ഞാൻ അപ്പോൾ ഓർക്കാറുണ്ട് എൻറെ അമ്മൂമ്മയുടെ സൗന്ദര്യം എങ്ങനെയാണ് ഗൗരി മോൾക്ക് കിട്ടുന്നത് എന്ന്. എങ്ങിനെയായാലും മോളൊരു കൊച്ചുസുന്ദരി തന്നെ. ഞാൻ കട്ടിലിൽ നിന്നെഴുന്നേറ്റു മോൾ അപ്പോഴേക്കും ബ്രഷിൽ പേസ്റ്റ് തേച്ച് കൊണ്ടുവന്നു തന്നു, ബ്രഷ് ചെയ്യുന്നതിനിടയിൽ ക്ലോക്കിൽ നോക്കിയപ്പോൾ സമയം 9:15. ഏതായാലും മോളോട് പറഞ്ഞതല്ലെ, പോയേക്കാം. മോളോട് റെഡിയാക്കാൻ പറഞ്ഞിട്ട് ഞാൻ പെട്ടെന്ന് റെഡിയായി ഇറങ്ങി വന്നു. രാവിലത്തെ ഭക്ഷണവും കഴിഞ്ഞു ഞങ്ങൾ ഇറങ്ങി. ഇറങ്ങുന്നതിനു മുമ്പ് ഗൗരി അമ്മയോട് പോയി കിന്നരിച്ചു താടിയിൽ പിടിച്ച് കവിളിൽ ഉമ്മയും കൊടുത്തു യാത്ര പറഞ്ഞ് ഇറങ്ങി. വണ്ടി മുന്നോട്ടു നീങ്ങി കുറച്ചുദൂരം ചെന്നപ്പോൾ ഞാൻ
“ഇന്ന് മോളുടെ ഇഷ്ടത്തിന് വിട്ടിരിക്കുന്നു, എങ്ങോട്ടാണ് പോകേണ്ടത് എന്ന് പറഞ്ഞാലും”
”ഞാൻ പറയട്ടെ”
” പറഞ്ഞോളൂ, എവിടെ പോകണമെങ്കിലും ഞാൻ കൊണ്ടുപോകും”
” എനിക്ക് അച്ചുവിനേയും വല്യമ്മച്ചിയേയും കാണണം, അവരെയും കൂട്ടി ബീച്ചിൽ ഒക്കെ ഒന്ന് പോകാം”
“പക്ഷേ വല്യമ്മച്ചി വരുമോ എന്ന് അറിയില്ല മോളെ”
” അതൊന്നും കുഴപ്പമില്ല അച്ഛാ, ഞാൻ പറഞ്ഞു സമ്മതിപ്പിച്ചു കൊള്ളാം. അച്ഛൻ വണ്ടി അങ്ങോട്ട് വിടു.”
വണ്ടി നേരെ തൃശൂർക്ക് വിട്ടു. പോകുന്ന വഴി മോൾ ഓരോന്നു ചോദിച്ചു കൊണ്ടിരുന്നു
” അച്ഛൻ എന്താണ് ഇന്നലെ വൈകിയത്?”
“ഇന്നലെ വരുന്ന വഴി ഒരാക്സിഡൻ്റിൽപെട്ട ഒരാളെ ആശുപത്രിയിൽ എത്തിച്ച് അയാളുടെ, ബന്ധുക്കൾ വരുന്നതുവരെ നിൽക്കേണ്ടി വന്നു.”
“ഞാൻ രാവിലെ ഒച്ചവെച്ചത് അച്ഛന് ശല്ല്യമായല്ലെ, പോട്ടേട്ടാ ”
എന്നു പറഞ്ഞ് തടിക്ക് പിടിച്ചു കൊഞ്ചി.
“മോൾക്ക് കുടിക്കാൻ എന്തെങ്കിലും വാങ്ങണൊ?”
“എനിക്ക് ഒരു തംസ്അപ് വേണം”
ഞാൻ നല്ലൊരു കടയുടെ മുമ്പിൽ വണ്ടി നിർത്തി, മോൾക്ക് തംസ്അപും ഞാനൊരു സോഡയും അച്ചുവിന് കുറച്ചു പലഹാരവും വാങ്ങി വീണ്ടും വണ്ടിയിൽ കയറി. തൃശൂർ എത്തുന്നതിനു മുമ്പ് ഹൈവേയിൽ നിന്നും ഉൾ വഴിയിലേക്ക് എടുത്തു. ഏടത്തിയുടെ വീട് തൃശ്ശൂരിൽ ഉള്ളേരിയയിൽ ആണ്. പോകുന്ന വഴി ഇന്നലെ ആക്സിഡൻറ് നടന്ന സ്ഥലത്ത് പോലീസുകാർ എത്തി ഇൻക്വസ്റ്റ് തയ്യാറാക്കുന്നുണ്ട്. അതുകൊണ്ട് മോൾ എന്നോട് ചോദിച്ചു
” എന്താണ് അച്ഛാ അവിടെ പോലീസുകാർ നിൽക്കുന്നത്?”
“ആ സ്ഥലത്താണ് മോളെ ഇന്നലെ ആക്സിഡൻറ് നടന്നത്”
Bro balance story ennu varum
1month ayi waiting annu
എഴുതി തുടങ്ങിയോ??
സോറി തമാശക്ക് വേണ്ടി എഴുതിയതാണ്
വസന്തം പോയതറിയാതെ കഥയുടെ പേരുമാറ്റി ദാസൻ പോയതറിയാതെ എന്നായോ
കൊള്ളാം നല്ല പേര്….. താങ്ക്സ്
Dasan bro where are you?
Next part ennu varum
ഉടൻ വരും
This week undo?