴും ജീവിക്കുന്നവരുണ്ടാവും….
      ഇതവർക്ക് വേണ്ടിയുള്ള ഒരു കഥയാണ്.
      സങ്കടപെടുത്തിയെങ്കിൽ സോറി…❤❤❤
      സ്നേഹപൂർവ്വം…❤❤❤

  4. കുരുടി ❤️

    പൊളിച്ചടുക്കി മാൻ, ഒന്നിച്ച പ്രണയത്തെക്കാൾ ഫീൽ നഷ്ട പ്രണയത്തിന് ആണ്, അതിന്റെ ഓർമകളിൽ ജീവിതം മുന്നോട്ടു കൊണ്ടു പോകുന്നതും ഒരു സുഖം ആണ്.
    //എനിക്ക് ഇപ്പോഴും അവളോടുള്ള പ്രണയം ഞെട്ടറ്റു വീണിട്ടും വാടാൻ മടിക്കുന്ന വാടാമല്ലി പോലെ വിടർന്നു നിൽക്കുന്നു.// ഈ വരികൾ🔥.

    സ്നേഹത്തോടെ
    ZAYED ❤️

    1. Dear zayed…..❤❤❤

      ക്ഷണിക്കപ്പെടാതെ വന്ന ഒരു വൃത്തികെട്ട അതിഥി എന്നെ രണ്ടു ദിവസം ഒന്ന് വരിഞ്ഞു മുറുക്കി,…ഇന്നാണ് ഒന്ന് തടിയൂരാൻ പറ്റിയത്.
      റിപ്ലൈ തരാൻ വൈകിയതും അതുകൊണ്ടാണ്.
      പ്രണയത്തെക്കാൾ ചൂടും ശക്തിയും കൂടുതൽ വിരഹത്തിനുണ്ട്.
      I totally agree with it.

      സ്നേഹം നിറഞ്ഞ വാക്കുകൾക്ക് ഒത്തിരി സ്നേഹം…❤❤❤

  5. കുരുടി ❤️

    പൊളിച്ചടുക്കി മാൻ, ഒന്നിച്ച പ്രണയത്തെക്കാൾ ഫീൽ നഷ്ട പ്രണയത്തിന് ആണ്, അതിന്റെ ഓർമകളിൽ ജീവിതം മുന്നോട്ടു കൊണ്ടു പോകുന്നതും ഒരു സുഖം ആണ്.
    //എനിക്ക് ഇപ്പോഴും അവളോടുള്ള പ്രണയം ഞെട്ടറ്റു വീണിട്ടും വാടാൻ മടിക്കുന്ന വാടാമല്ലി പോലെ വിടർന്നു നിൽക്കുന്നു.// ഈ വരികൾ 🔥.

    സ്നേഹത്തോടെ
    ZAYED ❤️

  6. Awesome experience vallatha feel

    1. ഒരുപാട് സ്നേഹം kamukan❤❤❤

  7. Nalla katha polippan feel

    1. Kamuki
      ഒത്തിരി സ്നേഹം ട്ടാ…❤❤❤

  8. Nalla story..
    othiri ishtapettu 💓

    1. ഒത്തിരി സ്നേഹം പാറു❤❤❤

  9. നിധീഷ്

    ❤❤❤❤

    1. നിധീഷ്❤❤❤

  10. മല്ലു റീഡർ

    ഒരാളെ പ്രണയിക്കാനും കൂടെ കൂട്ടാനും വേണം കുറച്ച് ക്വാളിഫിക്കേഷൻസ് എന്ന് ജീവിതം പലപ്പിഴും ഓര്മപ്പെടുത്താറുണ്ട്. ആ ക്വാളിഫിക്കേഷൻ ഇല്ല എന്നൊരു തോന്നാളാണോ എന്തോ ഒരു പ്രായം കഴിഞ്ഞതിൽ പിന്നെ പ്രണയം എന്ന വികാരത്തെ കടിഞ്ഞാണിട്ടു വെക്കാൻ എനിക്ക് കഴിഞ്ഞത്….

    “നമ്മൾ ഒരിക്കലും സ്വപ്നം കാണരുതായിരുന്നല്ലേ….

