” രാജീവേ, മോളു പറഞ്ഞു ആ ബിജുവാണ് മോളെ ആക്സിഡൻറിൽ പെടുത്തിയത്, അതുകഴിഞ്ഞ് അവൻ ഇറങ്ങി ചെന്ന് മോളുടെ കവിളിൽ കുത്തിപ്പിടിച്ച് ‘ നീ ഇവിടെ കിടന്നു ചാവുകയുള്ളൂ. ഈ ആളില്ല റോഡിൽ നിന്നെ രക്ഷിക്കാൻ ആരും വരില്ല ഇനി, വരണമെങ്കിൽ നിൻറെ മറ്റവൻ വരണം കേട്ടോടി പുല്ലേ ‘ എന്നുപറഞ്ഞ് തലമുടിയിൽ കുത്തിപ്പിടിച്ച് സ്റ്റീയറിംഗിൽ മുഖം വീണ്ടും ഇടിപ്പിച്ചു. അതോടെ മോളുടെ ബോധം നിശേഷം പോയി എന്നാലും, ആരോ വണ്ടിയിൽ കയറ്റി കൊണ്ടു പോകുന്നതുപോലെ മോൾക്ക് തോന്നിയിരുന്നു. അപ്പോൾ ഞാൻ മോളോട് പറഞ്ഞു ‘ അവൻ പറഞ്ഞത് അച്ചട്ടായി മോളെ നിന്നെ, രക്ഷിച്ചത് വിനോദാണ് ‘ എന്നു പറഞ്ഞതോടെ ഒരു പൊട്ടി കരച്ചിലായിരുന്നു മറുപടി. എന്നിട്ട് പറയുകയാണ് ‘ എനിക്ക് കാണണം മാപ്പ് പറയണം. ആ കാലിൽ വീണു എൻറെ കണ്ണീരുകൊണ്ട് ആ പാദങ്ങൾ കഴുകണം’ അപ്പോൾ ഞാൻ പറഞ്ഞു. ഞങ്ങൾ വന്നപ്പോഴേക്കും വിനോദ് പൊയ്ക്കഴിഞ്ഞിരുന്നു. പിന്നെ വിനോദിനെ എന്തോ പേപ്പർ ഇവർ വാങ്ങി വച്ചിട്ടുണ്ട്. മോൾ തേങ്ങി തേങ്ങി കരയാൻ തുടങ്ങി. ‘കയ്യിലിരുന്ന മാണിക്യത്തെ കളഞ്ഞു കാളകൂട വിഷത്തെയാണല്ലോ കയ്യിലെടുത്തത് ‘ ഇപ്പോഴും മോള് കരഞ്ഞു കൊണ്ടിരിക്കുകയാണ് അത് കണ്ടു കൊണ്ട് നിൽക്കാൻ കഴിയുന്നില്ല. അതുകൊണ്ട് ഞാൻ പെട്ടെന്ന് പുറത്തേക്ക് ഇറങ്ങി പോന്നു. എനിക്കൊന്നു കിടക്കണം.”
ഈ വിവരം ചെന്ന നേഴ്സിനോട് പറഞ്ഞപ്പോൾ വാർഡിൽ ഒഴിഞ്ഞു കിടക്കുന്ന കട്ടിൽ കാണിച്ചുകൊടുത്തു. അമ്മയെ അവിടെ കൊണ്ടുപോയി കിടത്താൻ പോയപ്പോഴേക്കും ഞാൻ ഇറങ്ങി വണ്ടിയുടെ അടുത്തെത്തി കയറി വണ്ടി സ്റ്റാർട്ട് ചെയ്തു പുറത്തേക്ക് പോയി. ഡ്രൈവ് ചെയ്യുന്നതിനിടയിൽ ഞാൻ ഓർക്കുകയായിരുന്നു ‘അവൾ അടുത്ത അഭ്യാസം തുടങ്ങുകയാണെന്ന് തോന്നുന്നു. ഇനി ആ വലയിൽ ഞങ്ങൾ വീഴില്ല’ അവൾ ഇതുവരെ കാണിച്ച് പോക്രിത്തരങ്ങൾ എല്ലാം ആലോചിച്ചു വണ്ടി ഡ്രൈവ് ചെയ്ത് വീട് എത്തിയത് അറിഞ്ഞില്ല. കോളിംഗ് ബെല്ലടിച്ചപ്പോൾ അമ്മു ഒന്ന് തുറന്നു.
“എങ്ങനെയുണ്ട് മോനെ ആശുപത്രിയിൽ ”
ഞാൻ പറഞ്ഞു കുഴപ്പമൊന്നുമില്ല, അവൾ ആണെന്നുള്ള കാര്യം ഞാൻ പറഞ്ഞിട്ടില്ല
Bro balance story ennu varum
1month ayi waiting annu
എഴുതി തുടങ്ങിയോ??
സോറി തമാശക്ക് വേണ്ടി എഴുതിയതാണ്
വസന്തം പോയതറിയാതെ കഥയുടെ പേരുമാറ്റി ദാസൻ പോയതറിയാതെ എന്നായോ
കൊള്ളാം നല്ല പേര്….. താങ്ക്സ്
Dasan bro where are you?
Next part ennu varum
ഉടൻ വരും
This week undo?