വാടാമല്ലി [Achillies] 100

ക്ലാസ്സിലെ വായാടിക്ക് പെട്ടെന്നൊരു ദിവസം ഫിസിക്സിലെ എക്‌സ്പിരിമെന്റ് ചെയ്യാൻ ക്ലാസ്സിൽ ആരോടും മിണ്ടാത്ത എന്നെ കൂട്ട് ഇട്ടുകൊടുത് ഗ്രൂപ്പിട്ട നീന മിസ്സ് ആണ് അവളെ എനിക്ക് തന്നത് എന്ന് വേണമെങ്കിൽ പറയാം.

ചിരിയോടെ ഗ്രൂപ്പ് ലിസ്റ്റ് വായിച്ചതിനു ശേഷം മിസ്സ് അവളെ നോക്കിയ നോട്ടത്തിന്റെ ചുവടു പിടിച്ചു അവൾ എന്നെ നോക്കിയ നോട്ടം ഉണ്ട്. ഒരു നിമിഷം പോലും മിണ്ടാതിരിക്കാൻ പറ്റാത്ത അവൾക്ക് എന്റെ ഒപ്പം ഒന്നര മണിക്കൂർ എങ്ങനെ ഇരിക്കും എന്ന ചിന്തയിൽ, പീലിക്കണ്ണു വിടർത്തി, ചുണ്ടല്പം മലർത്തി  കുഞ്ഞു കണ്ണുകൾകൊണ്ട് പരാതി പറയുന്ന പോലെ.

അവളുടെ നോട്ടം നേരിടാനാവാതെ അറിയാതെ തല കുമ്പിട്ടിരുന്നു പോയി.

നീന മിസ്സിനോട് പറഞ്ഞു അവളെ അവളുടെ കൂട്ടുകാരുള്ള ഗ്രൂപ്പിലേക്ക് മാറ്റാൻ പറയാം എന്ന് 

തീരുമാനിച്ചിരുന്നു എങ്കിലും 

എന്നെ കൂടെ കൂട്ടാൻ പോലും ആർക്കും താല്പര്യമില്ല എന്നുള്ള തിരിച്ചറിവ് ഉള്ളിൽ കൊളുത്തി വലിക്കാൻ തുടങ്ങി, കണ്ണിൽ ഉരുണ്ട് കൂടിയ ജലാംശങ്ങൾ കൈത്തണ്ടയിലേക്ക് പരത്തി ഞാൻ അനങ്ങാതെ കിടന്നു.

 

“അതെ…എന്താ പറ്റിയെ…എന്തിനാ ഇങ്ങനെ കിടക്കണെ…”

 

അല്പം പരിഭ്രമം കലർന്ന ശബ്ദം എന്നെ ഉണർത്തി. 

എന്റെ മുന്നിൽ അവളുണ്ടായിരുന്നു, എന്നും ഈറൻ ഉണങ്ങാത്ത പീലികൾ കാവൽ നിന്നിരുന്ന അവളുടെ മഷി കണ്ണുകൾ വല്ലാതെ പിടച്ചിരുന്നു.

മുഖത്ത് നിറഞ്ഞു നിന്ന കുറ്റബോധം.

 

“ഞാൻ ങ്ങനെ പറഞ്ഞോണ്ടാണോ….”

 

“ഏയ് അതൊന്നും അല്ലടോ….ഞാൻ…..ഞാൻ പെട്ടെന്ന് എന്തോ ആലോചിച്ചു….”

 

54 Comments

  1. റോസമ്മ ഇവിടേം വന്നേ..
    ഈ comment ലെ ബാക്കി കഥ തപ്പിയെടുക്കാൻ കുറച്ചു സമയം പിടിച്ചതൊഴിച്ചാൽ ബാക്കിയെല്ലാം ശുഭം.. അല്ലായിരുന്നേൽ അവര് രണ്ടും ഇങ്ങനെ ഉള്ളിലിരുന്ന് വിങ്ങി നാശമാക്കിയേനെ..
    എന്താല്ലേ ഈ പ്രണയം.. എന്തെല്ലാം മാജിക് ആണ് കാട്ടുന്നത്..!!
    അവസാനിച്ചു ന്ന് കരുത്തിയിടത്തൂന്ന് ഒരു അപ്രതീക്ഷിതമായ തിരിച്ചു നടത്തൽ നടത്തിയില്ലേ.
    In reality ഇതൊക്കേ എത്ര പേർടെ life ൽ നടക്കും ന്ന് കണ്ടറിയണം..

    എന്തായാലും പൊളിച്ചു മാഷേ..

    എന്ന്
    റോസമ്മ
    ഒപ്പ്.. ??

Comments are closed.