    പ്രണയിക്കരുതായിരുന്നു….”

    കണ്ണ് നിറച്ചു കളഞ്ഞു ഈ വരികൾ..

    കഥയെപ്പറ്റി കൂടുതൽ ഒന്നും പറയാൻ ഇല്ല..
    Commetil ഇട്ടേക്കുന്ന ഭാഗം വേണമെന്ന് തോന്നിയില്ല. അല്ലാതെ തന്നെ പൂര്ണമായത് പോലെ തോന്നി .കമന്റിലെ ഭാഗം വായിച്ചപ്പോൾ ഇങ്ങനെയും ഒരു സാധ്യത ഉണ്ടന്ന് തോന്നിപ്പിച്ചു..

    മറ്റൊരു സാധാനവുമായി വീണ്ടും വരും എന്ന് പ്രദീക്ഷിക്കുന്നു. ,കാത്തിരിക്കുന്നു…❤️❤️

    സ്‌നേഹം💞💞💞

    1. ഡിയർ മല്ലു❤❤❤

      പ്രണയം ഇല്ലാതിരിക്കുന്നതും ഒരു രസമല്ലേ…
      പിന്നെ പ്രണയിച്ചാൽ മാത്രമേ പ്രണയം അനുഭവിക്കാൻ പറ്റൂ എന്നൊന്നില്ലല്ലോ…
      അങ്ങനെ ആയിരുന്നേൽ ഞാൻ ഈ കഥകളൊക്കെ എഴുതുവോ…
      പിന്നെ പ്രണയിക്കാൻ അത്ര വലിയ യോഗ്യത ഒന്നും വേണ്ടന്നാണ് എന്റെ ഒരു വിശ്വാസം,…
      സ്വയം സ്നേഹിക്കുന്നതിലും കൂടുതൽ പരിഗണനയും സ്നേഹവും നമ്മൾ സ്നേഹിക്കുന്നയാൾക്ക് കൊടുക്കാനുള്ള മനസ്സ് മാത്രം മതി.

      പിന്നെ സിംഗിൾ ആയിരിക്കുന്നതിനു അതിന്റെതായ പ്രിവിലെജസ് ഉണ്ടട്ടോ😉😉😉

      സ്നേഹപൂർവ്വം…❤❤❤

  11. “Is there no one else? Is there’s no one else?”

    ഈ പേരും ബ്രാഡ് പിറ്റിന്റെ മുഖവും കാണുമ്പോൾ മനസ്സിൽ വരുന്ന വരികൾ.. അത് മരിക്കുവോളം ഉണ്ടാകും എന്നാണ് ഒരു തോന്നൽ..

    അപ്പൊ കഥയെക്കുറിച്ചു.. നഷ്ട്ട പ്രണയങ്ങൾ സത്യത്തിൽ ചാരം മൂടി കിടക്കുന്ന കൽക്കരികനലുകൾ ആണ്.. ഓർമയുടെ ഒരു കൊച്ചു കാറ്റു മതി ചാരം മാറി അവ വീണ്ടും പൂർവാധികം ശക്തിയോടെ ജ്വലിച്ചു ദേഹം മുഴുവൻ പൊള്ളിക്കാൻ…
    ഓർമകൾക്ക് മരണമില്ല..
    ആ ഒരു ഫീൽ വളരെ നന്നായി അറിയുന്നവൻ ആണ് ഞാൻ.. ചേരേണ്ടവർ ചേരും, ചേരേണ്ടവരെ ചേരുകയുള്ളു..
    നല്ലെഴുത്ത്.. ഒത്തിരി സ്നേഹത്തോടെ.. ❤️

    1. Is there no one else* സെക്കന്റ് ലൈൻ

      1. കാമുകാ..❤❤❤

        ആക്കിലീസും ട്രോയും മനസ്സിൽ വരുമ്പോൾ എനിക്ക് ആദ്യം തോന്നുന്നത്
        Agamemnon പറഞ്ഞ വാക്കുകൾ ആണ്.
        “Off all the warlords loved by the God’s, I hate him the most “.

