വാടാമല്ലി [Achillies] 100

പിടിവിട്ടുലയുന്ന ശ്വാസവും നെഞ്ച് വിട്ടു ചാടുന്ന തേങ്ങലുകളും ഞാൻ പിടിച്ചടക്കാൻ വൃഥാ ശ്രെമിച്ചു.

പ്ലസ് വൺ വരെ ചൂണ്ടി കാണിക്കാൻ ഒരു ബെസ്റ്റ് ഫ്രണ്ട് പോലുമില്ലാതിരുന്ന എനിക്ക് അന്നത്തെ അനുഭവം തന്ന വേദന അത്ര വലുതായിരുന്നു.

പക്ഷെ എന്റെ കയ്യിൽ കോർത്ത ഒരു നനുത്ത സ്പർശം. എന്റെ തൊട്ടടുത്തു ഞാൻ അനുഭവിച്ച കരുതലിന്റെയും സഹാനുഭൂതിയുടെയും ചൂട്.

അവളായിരുന്നു എന്നോട് ചേർന്ന് അന്നിരുന്ന അവൾ എന്റെ അത്രയും നാളുള്ള ഒറ്റപ്പെടലിനെ കാറ്റിൽ പറത്തി.

അവൾ എന്റെ ഗ്രൂപ്പിൽ തന്നെ നിന്നു, എന്റെ എല്ലാ കുറവുകളോടും കൂടി തന്നെ എന്നെ കൂടെക്കൂട്ടി.

 

“ഡാ രാവിലെ നീ ആദ്യം എത്തുവാണേൽ….ക്ലാസ്സിൽ കേറണ്ട….ഞാൻ കൂടി എത്തിയിട്ട് കേറാം… ഞാൻ വരാൻ വൈകിയാൽ നമുക്ക് കറങ്ങാൻ പോവ്വാ…..”

 

അവളുടെ വാശി നിറഞ്ഞ വാക്കുകളിൽ പലപ്പോഴും ഞങ്ങൾ ക്ലാസ് കണ്ടിട്ടില്ല.

 

പ്ലസ് ടു കഴിഞ്ഞു ഡിഗ്രിക്ക് ഒരുമിച്ചു അവൾക്കിഷ്ടപ്പെട്ട കോളേജിൽ ഒരേ വിഷയമെടുത്തു കയറുമ്പോൾ പെണ്ണിന് ഞാൻ കൂടെ ഉണ്ടാവണം എന്ന ഒറ്റ വാശിയെ ഉണ്ടായിരുന്നുള്ളൂ.

അതിനകം എനിക്കവളും അവൾക്ക് ഞാനും തമ്മിലുള്ള ബന്ധത്തിൽ സൗഹൃദത്തിനുമപ്പുറം പ്രണയത്തിന്റെ ചുവപ്പ് മാനം കൂടി കണ്ടെത്തിയിരുന്നു.

ചരിത്രാവശിഷ്ടം പോലെ പഴമയുടെ ചിതൽ ബാക്കി വച്ച മണം നിറഞ്ഞ ഇടനാഴികളിലും,

നൂറുകണക്കിന് പ്രണയ കഥകൾ അന്ത്യവിശ്രമം കൊള്ളുന്ന ലൈബ്രറിയിലും എല്ലാ കമിതാക്കളെയുംപോലെ ഞങ്ങളുടെ പ്രണയവും പൂത്തുലഞ്ഞു.

എനിക്ക് അവളും അവൾക്ക് ഞാനും എന്ന് കാലാന്തരങ്ങൾക്ക് മുന്നേ എഴുതി വച്ചിട്ടുള്ളതാണെന്നു ഞങ്ങൾ വിശ്വസിച്ചു.

രണ്ടാം വര്ഷം വരെ…..

54 Comments

  1. റോസമ്മ ഇവിടേം വന്നേ..
    ഈ comment ലെ ബാക്കി കഥ തപ്പിയെടുക്കാൻ കുറച്ചു സമയം പിടിച്ചതൊഴിച്ചാൽ ബാക്കിയെല്ലാം ശുഭം.. അല്ലായിരുന്നേൽ അവര് രണ്ടും ഇങ്ങനെ ഉള്ളിലിരുന്ന് വിങ്ങി നാശമാക്കിയേനെ..
    എന്താല്ലേ ഈ പ്രണയം.. എന്തെല്ലാം മാജിക് ആണ് കാട്ടുന്നത്..!!
    അവസാനിച്ചു ന്ന് കരുത്തിയിടത്തൂന്ന് ഒരു അപ്രതീക്ഷിതമായ തിരിച്ചു നടത്തൽ നടത്തിയില്ലേ.
    In reality ഇതൊക്കേ എത്ര പേർടെ life ൽ നടക്കും ന്ന് കണ്ടറിയണം..

    എന്തായാലും പൊളിച്ചു മാഷേ..

    എന്ന്
    റോസമ്മ
    ഒപ്പ്.. ??

Comments are closed.