വസന്തം പോയതറിയാതെ – 7[ദാസൻ] 595

“ഈ അഡ്രസ് പ്രകാരം നിൻറെ വീട് കുറച്ചുദൂരം ഉണ്ടല്ലോ നീ എന്തിന് ഇവിടെ വന്നു ”

” ഞങ്ങൾക്ക് പാലക്കാട് പച്ചക്കറി തോട്ടം ഉണ്ട് അങ്ങോട്ടേക്ക് പോവുകയായിരുന്നു ഞാൻ”

” ശരി നിൻറെ നമ്പർ ഉണ്ടല്ലോ എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഞാൻ വിളിച്ചു കൊള്ളാം”

Sl അങ്ങിനെ പറഞ്ഞു അവർ, തിരിച്ചു പോയി. കുറച്ചു കഴിഞ്ഞപ്പോൾ അവളുടെ അമ്മ മൂന്നുനാല് പേരുമായി വരുന്നത് കണ്ടു, അവളുടെ ബന്ധുക്കൾ ആണെന്ന് തോന്നുന്നു. അവരെ കണ്ടപ്പോൾ ഞാൻ അവിടെ നിന്നും കണ്ണെത്താത്ത സ്ഥലത്തേക്ക് മാറി നിന്നു. സ്കാൻ ചെയ്ത റിസൾട്ട് പറയാൻ പുറത്തേക്കു വന്ന നേഴ്സിനോട് അവർ വിവരം തിരക്കുന്നത് എനിക്ക് കേൾക്കാമായിരുന്നു.

“സ്കാൻ ചെയ്തിട്ട് കുഴപ്പമൊന്നുമില്ല, കൈ ഒടിഞ്ഞിട്ടുണ്ട് ”

അപ്പോൾ കൂടെ വന്നവർ ചോദിക്കുന്നു.

” ആരാണ് ഇവിടെ കൊണ്ടുവന്നത്? എന്നിട്ട് അയാൾ എവിടെപ്പോയി?”

” അയാൾ ഇപ്പോൾ ഇവിടെ ഉണ്ടായിരുന്നതാണല്ലൊ”

“അയാളെ തിരിച്ചറിയാൻ എന്തെങ്കിലും നിങ്ങളുടെ കയ്യിൽ ഉണ്ടോ”

“ഉണ്ടല്ലോ, അയാളുടെ ലൈസൻസിന് കോപ്പിയും ഫോൺ നമ്പറും ഇവിടെയുണ്ട്.”

ഞാൻ അപ്പോഴേക്കും ഫോൺ സ്വിച്ച് ഓഫ് ചെയ്തു. നേഴ്സ് കൊണ്ടുവന്ന് ലൈസൻസിന് കോപ്പിയും ഫോൺ നമ്പറും കൊടുത്തു. ലൈസൻസിൻറെ കോപ്പിയിലെ അഡ്രസ്സും പേരും കണ്ടപ്പോൾ കൂട്ടത്തിലൊരുത്തന് കത്തി, അവൻ

” അമ്മായി, ഇത് അവനല്ലേ? മുൻപ് ചേച്ചിയെ ഉപദ്രവിച്ചവൻ? ആ വിനോദ്. അവൻ ആയിരിക്കുമോ ചേച്ചിയുടെ വണ്ടി ഇടിച്ചിട്ടത്”

ഇതുകേട്ട് അവളുടെ അമ്മ

” അവൻ അങ്ങനെ ഒന്നും ചെയ്യില്ല മക്കളെ, ഇത് ചെയ്തത് അവനായിരിക്കും ബിജു. എനിക്ക് മോള് പുറത്തു പോകുമ്പോൾ എപ്പോഴും പേടിയാണ്. അവൻ പറഞ്ഞിട്ടുണ്ട് മോളെ ശരിയാക്കുമെന്ന്. എൻറെ മകളുടെയും ഭർത്താവിനെയും ആൺമക്കളുടെയും എടുത്തുചാട്ടവും അഹങ്കാരവും വിനോദിനെയും കുടുംബത്തെയും നമ്മൾ ഒരുപാട് ദ്രോഹിച്ചു, സഹികെട്ട് ആണെന്നു തോന്നുന്നു അവർ അവിടെ നിന്നും പോയത്.”

” എന്നാലും ആ ചേട്ടൻ എങ്ങോട്ട് പോയി? ഫോൺ നമ്പർ ഉണ്ടല്ലോ നമുക്കൊന്ന് വിളിച്ചു നോക്കാം ”

അതിൽ ഒരുവൻ ഫോണെടുത്ത് ഡയൽ ചെയ്തു.

” ഫോൺ സ്വിച്ച് ഓഫ് ആണ് ”

നേഴ്സ് വന്ന് അവരോട് പറഞ്ഞു

“പേഷ്യൻ്റിന് ബോധം വന്നിട്ടുണ്ട് ആർക്കെങ്കിലും, കയറി കാണാം ”

അമ്മ എഴുന്നേറ്റു

” മോളെ ഞാനൊന്നു കാണട്ടെ”

അമ്മയും നേഴ്സും അകത്തേക്ക് പോയി, ഇനി എത്രയും പെട്ടെന്ന് ഇവിടെ നിന്ന് പോകണം. ഇങ്ങിനെ ആലോചിച്ചു നിൽക്കുമ്പോൾ എൻറെ കയ്യിൽ നിന്നും ലൈസൻസും ഫോൺ നമ്പർ വാങ്ങിയ നേഴ്സ് ഞാൻ നിൽക്കുന്ന ഭാഗത്തേക്ക് നടന്നു വരുന്നത് കണ്ടു. അവർ ഇപ്പോൾ എന്നെ കാണുന്നത് ശരിയാവില്ല. ഇവിടെ ഒരു സീൻ ഉണ്ടാക്കാൻ എനിക്ക് ഒട്ടും താല്പര്യമില്ലാത്തതു കൊണ്ട് ഞാൻ അല്പം മാറിനിന്നു. അവർ എന്തോ കാര്യത്തിന് ധൃതിയിൽ പോകുന്നതുകൊണ്ട് ഞാൻ നിൽക്കുന്ന ഭാഗത്തേക്ക് ശ്രദ്ധിച്ചില്ല. വീണ്ടും അതേ സ്പീഡിൽ മടങ്ങി പോകുന്നതും കണ്ടു. കുറച്ചു കഴിഞ്ഞ് അമ്മ കരഞ്ഞു കൊണ്ടു വരുന്നു

55 Comments

  1. Bro balance story ennu varum
    1month ayi waiting annu

  2. മൊഞ്ചത്തിയുടെ ഖൽബി

    എഴുതി തുടങ്ങിയോ??

  3. സോറി തമാശക്ക് വേണ്ടി എഴുതിയതാണ്

  4. വസന്തം പോയതറിയാതെ കഥയുടെ പേരുമാറ്റി ദാസൻ പോയതറിയാതെ എന്നായോ

    1. കൊള്ളാം നല്ല പേര്….. താങ്ക്സ്

  5. Dasan bro where are you?
    Next part ennu varum

    1. ഉടൻ വരും

      1. This week undo?

Comments are closed.