        തീർച്ചയായും ഞാൻ യോജിക്കുന്നു…
        ഓർമ്മകൾ ഒന്നും ഒരിക്കലും കെട്ടുപോവില്ല….
        പിന്നെ അർഹതയുള്ളതും ചേരേണ്ടതും മാത്രമേ തമ്മിൽ ചേരുകയുള്ളൂ….
        ഒന്ന് തട്ടിമാറുന്നത് ചിലപ്പോൾ അതിലും മനോഹരമായ മറ്റൊന്ന് കാത്തിരിക്കുന്നത് കൊണ്ടാവും.
        പിന്നെ
        “Hope is a good thing,
        May be the best of things….
        And no good thing ever dies.”

        എന്നാണല്ലോ Redemption ഇൽ andy പറഞ്ഞിരിക്കുന്നത്.
        സൊ ഹോപ്പിങ് ഫോർ എ ഗുഡ് ലൈഫ്…
        All good wishes to you❤❤❤
        സ്നേഹപൂർവ്വം…❤❤❤

  12. ℝ𝕒𝕙𝕦𝕝𝟚𝟛

    എനിക്ക് ഈ കഥയിൽ ഏറ്റവും കൊണ്ടത് എന്താണെന്ന് അറിയുവോ, മറ്റൊരാളോട് ഉള്ള ഇഷ്ട്ടം മനസ്സിൽ അടക്കി വേറൊരാളുടെ കൂടെ ജീവിക്കേണ്ട അവസ്ഥ, അതായതു അവള് അങ്ങോട്ട് ചത്തു പോയാലും ഇത്രക്ക് സങ്കടം വരില്ലായിരുന്നു, ഇത് അങ്ങനെ അല്ലല്ലോ, പോരാത്തതിന് നിന്റെ ആ പാട്ടും ആയി ഉള്ള ഉപമ, ഹോ, ആ സോങ് കേക്കുമ്പോ തന്നെ വെറുതെ എവിടെ എങ്കിലും ഒക്കെ കൊള്ളും, അപ്പൊ ഇങ്ങനെ ഒരു കഥ കൂടി ആണേൽ ഒന്ന് ആലോചിച്ച നോക്കിക്കേ..

    ഞാൻ കഥയുടെ പേര് കണ്ടപ്പോഴേ സെഡ് ആകും എന്ന് ഒറപ്പിച്ചതാ, പിന്നേ നീ ആയത്കൊണ്ട് പോട്ടെ എന്തേലും ആകട്ടെ എന്ന് വെച്ച് വായിച്ചതാ, മാങ്ങാത്തൊലി..

    കഥ ഗംഭീരം ആയിരുന്നു, പ്രതേകിച്ചു ഒരുപാട് വെത്യസ്തമായ വാക്കുകൾ യൂസ് ചെയ്തു, അധികം ഇല്ലെങ്കി കൂടി അവരുടെ ഇന്റെറാക്ഷൻസും അവരുടെ മൊമെന്റ്സും എല്ലാം ഡീപ് ആയിരുന്നു ചുരുങ്ങിയ വാക്കുകളിൽ.. ❤️

    എന്തായാലും ഞാൻ ആ കമന്റിൽ ഇട്ട ബാക്കി കൂടി വായിച്ചു, ഇപ്പൊ ചെറിയ ഒരു സമാധാനം ഒണ്ട്.. 😌

    ഒരുപാട് സ്നേഹത്തോടെ,
    രാഹുൽ

    1. My dear 23❤❤❤

      നീ പറഞ്ഞത് ശെരിക്കും കറക്റ്റ് ആണ് ഒരാളെ ഉള്ളിൽ വച്ച് മറ്റൊരാളുടെ കൂടെ ജീവിതം ജീവിച്ചു തീർക്കേണ്ടി വരിക…
      മരണത്തെക്കാളും വലിയ ശിക്ഷയാണ്…
      പിന്നെ വിധി കാത്തു വച്ച ജീവിതത്തോട് പൊരുത്തപ്പെട്ടു ജീവിക്കുന്നവരുണ്ട്….
      പാട്ടിന്റെ കാര്യം വേറൊന്നുമല്ല ആഹ് പാട്ട് എന്റെ തലയിൽ കയറിയപ്പോൾ മുതൽ എന്നെ വലക്കാൻ തുടങ്ങിയ ചിന്തകളാണ് എഴുതി തീർത്തത്….
      ഇനി വേറെ ഏതേലും പാട്ടു കേൾക്കണം അടുത്തത് എന്തേലും എഴുതാൻ….
      നിനക്ക് വല്ല പാട്ടും അറിയാമെങ്കിൽ പറ…😁😁😁
      അപ്പോൾ ഇനി അടുത്ത കഥയിൽ കാണാം….

