വാടാമല്ലി [Achillies] 100

അവളുടെ കഴുത്തിൽ മിന്നു കേറുന്നത് കണ്ടു നില്ക്കാൻ ആവാതെ കനം വച്ച നെഞ്ചുമായി…

ചെങ്കുത്തായ പാറയുടെ മുകളിൽ നിന്നും ചാടാൻ ഒരുങ്ങുന്നതിനു തൊട്ടു മുൻപ്,

ഇതിനു മുൻപ് അവിടേക്ക് ചാടി നിലം പതിച്ച അനേകം ആത്മാക്കളുടെ കരച്ചിൽ  കാതിൽ വീണത് കൊണ്ടാവാം ചാടിയില്ല….

ഒരു നിമിഷം ബോധം തിരികെ കയറിയപ്പോൾ ഞാൻ എനിക്ക് വേണ്ടി കരഞ്ഞതിനെക്കാൾ ഉച്ചത്തിൽ അവൾക്ക് വേണ്ടി കരഞ്ഞു.

പിന്നീട് അവളെ ഞാൻ കണ്ടിട്ടില്ല…

മറ്റൊരുവന്റേതായി അവളെ കാണാൻ എനിക്ക് കഴിയില്ലായിരുന്നു…

കോളേജ് കഴിഞ്ഞു പ്രവാസിയുടെ കുപ്പായം അണിഞ്ഞു വർഷങ്ങൾ കഴിഞ്ഞിട്ടും…

എനിക്ക് ഇപ്പോഴും അവളോടുള്ള പ്രണയം ഞെട്ടറ്റു വീണിട്ടും വാടാൻ മടിക്കുന്ന വാടാമല്ലി പോലെ വിടർന്നു നിൽക്കുന്നു.

അടുത്ത ജന്മം എങ്കിലും മറ്റൊന്നിനു വേണ്ടിയും മാറ്റാർക്ക് വേണ്ടിയും  അവളെ വിട്ടുകൊടുക്കാതെ ചേർത്ത് പിടിക്കാൻ, ഈ ജന്മത്തിലെയും അടുത്ത ജന്മത്തിലെയും ഇനി വരാനിരിക്കുന്ന ജന്മത്തിലെയുമെല്ലാം അവളുടെ പാതിയാവാൻ….

 

അനശ്വരമായ പ്രണയത്തിന്റെ രക്തസാക്ഷികൾക്ക് സമർപ്പിക്കുന്നു….

 

സ്നേഹപൂർവ്വം…❤❤❤

 

54 Comments

  1. റോസമ്മ ഇവിടേം വന്നേ..
    ഈ comment ലെ ബാക്കി കഥ തപ്പിയെടുക്കാൻ കുറച്ചു സമയം പിടിച്ചതൊഴിച്ചാൽ ബാക്കിയെല്ലാം ശുഭം.. അല്ലായിരുന്നേൽ അവര് രണ്ടും ഇങ്ങനെ ഉള്ളിലിരുന്ന് വിങ്ങി നാശമാക്കിയേനെ..
    എന്താല്ലേ ഈ പ്രണയം.. എന്തെല്ലാം മാജിക് ആണ് കാട്ടുന്നത്..!!
    അവസാനിച്ചു ന്ന് കരുത്തിയിടത്തൂന്ന് ഒരു അപ്രതീക്ഷിതമായ തിരിച്ചു നടത്തൽ നടത്തിയില്ലേ.
    In reality ഇതൊക്കേ എത്ര പേർടെ life ൽ നടക്കും ന്ന് കണ്ടറിയണം..

    എന്തായാലും പൊളിച്ചു മാഷേ..

    എന്ന്
    റോസമ്മ
    ഒപ്പ്.. ??

Comments are closed.