വാടാമല്ലി [Achillies] 100

വാക്കുകൾ ഇടറി തുടങ്ങിയെങ്കിലും കടിച്ചു പിടിച്ചു ഞാൻ പറഞ്ഞൊപ്പിച്ചു.

   അപ്പോഴും അവളുടെ കണ്ണിൽ ആഹ് സംശയം നിഴലിക്കുന്നുണ്ടായിരുന്നു.

 

“ഞാൻ പറഞ്ഞോളാം…..നീന മിസ്സിനോട്…..താൻ വിഷമിക്കണ്ട…”

 

എന്തോ ആലോചിച്ചു തിരിച്ചു നടക്കാൻ ഒരുങ്ങിയ അവളോട് ഞാൻ പറഞ്ഞതും, പെട്ടെന്ന് തിരിഞ്ഞു എന്ത് എന്നുള്ള ഭാവത്തിൽ പുരികം പൊക്കി എന്നെ നോക്കി അവൾ നിന്നു.

 

“തന്നെ ന്റെ ഗ്രൂപ്പിന്ന് മാറ്റണ കാര്യം….തനിക്ക് എന്റെ ഒപ്പം ചിലപ്പോൾ ബുദ്ധിമുട്ടാവും….

സാരൂല്ലാ…ഞാൻ എന്റെ കുഴപ്പമാണെന്നു പറഞ്ഞോളാം…”

 

അത് കേട്ടതും അവൾ വന്നു എന്റെ ബെഞ്ചിൽ എന്റെ തൊട്ടടുത്തിരുന്നു.

 

ക്ലാസ്സിലെ പല ഭാഗത്തു നിന്നും ചില പിറു പിറുക്കൽ ഉയർന്നുവരുന്നത് എന്റെ കാതിൽ പതിഞ്ഞിരുന്നു.

 

എന്തൊക്കെയോ മനസ്സിനെ ഉലച്ചു.

ഒരാൾക്ക് പോലും എന്നോട് കൂട്ടുകൂടാൻ കഴിയില്ല എന്നുള്ള തോന്നൽ, ഒറ്റപ്പെടൽ അനുഭവിച്ചു വിങ്ങിയ നെഞ്ചിന്റെ മറുപടി ചെറുനീർക്കണങ്ങളായി കണ്ണിൽ ഉരുണ്ടു കൂടിയതും.

എന്റെ ബലഹീനത അവളെ കാണിക്കേണ്ട എന്ന് കരുതി മുഖം വീണ്ടും കൈത്തണ്ടയിൽ പൊത്തി,…..

54 Comments

  1. റോസമ്മ ഇവിടേം വന്നേ..
    ഈ comment ലെ ബാക്കി കഥ തപ്പിയെടുക്കാൻ കുറച്ചു സമയം പിടിച്ചതൊഴിച്ചാൽ ബാക്കിയെല്ലാം ശുഭം.. അല്ലായിരുന്നേൽ അവര് രണ്ടും ഇങ്ങനെ ഉള്ളിലിരുന്ന് വിങ്ങി നാശമാക്കിയേനെ..
    എന്താല്ലേ ഈ പ്രണയം.. എന്തെല്ലാം മാജിക് ആണ് കാട്ടുന്നത്..!!
    അവസാനിച്ചു ന്ന് കരുത്തിയിടത്തൂന്ന് ഒരു അപ്രതീക്ഷിതമായ തിരിച്ചു നടത്തൽ നടത്തിയില്ലേ.
    In reality ഇതൊക്കേ എത്ര പേർടെ life ൽ നടക്കും ന്ന് കണ്ടറിയണം..

    എന്തായാലും പൊളിച്ചു മാഷേ..

    എന്ന്
    റോസമ്മ
    ഒപ്പ്.. ??

Comments are closed.