ഞാൻ വിളിക്കില്ല എന്നറിഞ്ഞിട്ടും ആഗ്രഹിച്ചിട്ടും അവൾ മനസ്സ് നിറഞ്ഞ ആത്മാര്ഥതയോടെയാണ് ചോദിച്ചത്.
അത്രയും ഞങ്ങൾ ഒരുമിച്ചുള്ള ജീവിതം ആഗ്രഹിച്ചിരുന്നു.
കണ്ണിൽ ഉരുണ്ടുകൂടിയ നീർക്കണങ്ങൾ കവിളിനെ തഴുകി ഇറങ്ങുമ്പോളും അവൾ പുഞ്ചിരിച്ചിരുന്നു, തോറ്റു പോയവളുടെ പുഞ്ചിരി…അതവൾ എന്നിലേക്കും പകർന്നു തന്നു..
“നമ്മൾ ഒരിക്കലും സ്വപ്നം കാണരുതായിരുന്നല്ലേ….
പ്രണയിക്കരുതായിരുന്നു….
പേടിച്ചു പേടിച്ചു ഈ ദിവസം വരില്ലെന്ന് മനസ്സിനെ വിശ്വസിപ്പിച്ചതെല്ലാം വെറുതെ ആയി…അല്ലെടാ…”
ഒരായുസ്സിന്റെ സ്വപ്നങ്ങളുടെ വിലാപം ഉണ്ടായിരുന്നു അവളുടെ ചോദ്യങ്ങൾക്ക്…
“അർഹതയില്ലാത്തവരായിരുന്നു നമ്മൾ,
സ്വയം നമുക്ക് വേണ്ടി ജീവിക്കാൻ അവകാശമില്ലാത്ത നമ്മൾ കണ്ട കനവിന് നമ്മുടെ വീട്ടുകാരുടെ സന്തോഷത്തിന്റെയും സങ്കടത്തിന്റെയും നടുവിൽ കെട്ടിയ നൂലിഴയുടെ ആയുസ്സ് മാത്രേ ഉള്ളൂ….
റോസമ്മ ഇവിടേം വന്നേ..
ഈ comment ലെ ബാക്കി കഥ തപ്പിയെടുക്കാൻ കുറച്ചു സമയം പിടിച്ചതൊഴിച്ചാൽ ബാക്കിയെല്ലാം ശുഭം.. അല്ലായിരുന്നേൽ അവര് രണ്ടും ഇങ്ങനെ ഉള്ളിലിരുന്ന് വിങ്ങി നാശമാക്കിയേനെ..
എന്താല്ലേ ഈ പ്രണയം.. എന്തെല്ലാം മാജിക് ആണ് കാട്ടുന്നത്..!!
അവസാനിച്ചു ന്ന് കരുത്തിയിടത്തൂന്ന് ഒരു അപ്രതീക്ഷിതമായ തിരിച്ചു നടത്തൽ നടത്തിയില്ലേ.
In reality ഇതൊക്കേ എത്ര പേർടെ life ൽ നടക്കും ന്ന് കണ്ടറിയണം..
എന്തായാലും പൊളിച്ചു മാഷേ..
എന്ന്
റോസമ്മ
ഒപ്പ്.. ??