വസന്തം പോയതറിയാതെ – 7[ദാസൻ] 595

ചേട്ടത്തിയുടെ വീട്ടിൽ ചെല്ലുമ്പോൾ ഒരു കാർ കോമ്പൗണ്ടിനകത്ത് കിടപ്പുണ്ട്. വണ്ടിയിൽ നിന്നും ഇറങ്ങുമ്പോൾ തന്നെ കേൾക്കാം അകത്തെ ശബ്ദം. ചേട്ടൻറെ ശബ്ദമാണ് മുഴങ്ങിക്കേൾക്കുന്നത്

” ഞാൻ കരുതിയത് നീ അവൻറെ കൂടെ പൊറുക്കാൻ പാലക്കാട്ടേക്ക് പോയിട്ടുണ്ടാവും എന്നാണ് ”

ഏട്ടത്തിയുടെ മറുപടി

“ഞാൻ അമ്മയെയും അച്ഛനെയും വിളിക്കട്ടെ”

“എന്തിനാടി അമ്മയെയും അച്ഛനെയും വിളിക്കുന്നത് നിൻറെ മറ്റവനെ വിളിക്കടി. എനിക്കറിയാമെടി നിന്ന ഞാൻ ഇല്ലാത്ത സമയത്ത് നീ അവൻറെ കൂടെ ആയിരുന്നില്ലേ. എന്നിട്ടൊ ഏട്ടത്തിയും അനിയനും അഭിനയം ആയിരുന്നില്ലേ”

ഇത് പറഞ്ഞു കഴിഞ്ഞപ്പോൾ ആദ്യം ഞാൻ അകത്തേക്ക് കയറിയിരുന്നു. ഏട്ടത്തിയുടെ ചേട്ടൻറെ ഭാര്യയും അച്ഛനും അമ്മയും ചേട്ടൻറെ ഈ വാക്കുകൾ കേട്ട് നിർജീവമായി അങ്ങിനെ ഇരിക്കുന്നു. ചേട്ടൻ നല്ല ഫോമിലാണ്, കാലുകൾ നിലത്തുറക്കുന്നില്ല. കൂടെ മറ്റവനും ഉണ്ട്, ഇവർ രണ്ടുപേരും എന്നെ അവിടെയൊട്ടും പ്രതീക്ഷിച്ചില്ല. അവനെ കണ്ടതോടുകൂടി എൻറെ പെരുവിരലിൽ നിന്നും ഒരു തരിപ്പ് കയറി. ചേട്ടൻ

“ഓ….. നിൻറെ രക്ഷകൻ എത്തിയല്ലൊ, നിനക്ക് ആരാടാ എൻറെ ഭാര്യയെ വിളിച്ചു കൊണ്ടു വരാൻ ഉള്ള അവകാശം തന്നത്. ഇവളെ ഞാൻ വിളിച്ചിട്ട് വരുന്നില്ല എന്നാൽ പിന്നെ, ദേ ഇവളെ കൊണ്ടുപോകാം ഇവൾ ആയാലും എനിക്ക് തൽക്കാലം മതി”

എന്നുപറഞ്ഞ് ചേട്ടൻ ഗൗരിയുടെ കയ്യിൽ കയറി പിടിച്ചു. ഇതു കേട്ടതോടെ എൻറെ സകല നിയന്ത്രണവും തെറ്റി. ഞാൻ ചേട്ടൻറെ കൂടെ വന്നവനെ കയറിപ്പിടിച്ചു വാതിൽക്കൽ കൊണ്ടുപോയി മുഖം അടിച്ച് ഒരു അടിയും കാൽമുട്ടിന് നാഭി നോക്കി ഒരു തൊഴിയും കൊടുത്തു. അയാൾ പുറത്തേക്ക് തെറിച്ചുവീണ് കുതുകാലിൽ ഇരുന്നു.

