മറുതലക്കൽ നിന്നും ചോദ്യം വന്നു
” നിങ്ങളാരാണ്? എൻറെ മോളുടെ ഫോൺ നിങ്ങളുടെ കയ്യിൽ എങ്ങനെ വന്നു?”
” സാറിൻറെ വണ്ടി ചെറുതായൊന്നു ഉരഞ്ഞു. നെറ്റിയിൽ ചെറിയൊരു മുറിവുണ്ട്, അത് ഡ്രസ്സ് ചെയ്യാൻ അകത്തേക്കു പോയപ്പോൾ ബാഗ് ഇവിടെ ഏൽപ്പിച്ചു. ആരെങ്കിലും വിളിച്ചാൽ എടുത്ത് വിവരം പറയാൻ പറഞ്ഞു”
“ഏത് ആശുപത്രിയിലാണ് മോനെ?”
“അമ്മ വിഷമിക്കുകയൊന്നും വേണ്ട, തൃശ്ശൂരിൽ വെസ്റ്റ് ഫോർട്ടിൽ ഉണ്ട്”
” എനിക്ക് മോള് പുറത്തേക്ക് പോകുമ്പോൾ ആദി ആണ് മോനെ”
“പേടിക്കേണ്ട അമ്മേ, ചെറിയൊരു മുറിവെയുള്ളൂ, സാവധാനം വന്നാൽമതി. സാറിൻറെ ചേട്ടന്മാരോ അച്ഛനോ അവിടെ ഇല്ലേ?”
” അദ്ദേഹം പോയിട്ട് ഇപ്പോൾ രണ്ടു വർഷത്തോളമായി. പിന്നെ ചേട്ടൻമാർ, അദ്ദേഹം പോയതോടെ ഞാനും മകളും ഒരു അധികപ്പറ്റായി. എന്തിന് അതൊക്കെ പറയുന്നു ഞാൻ ആരെയെങ്കിലും കൂടി അങ്ങോട്ട് എത്താം”
“ശരി അമ്മേ”
ഇവളുടെ അമ്മ എത്തുന്നതിനുമുമ്പ് ഇവിടെനിന്നും വലിയണം എന്ന തീരുമാനത്തോടെ ബാഗും വണ്ടിയുടെ താക്കോലും ഫോണും നേഴ്സിനെ ഏൽപ്പിച്ചു പോകാൻ തുനിഞ്ഞപ്പോൾ
“നിങ്ങൾ എവിടെ പോകുന്നു?”
ഞാൻ പറഞ്ഞു
“ഇവരുടെ ബന്ധുക്കളൊക്കെ ഇപ്പോൾ എത്തും ഇനി, അവർ നോക്കിക്കോളും”
നേഴ്സ് പറഞ്ഞു
“നിങ്ങൾക്ക് അങ്ങനെ പോകാൻ പറ്റില്ല, ഇത് ഒരു ആക്സിഡൻറ് കേസ് ആണ്. ഇപ്പോൾ പോലീസ് എന്തു അവര് വന്നിട്ട് നിങ്ങളോട് പോകാൻ പറഞ്ഞാൽ പൊയ്ക്കോളു. നിങ്ങളുടെ ലൈസൻസ് എവിടെ? അത് എടുക്കു പിന്നെ, നിങ്ങളെ വിളിക്കാൻ പറ്റിയ നമ്പറും തരണം”
ഇത് വലിയ കുരിശ് ആയല്ലോ, ഈ ലൈസൻസ് കണ്ടാൽ അവൾക്ക് എന്നെ മനസ്സിലാകും. പിന്നെ പഴയ അഡ്രസ്സ് ആയതുകൊണ്ട് കണ്ടെത്താൻ കഴിയില്ല. ആ ധൈര്യത്തിന് ലൈസൻസ് നേഴ്സിനെ ഏൽപ്പിച്ചു അവർ, അതുകൊണ്ട് പോയി ഓഫീസിൽ നിന്നും ഫോട്ടോസ്റ്റാറ്റ് എടുത്ത് ഒറിജിനൽ എന്നെ തിരികെ ഏൽപ്പിച്ചു. ഫോൺ നമ്പർ കൊടുക്കാതിരുന്ന എൻറെ അടുത്ത് നിന്നു അവർ, നിർബന്ധം നമ്പർ വാങ്ങി. അപ്പോഴേക്കും പോലീസുകാർ എത്തി, എന്നോട് വിവരങ്ങൾ ചോദിച്ചു. എൻറെ അഡ്രസ്സും അവളുടെ വണ്ടിയുടെ താക്കോലും വാങ്ങി, വാനിറ്റി ബാഗ് വാങ്ങി നേഴ്സിനെ ഏൽപ്പിച്ചു. SI എന്നോട്
Bro balance story ennu varum
1month ayi waiting annu
എഴുതി തുടങ്ങിയോ??
സോറി തമാശക്ക് വേണ്ടി എഴുതിയതാണ്
വസന്തം പോയതറിയാതെ കഥയുടെ പേരുമാറ്റി ദാസൻ പോയതറിയാതെ എന്നായോ
കൊള്ളാം നല്ല പേര്….. താങ്ക്സ്
Dasan bro where are you?
Next part ennu varum
ഉടൻ വരും
This week undo?