      സ്നേഹപൂർവ്വം…❤❤❤

  13. വായിച്ചു വരാം

    1. ഒക്കെ ആൽബിച്ചാ❤❤❤

  14. എന്താ ഇപ്പൊ പറയുക…
    ഇഷ്ടായി..
    ഒത്തിരി ഇഷ്ടായി..
    കമന്റിൽ ഇട്ടതിന്റെ ആവിശ്യം ഇല്ലടാ… അല്ലാതെ തന്നെ പൂർണം ആണ്.

    ഒത്തിരി സ്നേഹത്തോടെ
    സ്വന്തം
    കിംഗ് ലയർ

    1. നുണയാ…❤❤❤

      സ്നേഹം…ഒരുപാടു സ്നേഹം…❤❤❤

      ചിലരുടെ ഡേ ഞാൻ കാരണം പോവണ്ടല്ലോ എന്ന് തോന്നിയതുകൊണ്ടാ…ഞാൻ കമന്റ് ഇൽ ഇട്ടത്.
      എല്ലാവര്ക്കും സെന്റി ഇഷ്ടപ്പെടണം എന്നില്ലല്ലോ….
      എനിക്ക് തന്നെ ഇഷ്ടോല്ലാ അപ്പോഴാ ബാക്കി ഉള്ളൊരുടെ കാര്യം😁😁

      ദീപങ്ങൾ ഞാൻ കണ്ടു വായിച്ചിട്ട് വരാം…❤❤❤

  15. വായിച്ചു.,.,.,
    ഇഷ്ടായി,.,.,
    കഥ നൈസ് ആയി ട്ടോ.,.
    എന്നാൽ എനിക്ക് കമന്റിൽ ഇട്ടത് വേണ്ടാന്ന് ആണ് തോന്നിയത്.,., അതില്ലാതെയും കഥ മനോഹരമായിരുന്നു.,.,.
    സ്നേഹത്തോടെ.,.
    💕💕

    1. തമ്പൂസേ….❤❤❤
      ഒത്തിരി സ്നേഹം….കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ….❤❤❤

      കമെന്റിൽ പറഞ്ഞത് ഞാനും ആദ്യം വേണ്ടാന്ന് കരുതിയതാ…പിന്നെ കണ്ണുകൊണ്ട് വെറുതെ വായിച്ചു പോവുന്നവരും മനസ്സുകൊണ്ട് വായിക്കുന്നവരും ഉണ്ടാവുമല്ലോ….
      മനസ്സുകൊണ്ട് വായിക്കുന്നവർക്ക് ഞാൻ കാരണം ഒരു ദിവസം നഷ്ടമാകണ്ടല്ലോ എന്ന് വിചാരിച്ചാണ് അത് കൂടി പോസ്റ്റ് ചെയ്തത്….
      സെന്റി എനിക്കും പറ്റില്ല….തമ്പൂസേ….❤❤❤

      സ്നേഹപൂർവ്വം…❤❤❤

  16. ♥️🥰❤️

    അഭിപ്രായം ഒരിക്കല്‍ പറഞ്ഞത് കൊണ്ട്‌ കൂടുതൽ ഒന്നും പറയുന്നില്ല…

    അടിപൊളി മാൻ… 🥰♥️😇

    1. ഒത്തിരി സ്നേഹം ഖൽബെ….❤❤❤

      സ്നേഹപൂർവ്വം…❤❤❤

  17. രാവിലെ വായിച്ച് സങ്കടം കൊണ്ട് കമെന്റ് ഇടാതെ പോയതാ 🥺 മനസ്സിൽ എന്തോ വല്ലാത്ത കനമാണ് ഇത് വായിക്കുമ്പോ

