” മോനെ നീ വല്ലതും കഴിച്ചോ”
അപ്പോഴാണ് വൈകീട്ട് ഏട്ടത്തിയുടെ വീട്ടിൽ നിന്നും ചായയും സ്നാക്സും കഴിച്ചതാണെന്നുള്ള കാര്യം ഓർമ്മിക്കുന്നത്, ഇപ്പോൾ സമയം 3 മണി നേരം വെളുക്കാൻ 2 മണിക്കൂർ കൂടി
“അമ്മ സമയം നോക്കിയൊ? ഇനി ഇപ്പോൾ എന്തു കഴിക്കാൻ?”
അമ്മ അപ്പോഴാണ് സമയം നോക്കുന്നത് ഞാൻ, മുറിയിൽ കയറി കുളിച്ചു കയറി കിടന്നതേ ഓർമ്മയുള്ളു. മോളുടെ ഒച്ചയിലുള്ള സംസാരവും അതിന് അമ്മയുടെ മറുപടിയും കേട്ടാണ് ഞാനുണരുന്നത് മോള് പറയുകയാണ്
” അച്ഛൻ, എന്നെ എവിടെയൊക്കെയൊ കൊണ്ടുപോകാമെന്ന് പറഞ്ഞിട്ട് കിടന്ന് ഉറങ്ങുന്നതു കണ്ടൊ ”
അമ്മ
“മോളെ, അച്ഛൻ വന്നു കിടന്നത് വളരെ വൈകിയാണ്. കുറച്ചുനേരം കൂടി കിടന്നോട്ടെ”
അത് കേട്ടപ്പോൾ മോൾക്ക് സങ്കടം ആയെന്ന് തോന്നുന്നു.
” അച്ഛൻ, എപ്പോഴാണ് വന്ന് കിടന്നത്?”
“അച്ഛൻ വരുമ്പോൾ വെളുപ്പിന് മൂന്ന് മണിയായി”
” അച്ഛൻ ഈ വെളുപ്പിന് മൂന്ന് മണി വരെ എന്തെടുക്കുകയായിരുന്നു?”
” വരുന്ന വഴി ഒരു ആക്സിഡൻറ്. അവരെ, ആശുപത്രിയിൽ എത്തിച്ച് ബന്ധുക്കൾ വരാൻ കാത്തു നിന്നു. അതുകൊണ്ടാണ് അത്രയും വൈകിയത്”
” പാവം അച്ഛൻ, ഞാനറിയാതെ എന്തൊക്കെ പറഞ്ഞു ”
മോള് നടന്ന് മുറിയിലേക്ക് വരുന്ന ഒച്ച കേട്ടപ്പോൾ ഞാൻ കണ്ണടച്ചു കിടന്നു. എൻറെ അരികിൽ വന്നു കവിളിൽ ഒരു ഉമ്മ തന്ന് തിരിച്ചുപോയി. ആള് കാലത്തെ കുളിച്ചിട്ടുണ്ട്, നനഞ്ഞ മുടി നല്ല തിക്കുള്ളതാണ്, അത് വിടർത്തി ഇട്ടിരിക്കുന്നത് അരക്ക് മുകളിൽ ആയി നിൽക്കുന്നതിൽ നിന്നും ജലത്തുള്ളികൾ ഇറ്റിറ്റുവീഴുന്നു. മോള് ഇനി PDC 1st ഇയർ ആവുകയാണ്. മോള് മുറിയുടെ പടി കടക്കുന്നതിനു മുമ്പ് ഞാൻ, എഴുന്നേറ്റു
“എൻറെ മോള് പിണങ്ങി പോവുകയാണോ?”
ഇതുകേട്ട് ഗൗരി പെട്ടെന്ന് തിരിഞ്ഞുനിന്നു, പതിയെ എൻറെ അടുത്ത് വന്നിരുന്നു.
” എന്താണച്ഛാ അങ്ങിനെ ചോദിച്ചത് ഞാൻ, അച്ഛനോട് പിണങ്ങുമൊ? അച്ഛൻ കിടന്നുറങ്ങിക്കോ നമുക്ക് നാളെ പോകാം.”
എന്നിട്ട് അരിമണി പല്ലുകൾ കാട്ടി ചിരിച്ചു. നിരകളൊത്ത നല്ല ചെറിയ പല്ലുകളാണ് മോളുടേത്, ചിരിക്കുമ്പോൾ ചെറിയൊരു നുണക്കുഴിയുമുണ്ട്. അമ്മ ഇടയ്ക്കിടെ പറയാറുണ്ട് ‘എൻറെ അമ്മയുടെ ഛായയാണ് മോൾക്ക്. എൻറെ അമ്മ നല്ല സുന്ദരി ആയിരുന്നു.’
Bro balance story ennu varum
1month ayi waiting annu
എഴുതി തുടങ്ങിയോ??
സോറി തമാശക്ക് വേണ്ടി എഴുതിയതാണ്
വസന്തം പോയതറിയാതെ കഥയുടെ പേരുമാറ്റി ദാസൻ പോയതറിയാതെ എന്നായോ
കൊള്ളാം നല്ല പേര്….. താങ്ക്സ്
Dasan bro where are you?
Next part ennu varum
ഉടൻ വരും
This week undo?