ഇന്നുമോർക്കുന്നുവോ…
വീണ്ടുമോർക്കുന്നുവോ…
അന്ന് നാം തങ്ങളിൽ പിരിയും രാവ്…”
ഇടമുറിയാതെ എന്റെ നഷ്ടപ്രണയത്തിന്റെ ഓർമ്മയ്ക്ക് ഇപ്പോഴും ദാസേട്ടനും ചിത്രചേച്ചിയും പശ്ചാത്തല സംഗീതം പകരുന്നുണ്ടായിരുന്നു.
കോളേജിലെ പൈൻ മരച്ചുവട്ടിലെ ഇരുമ്പ് ബെഞ്ചിൽ അന്ന് ഞാനും അവളും ഇരുന്നത് ഹൃദയം തകർന്നവരെ പോലെ ആയിരുന്നു.
അന്നവളുടെ ചോദ്യത്തിൽ നിസ്സഹായതയോടെ ഇരുന്നു പോയ ഞാൻ, കെണിയിൽ പെട്ടുപോയ കിളിയെ പോലെ നോക്കിയ അവളുടെ കണ്ണിൽ തന്നെ ഞാൻ പറയാതെ പോയ എന്റെ മറുപടി ഞാൻ കണ്ടു.
കെട്ടുപ്രായം കഴിഞ്ഞിട്ടും അവസ്ഥ കൊണ്ട് വീട്ടിൽ നിൽക്കേണ്ടി വന്ന ചേച്ചിയെ കെട്ടിക്കാനായി നെട്ടോട്ടം ഓടുന്ന അച്ഛനെയും, എന്ന് വേണമെങ്കിലും കൈ വിട്ടു പോവാൻ നിൽക്കുന്ന വീടിനും ഇടയിൽ നിൽക്കുന്ന ഒരു ഇരുപത്കാരന് ആഹ് ചോദ്യം അപ്പോൾ ചിന്തിക്കാവുന്നതിനുമപ്പുറം ആയിരുന്നു.
മറുവശത്ത്
ദാരിദ്ര്യത്തിലേക്ക് കൂപ്പു കുത്തിക്കൊണ്ടിരുന്ന കുടുംബത്തിന് ഒരു കച്ചിത്തുരുമ്പായിട്ടായിരുന്നു വലിയ കുടുംബത്തിൽ നിന്നും അവളെ ഇഷ്ടപ്പെട്ടു ഇങ്ങോട്ടു വന്ന ആലോചന, ഒരു പിടിവള്ളി സ്വപ്നം കണ്ടു തുടങ്ങിയ ആഹ് കുടുംബം അറിയാതെയെങ്കിലും ചവിട്ടിയരച്ചത് ഞങ്ങളുടെ പൂവിട്ട പ്രണയമായിരുന്നു.
റോസമ്മ ഇവിടേം വന്നേ..
ഈ comment ലെ ബാക്കി കഥ തപ്പിയെടുക്കാൻ കുറച്ചു സമയം പിടിച്ചതൊഴിച്ചാൽ ബാക്കിയെല്ലാം ശുഭം.. അല്ലായിരുന്നേൽ അവര് രണ്ടും ഇങ്ങനെ ഉള്ളിലിരുന്ന് വിങ്ങി നാശമാക്കിയേനെ..
എന്താല്ലേ ഈ പ്രണയം.. എന്തെല്ലാം മാജിക് ആണ് കാട്ടുന്നത്..!!
അവസാനിച്ചു ന്ന് കരുത്തിയിടത്തൂന്ന് ഒരു അപ്രതീക്ഷിതമായ തിരിച്ചു നടത്തൽ നടത്തിയില്ലേ.
In reality ഇതൊക്കേ എത്ര പേർടെ life ൽ നടക്കും ന്ന് കണ്ടറിയണം..
എന്തായാലും പൊളിച്ചു മാഷേ..
എന്ന്
റോസമ്മ
ഒപ്പ്.. ??