    1. ആമി…❤❤❤
      ഇതുപോലെ ജീവിക്കേണ്ടി വന്നവർ ഒരുപാടുണ്ടാവും ആമി….
      ഇതവർക്ക് വേണ്ടി ഉള്ള ഒരു ഡെഡിക്കേഷൻ ആയിരുന്നു….
      സങ്കടം മാറ്റാൻ കമന്റ് ലെ ഭാഗം വായിച്ചാൽ ചിലപ്പോൾ കുറച്ചാശ്വാസം കിട്ടും എന്ന് കരുതുന്നു.

      സ്നേഹപൂർവ്വം…❤❤❤

  18. മ്യാൻ, ഒള്ളത് പറഞ്ഞാൽ, കഥ 🔥🔥. പക്ഷേ കമന്റിൽ എഴുതിയത് വേണ്ട…..

    പ്രണയത്തിൽ പരാജയപ്പെട്ടവരുടെ ഓർമ്മകൾക്കാണ് തിളക്കം ♥️

    ലവ് റ്റു കോർ

    1. അപ്പൂസ്???❤❤❤
      ഒരുപാട് സ്നേഹം അണ്ണാ….❤❤❤
      കമെന്റിൽ ഉള്ളത് ഒരു alternate ആയി എഴുതി വച്ചതാണ്…
      ഒരാവശ്യം വന്നാൽ പ്രയോഗിക്കാൻ,….
      ചിലർക്ക് മനസ്സിൽ വല്ലാതെ കൊണ്ടാൽ അവരുടെ മൂഡ് പോകും,….
      ഞാൻ ആയിട്ട് അവരെ സങ്കടപ്പെടുത്തണ്ട എന്ന് കരുതി.
      അതൊണ്ട….

      സ്നേഹപൂർവ്വം…❤❤❤

  19. പൂർണ്ണത തോന്നാത്തവർക്ക് ഇവിടെ വരാം…..
    ഇവിടെ നിന്ന് പൂർത്തിയാക്കാം….

    സ്നേഹപൂർവ്വം…❤❤❤

    “കാറും കോളും മായുമെന്നോ…
    കാണാ തീരങ്ങൾ കാണുമോ….

    വേനൽ പൂവേ നിന്റെ നെഞ്ചിൽ വേളി പൂക്കാലം പാടുമോ…
    നീ ഇല്ലയെങ്കിലെൻ ജന്മമിന്നെന്തിനായി എൻ ജീവനെ ചൊല്ല് നീ…. ”

