വസന്തം പോയതറിയാതെ – 7[ദാസൻ] 595

ഞാൻ നോക്കുമ്പോൾ ഗൗരിയുടെ മുഖത്ത് അപ്പോഴും ആ പരിഭ്രാന്തി മാറിയിട്ടില്ല. വിഷയം മാറ്റാൻ ഞാൻ

” അച്ചു എവിടെ ഏട്ടത്തി?”

” ഗോപികയും അനന്തനുമായി മുകളിലത്തെ മുറിയിൽ ഇരുന്ന് കളിക്കുന്നുണ്ട്, മോൻ ഇതൊന്നും അറിഞ്ഞിട്ടില്ല”

ഗോപികയും അനന്തനും ചേട്ടത്തിയുടെ ചേട്ടൻറെ മക്കളാണ്, ഗോപിക ഗൗരിയുടെ പ്രായവും അനന്തുവിന് 11 വയസും ആണ്. മോളെ ആ സിറ്റുവേഷനിൽ നിന്നും മാറ്റാൻ

” മോൾക്ക് അച്ചുവിന് കാണണ്ടേ, അവർ മുകളിൽ ഉണ്ട് അങ്ങോട്ട് ചെല്ലു”

ഏട്ടത്തി അങ്ങിനെ പറഞ്ഞപ്പോൾ മോൾ, എന്നെ നോക്കി ഞാനും പൊയ്ക്കോ എന്ന് ആംഗ്യം കാണിച്ചപ്പോൾ മുകളിലേക്ക് കയറിപ്പോയി. എട്ടത്തിയുടെ അച്ഛൻ

“വിനു അവിടെ ഇരിക്കു. നിങ്ങൾ കാപ്പി കുടിച്ചു വന്നതല്ലേ”

” ഞങ്ങൾ കാപ്പി കുടിച്ചത”

അച്ഛൻ വീണ്ടും

” എന്താണ് മക്കളെ ഇങ്ങനെ നിൽക്കുന്നത്, ഉച്ചയ്ക്ക് കഴിക്കാൻ ഒന്നും ഉണ്ടാക്കുന്നില്ലേ. മോളും വിനോദം വന്നിരിക്കുന്നത് കണ്ടില്ലേ ”

ചേട്ടത്തിയും ചേച്ചിയും അടുക്കളയിലേക്ക് പോയി.

” വിനു, എന്താണ് ഇതിനൊരു പോംവഴി ”

” ചേട്ടൻ കൊച്ചിയിൽ നിന്നാൽ വീണ്ടും വഷളാവുകയേയുള്ളു അതിന് ചേട്ടനെ പാലക്കാട്ടേക്ക് എത്തിക്കണം. അതിനൊരു പോംവഴി ഞാൻ ആലോചിച്ചിട്ട് ചേട്ടത്തിയും മോനും ഞങ്ങളുടെ കൂടെ പാലക്കാട്ടേക്ക് വരട്ടെ. അല്ലെങ്കിൽ ഇടയ്ക്കിടക്ക് ചേട്ടൻ ഇവിടെ വന്ന് പ്രശ്നങ്ങളുണ്ടാക്കി കൊണ്ടേയിരിക്കും. അവിടെയാകുമ്പോൾ അച്ഛനുമമ്മയും ഉണ്ടല്ലോ ചേട്ടൻ ഇവിടെ എടുത്ത് അഭ്യാസം അവിടെ വന്നു എടുക്കുകയില്ല.”

” അതുതന്നെയാണ് എൻറെയും അഭിപ്രായം”

അച്ഛൻ എൻറെ അഭിപ്രായത്തോട് യോജിച്ചു. ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ അച്ഛൻ ഈ വിഷയം അവതരിപ്പിച്ചു. ഏട്ടത്തി ആദ്യം എതിർത്തെങ്കിലും എല്ലാവരുടെയും നിർബന്ധത്തിൽ ഏട്ടത്തിക്ക് സമ്മതിക്കേണ്ടിവന്നു. ഉച്ചതിരിഞ്ഞ് ഞങ്ങൾ മടങ്ങിപ്പോരുമ്പോൾ ഏട്ടത്തിയും അച്ചുവും ഞങ്ങളുടെ ഒപ്പം ഉണ്ടായിരുന്നു, ഈ വിവരം വീട്ടിൽ വിളിച്ചു പറഞ്ഞു. യാത്ര തിരിച്ചു പോന്നിട്ടും മോൾ ആ ഷോക്കിൽ നിന്നും മോചിതയായിട്ടില്ലെന്ന് ഇരിപ്പും ഭാവവും കണ്ടപ്പോൾ മനസ്സിലായി, ചോദിക്കുന്നതിനു മാത്രം ഉത്തരം പറയുന്നു. ഏട്ടത്തിയെ കാണാൻ പോകുമ്പോൾ ഇങ്ങിനെയായിരുന്നില്ല മോൾ, കലപില വർത്തമാനവും ചോദ്യവുമായാണ് തൃശ്ശൂർക്ക് യാത്രചെയ്തത്. അതിനും വേണ്ടും അച്ചു വണ്ടിയിൽ ഫ്രൻ്റിൽ ഇരുന്ന് തകർക്കുകയാണ്. ഏട്ടത്തിയും മോളും ബാക്ക് സീറ്റിൽ ആണ് ഇരുന്നിരുന്നത്. ഏട്ടത്തി

” ഇനി മോൾ PDC ആണ് ഡിസ്റ്റിങ്ഷനോടെ പാസാകണം. ഞങ്ങൾക്ക്, മോളുടെ അച്ഛനെ ഒരു ഐഎഎസ്സുകാരൻ ആകണമെന്നായിരുന്നു ആഗ്രഹം അതു നടന്നില്ല. ആ ആഗ്രഹം, മോൾ നിറവേറ്റണം”

55 Comments

  1. Bro balance story ennu varum
    1month ayi waiting annu

  2. മൊഞ്ചത്തിയുടെ ഖൽബി

    എഴുതി തുടങ്ങിയോ??

  3. സോറി തമാശക്ക് വേണ്ടി എഴുതിയതാണ്

  4. വസന്തം പോയതറിയാതെ കഥയുടെ പേരുമാറ്റി ദാസൻ പോയതറിയാതെ എന്നായോ

    1. കൊള്ളാം നല്ല പേര്….. താങ്ക്സ്

  5. Dasan bro where are you?
    Next part ennu varum

    1. ഉടൻ വരും

      1. This week undo?

Comments are closed.