” ഇതേ ദേ ഇയാൾക്കുള്ള മറുപടിയാണ്. ഇയാളെ വിളിച്ചു കൊണ്ട് വേഗം സ്ഥലം വിട്ടു കൊള്ളണം. മകളെ പോലെ കാണേണ്ട എൻറെ മകളുടെ കയ്യിൽ പിടിച്ച ഇയാൾക്ക് ഇട്ട ഞാൻ തല്ലേണ്ടതാണ് പക്ഷെ എൻറെ സംസ്കാരം അതിന് സമ്മതിക്കാത്തത് കൊണ്ടാണ് ഇത് തനിക്ക് തന്നത്. ഇനിയും ഇവിടെ നിന്നാൽ ഞാൻ, ആ സംസ്കാരം അങ്ങ് മറക്കും. പിന്നെ ഞാൻ ഇവിടെ വന്നു കയറിയപ്പോൾ തന്നെ തനിക്ക് രണ്ട് തരണമെന്ന് ഞാൻ ഊന്നി വെച്ചതാണ് അത്, ഇങ്ങിനെ ഇരിക്കട്ടെ ”

ഞാൻ നോക്കുമ്പോൾ മോൾ കിലുകിലെ വിറക്കുകയാണ് അതുകണ്ട്, ഏട്ടത്തി വന്നു തോളിൽ ചായ്ച്ചു സമാധാനിപ്പിച്ചു. ഇനി ഇവിടെ നിന്നാൽ ശരിയാവില്ല എന്ന് കണ്ടു രണ്ടുപേരും വണ്ടിയിൽ കയറി സ്ഥലം വിട്ടു. അപ്പോഴാണ് അച്ഛനും അമ്മയ്ക്കും സമാധാനമായത്. അമ്മ കരയാൻ തുടങ്ങി

” എൻറെ മോളുടെ ജീവിതം ഇങ്ങിനെ ആയല്ലൊ ”

ഞാൻ അമ്മയെ സമാധാനിപ്പിച്ചു

” ഇല്ലമ്മേ, ഒക്കെ ചേട്ടൻറെ കൂട്ടുകെട്ടാണ് ഇങ്ങിനെ ആക്കിയത്. അതൊക്കെ ശരിയാവും”

എട്ടത്തിയുടെ അച്ഛൻ

” കുറച്ചു നാളുകളായി ഇതു തുടങ്ങിയിട്ട്, എൻറെ മോള് ഞങ്ങളെ വിളിച്ച് പറയുമായിരുന്നു. ഇതൊന്നും നിങ്ങളെ അറിയിച്ചില്ല എന്ന് മാത്രം, ദേഹോപദ്രവവും മറ്റേ ആളുടെ ശല്യവും തുടങ്ങി തീരെ നിവർത്തിയില്ലാതെ വന്നപ്പോഴാണ് വിളിച്ചുപറഞ്ഞത്. ഈ സമയത്ത് എൻറെ മോൻ ഇവിടെ സ്ഥലത്ത് ഉണ്ടായിരുന്നെങ്കിൽ എന്താകുമായിരുന്നു.”

ഞാൻ അച്ഛനെയും സമാധാനിപ്പിച്ചു.

” പോട്ടെ അച്ഛാ, ചേട്ടൻ ഇപ്പോൾ മോശം സമയം ആണെന്ന് അമ്മ പറയുന്നത് കേട്ടു. മോൾക്ക് ഒരേ നിർബന്ധം അച്ചുവിനേയും വല്യമ്മച്ചിയേയും കാണണമെന്ന് അതുകൊണ്ടാണ് ഞങ്ങൾ വന്നത്. ഞങ്ങൾ വന്നതുകൊണ്ട് വേറെ അനിഷ്ട സംഭവങ്ങൾ ഒന്നും ഉണ്ടായില്ല, അല്ലേ മോളെ ”

ഞാൻ ഗൗരിയെ സാധാരണനിലയിലേക്ക് കൊണ്ടുവരുവാൻ ശ്രമിച്ചു.

55 Comments

  1. Bro balance story ennu varum
    1month ayi waiting annu

  2. മൊഞ്ചത്തിയുടെ ഖൽബി

    എഴുതി തുടങ്ങിയോ??

  3. സോറി തമാശക്ക് വേണ്ടി എഴുതിയതാണ്

  4. വസന്തം പോയതറിയാതെ കഥയുടെ പേരുമാറ്റി ദാസൻ പോയതറിയാതെ എന്നായോ

    1. കൊള്ളാം നല്ല പേര്….. താങ്ക്സ്

  5. Dasan bro where are you?
    Next part ennu varum

    1. ഉടൻ വരും

      1. This week undo?

Comments are closed.