    പാട്ടിന്റെ വരികൾ വീണ്ടും മൂളി,
    മുഖത്തേക്ക് തെറ്റിത്തെറിച്ചു വീഴുന്ന മഴത്തുള്ളികളെ തഴുകി മാറ്റി ഓർമകളെ പോലും വകഞ്ഞു മാറ്റി കുതിച്ചു പായുന്ന ബസിന്റെ സൈഡ് സീറ്റിൽ ഇരിക്കുമ്പോൾ, മനസ്സിൽ നീറ്റലും ഇനിയും ഉള്ളുലക്കുന്ന ചില ചിന്തകളും മാത്രം കയറിയിറങ്ങി പോവുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു.
    ഇനി മറ്റൊരാളുടേതായി അവളെ കാണരുതെന്ന പ്രാർത്ഥനയിൽ ജീവിച്ചിരുന്ന എന്നെ തേടി അതുപോലൊരു വാർത്ത വരുമെന്ന് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.
    ഇരുപത്തിയഞ്ചാം വയസ്സിലെ അവളുടെ വൈധവ്യത്തിന്റെ
    വാർത്ത….
    തകർന്നു പോയെങ്കിലും ഒരു നിമിഷത്തിനപ്പുറം വീണ്ടും ഒരു പ്രതീക്ഷ മറ്റൊരാളുടെ മരണത്തിൽ കണ്ട എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നി.
    മരണത്തെയോ അവളുടെ അവസ്ഥയെയോ മാനിക്കാൻ കഴിയാതെ വെറും മൃഗമായി മനസ്സിൽ ചിന്തിച്ചു പോയതിനു.
    ആഹ് കുറ്റബോധം ഉള്ളിൽ നീറിയിരുന്നതുകൊണ്ടാണ് അറിഞ്ഞിട്ടും അവളുടെ അടുത്തേക്ക് പോവാനോ കാണാനോ ചെല്ലാതിരുന്നത്.
    വീണ്ടും ഒരു വർഷത്തിന്റെയും ഒരു വേനലിന്റെയും ശേഷിപ്പുകൾ ഭൂമി ഏറ്റുവാങ്ങി.
    അവളുടെ ഓർമ്മകൾ പേറി ഞാനും,….
    ആഹ് വര്ഷമവസാനം എന്റെയും അവളുടെയും കൂട്ടുകാരി ആയിരുന്ന ഒരുവളുടെ ഫോൺ കാൾ അതാണെന്നെ തിരികെ നാട്ടിലെത്തിച്ചത്, ഈ ബസിൽ അവളുടെ വീട്ടിലേക്കുള്ള ടിക്കറ്റ് എടുപ്പിച്ചത്.
    കെട്ടിക്കഴിഞ്ഞു ഉള്ളു നീറ്റിയാണെങ്കിലും വീട്ടുകാർക്ക് വേണ്ടി പുതിയ ജീവിതം സ്വീകരിച്ച അവളുടെ കഥ, കുട്ടികളില്ലാതെ വന്നപ്പോൾ ഭർതൃവീട്ടുകാരിൽ നിന്നും മച്ചി എന്ന പേര് ചാർത്തപ്പെട്ടു മൂകയായി പോയ ഒരു വായാടിയുടെ കഥ, അവൾ വഴി അവളുടെ ഭർത്താവിൽ നിന്നും സഹായം കിട്ടി അവളുടെ വീട് സ്വപ്നം കണ്ട പടികൾ കയറിയെങ്കിലും പെട്ടെന്നുണ്ടായ ഭർത്തുവിയോഗത്തിൽ തളർന്നുപോയ അവളെ കയ്യൊഴിഞ്ഞു സ്വന്തം ഭാവി സുരക്ഷിതമാക്കിയ അനിയന്റെയും അവനു മുന്നിൽ നിസ്സഹായരായി നിൽക്കേണ്ടി വന്ന അവളുടെ അച്ഛന്റെയും അമ്മയുടെയും കഥ.
    ഒടുവിൽ കെട്ടിവന്ന വീട്ടിൽ വേലക്കാരി ആയി വേഷം മാറിയ എന്റെ പെണ്ണിന്റെ നിയോഗം.
    എല്ലാം കേട്ടിട്ടും ഇനിയും സ്വയം പഴിക്കാനോ വിധിക്ക് വിട്ടു കൊടുക്കാനോ തോന്നാതിരുന്നതുകൊണ്ട് ഇവിടെവരെ എത്തി…
    വിളിച്ചാൽ അവൾ വരുമോ എന്നറിയില്ല….എങ്കിലും…

    *****************************

    “നീ വരണം എന്റെ കൂടെ….”

    മൗനം മാത്രം….

    “വേലാക്കാരിയാക്കാനോ ,
    …..വെ**&^# ആക്കാനോ അല്ല…
    കൂടെക്കൂട്ടാൻ കണ്ടു പകുതി വച്ച സ്വപ്‌നങ്ങൾ അടുത്ത ജന്മത്തിലേക്ക് നീട്ടി വയ്ക്കാതെ പൂർത്തീകരിക്കാൻ…..
    നീ കൂടാതെ ഞാൻ ഇല്ല….”

    എന്തോ പറയാൻ ആഞ്ഞ അവിടുത്തെ അമ്മായിയമ്മ എന്റെ വലിഞ്ഞു മുറുകിയ മുഖം കണ്ടിട്ടാവണം പറയാൻ വന്നത് തൊണ്ടയിലേക്ക് ഇറക്കി.

    “അന്ന് നിന്റെ കഴുത്തിൽ മറ്റൊരാളുടെ താലി കേറുന്നത് കണ്ട് തോറ്റം പാറയുടെ നെറുകിൽ തീർക്കാൻ വച്ചതാ ഈ ജീവിതം…..ഇനി ഒരിക്കൽ കൂടി നിന്നെ നഷ്ടപ്പെടും എന്ന് തോന്നിയാൽ ആഹ് പാറയ്ക്കപ്പുറം ഞാൻ താണ്ടില്ല….”

    മുഖമടച്ചൊരടിയാണ് ആദ്യം കിട്ടിയത് അടുത്ത നിമിഷം നെഞ്ചിൽ ആർത്തു കരയുന്ന പെണ്ണിന്റെ ഭാരം,….
    പെയ്തൊഴിയാൻ സമയം കൊടുത്തു.

    “വേണ്ടത് മാത്രം എടുത്ത് വാ..”

    കുറച്ചു നേരത്തിനകം ഒരു ചെറിയ ബാഗിൽ എന്തൊക്കെയോ നിറച്ചു അവൾ എന്റെ അടുത്തെത്തി.
    പോവും മുൻപ് തെക്കേതൊടിയിൽ ഉണ്ടായിരുന്ന അസ്ഥിതറയിൽ അവൾ എന്നെയും കൂട്ടി പോയി അവൾ കണ്ണടച്ച് പ്രാർത്ഥിക്കുമ്പോൾ ഞാൻ മനസ്സുകൊണ്ട് അനുവാദം ചോദിക്കുകയായിരുന്നു.

    തിരിച്ചുള്ള യാത്രയിൽ കാറൊഴിഞ്ഞു തണുത്ത മനസ്സുമായി ബസിന്റെ ജനലിലൂടെ എത്തി തലോടുന്ന കാറ്റിന്റെ തണുപ്പിൽ എന്റെ തോളിൽ ചാരി മയങ്ങുന്ന അവളോട് എനിക്ക് വാത്സല്യം തോന്നി.
    എന്നേക്കാൾ അധികം വേദനിച്ചവളാണ് അവൾക്ക് വേണ്ടത് സമയം ആണ് മുറിവുകൾ ഉണങ്ങാനുള്ള സമയം അവൾക്ക് ഇനിയും എന്നെ ഉൾക്കൊള്ളാനാവുമോ എന്നറിയില്ല,….പക്ഷെ ഇവൾ അടുത്തുണ്ടെങ്കിൽ ഞാൻ കാത്തിരിക്കും…….
    ഈ ജന്മം പോരെങ്കിൽ ഇനി വരുന്ന ജന്മമെല്ലാം……

    ഞങ്ങളുടെ ജീവിതം പോലെ അപ്പോഴേക്കും വയസ്സൻ ബസിലെ കുറുകുന്ന റേഡിയോയിൽ പാട്ടും മാറിയിരുന്നു..

    “ഹൃദയസഖീ…..സ്നേഹമയീ…..
    ആത്മസഖീ….അനുരാഗമായീ….

    എന്തിനു നിൻ നൊമ്പരമിനിയും…

    എന്തിനു നിൻ നോവുകളിനിയും….

    എന്നും നിൻ തുണയായി നിഴലായി….
    നിൻ അരികിൽ ഞാൻ ഉണ്ടല്ലോ….”

    1. ഇവിടെ ആണ് മനസ്സ് സന്തോഷിച്ചത്.
      ഈ വരികൾ കൂടെ ഇല്ലായിരുന്നുവെങ്കിൽ അപൂർണ്ണമായത് ആയെനേ.

      നല്ല കഥ
      വീണ്ടും കാണാം..

      1. Harshan ബ്രോ….❤❤❤

        ഒരുപാട് സന്തോഷിപ്പിച്ച വാക്കുകൾ…
        ഓരോരുത്തർക്കും പൂർണ്ണത ഓരോ രീതിയിൽ ആവുമല്ലോ…
        അതുകൊണ്ടാണ് ഇവിടെ ഇങ്ങനെ എഴുതിയത്….
        തീർച്ചയായും കാണാം ബ്രോ❤❤❤

  20. ♨♨ അർജുനൻ പിള്ള ♨♨

    പണി ആണോ മോനെ 😜

    1. പണി വേണ്ടവർക്ക് പണി ആയിട്ട് എടുക്കാം പിള്ളേച്ചോ….
      😁😁😁😁

  21. കുരുടി ❣️❣️❣️

    ഞാൻ വായിക്കുലട….കരയിപ്പിക്കാനുള്ള പുതിയ വഴികളും ആയി തമ്പുരാൻ്റെയും പ്രവാസി മാമാൻ്റെയും പാത പിന്തുടരാൻ തീരുമാനിച്ചല്ലെ….

    With Love
    The Mech
    🖤🖤🖤🖤🖤

    1. ഏയ്….
      തമ്പൂസും, പ്രവാസി മാമനും ഒക്കെ extreme ലെവൽ സൈക്കോസ് അല്ലെ…
      ഞാൻ ഒക്കെ പാവം…
      പിന്നെ സെന്റി വായിക്കാൻ എനിക്കും പേടിയാ അതുകൊണ്ടാ കമെന്റിൽ ഉള്ളത് കൂടി എഴുതിയത്…
      എന്നെ പോലെ കുറെ പേര് വേറെയും ഉണ്ടാവുമല്ലോ…

      സ്നേഹപൂർവ്വം…❤❤❤

  22. ℝ𝕒𝕙𝕦𝕝𝟚𝟛

    മൈര്, വായിക്കണ്ടായിരുന്നു..

    1. ഹി ഹി ഹി….😘😘😘

  23. ꧁ ധ്രുവരാജ് ꧂

    ഡിയർ….. കുരുടി…

    നമ്മളെല്ലാം മറ്റുള്ളവർക്ക് വേണ്ടി ജീവിതം ജീവിച്ചു തീർക്കാൻ ഉള്ളവരാ…മോളെ….//

    സത്യം ജീവിതത്തിന്റെ പുസ്തകത്തിലെ അലിഖിതമയ… നിയമം…. മറ്റുള്ളവർക്ക് ആയി ജീവിച്ചു തീർക്കുമ്പോഴും…. ഒരു നിമിഷം പോലും മനസ്സറിഞ്ഞു… ചിരിക്കാൻ പോലും കഴിയാത്ത എന്നെ പോലെയുള്ളവരുടെ തലവിധി അല്ലാണ്ട് എന്താ…..കനം വച്ച നെഞ്ചുമായി…അവളുടെ നീറുന്ന… ഓർമ്മക്കിൽ ജീവിക്കാനാണ് വിധി ……

    എന്തോ എനിക്കും…. ഇതുപോലെ ഒരു അവസ്ഥ വന്നത് കൊണ്ടാണ് എന്ന് തോന്നുന്നു കഥ വായിച്ചപ്പോൾ ….. നെഞ്ചിൽ… വല്ലാത്ത.. കനം അനുഭവപ്പെടുന്നു….

    നല്ല എഴുത്തിന് ഒരുപാട് സ്നേഹം….

    🖤🖤🖤

    1. പ്രിയ ധ്രുവ….❤❤❤

      ആഗ്രഹിച്ച ജീവിതം കിട്ടാതെ ഉള്ളിലിപ്പോഴും ഹൃദയഭാരം കൊണ്ട് നടക്കുന്ന കുറേപ്പേർ ഇപ്പോഴും ഉണ്ടാവും….
      പക്ഷെ കാലം കാത്തു വച്ചതെന്താണെങ്കിലും അത് കയ്യിലെത്തും മാൻ…..
      Never get down on yourself….

      സ്നേഹപൂർവ്വം…❤❤❤

  24. ❤️

    1. Zayed❤❤❤✨

  25. 1 st

    1. ഞാൻ വായിക്കുലട….കരയിപ്പിക്കാനുള്ള പുതിയ വഴി…………

      1. ❤❤❤
        ചിക്കൂസ്….
        ഞാൻ അങ്ങനെ കരയിക്കുവോ…..
        പിന്നെ ഒരു കഥയാവുമ്പോൾ ചെറിയ എന്തേലുമൊക്കെ വേണ്ടേ….
        ❤❤❤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com