വസന്തം പോയതറിയാതെ – 7[ദാസൻ] 595

”ഇനി നിനക്ക് ഈ കട തുറക്കണം എന്നുണ്ടെങ്കിൽ, ഇവരുടെ വീട്ടിൽ പോയി മാപ്പ് പറഞ്ഞു മേടിച്ചു കൊണ്ട് വന്നിട്ട് തുറന്നാൽ മതി”

ഇതു പറഞ്ഞ് അമ്മയെ വണ്ടിയിൽ കയറ്റി തിരിച്ചുവിട്ടു. അമ്മയ്ക്ക് അറിയില്ല അത് വിനുവേട്ടൻറെ കൂട്ടുകാരാണ് എന്ന്. അമ്മ എന്നോട് ഈ വിവരങ്ങൾ പറഞ്ഞത് മാർക്കറ്റിൽ നല്ല ചെറുപ്പക്കാർ ഉണ്ടായിരുന്നു അവർ ഇടപെട്ടാണ് ഈ വിഷയം തീർത്തത് എന്ന് പറഞ്ഞു. അത് കേട്ടപ്പോൾ എനിക്ക് ആളുകളെ മനസ്സിലായി. അപ്പോൾ അവർ ഉള്ളതുകൊണ്ടാണ് എൻറെ ചേട്ടന്മാരുടെയും ബിജുവിൻ്റെയും അഭ്യാസം നടക്കാതെ പോയത്. ആ കെട്ടിടത്തിൽ വിഷയങ്ങൾ ഉണ്ടാക്കുന്നത് ചേട്ടൻമാരുടെ ആളാണ്. പിന്നീട് ബിജുവിൻ്റെ ഉപദ്രവം എൻറെ സർവീസ് കാര്യങ്ങളിലായിരുന്നു, അതുകൊണ്ടുതന്നെ എനിക്ക് കിട്ടേണ്ട പ്രൊമോഷൻ സമയോചിതമായി നടക്കാതെ ഇത്രയും നീണ്ടു പോയി. എന്നാലും ഞാൻ ഇവിടെ ജില്ലാ കളക്ടർ ആയി എത്തി.

വിനുവേട്ടനേയും കുടുംബത്തെയും അന്വേഷിക്കാൻ ഇനി ഒരിടവും ബാക്കിയില്ല എന്ന അവസ്ഥയിൽ നിൽക്കുമ്പോഴാണ് ഇന്ന്, മീറ്റിംഗ് കഴിഞ്ഞ് ഓഫീസിലേക്ക് വരുന്ന വഴി വരാന്തയിൽ വെച്ച് എൻറെ മുൻപിൽ ഒരാൾ നടന്നു വരുന്നു. അതെ വിനുവേട്ടൻ തന്നെ അതോ അല്ലയോ? ഇങ്ങനെ സംശയത്തോടെ നോക്കി വരുമ്പോഴേക്കും എന്നെ കവർ ചെയ്തു അയാൾ പോയിരുന്നു. ഞാൻ തിരിഞ്ഞു നോക്കി അതെ അദ്ദേഹവും തിരിഞ്ഞു നോക്കുന്നുണ്ട്. അതെ അത് അദ്ദേഹം തന്നെ വിനുവേട്ടൻ. എന്തെങ്കിലും പറയാനോ പ്രവർത്തിക്കാനോ കഴിയുന്നതിനുമുമ്പ് എൻറെ കൺ വെട്ടത്തുനിന്നും പോയി കഴിഞ്ഞിരുന്നു. ഇപ്പോൾ എനിക്കൊരു പ്രതീക്ഷയായി ആൾ, ഇവിടെത്തന്നെയുണ്ട് എന്നുള്ളത്.

55 Comments

  1. Bro balance story ennu varum
    1month ayi waiting annu

  2. മൊഞ്ചത്തിയുടെ ഖൽബി

    എഴുതി തുടങ്ങിയോ??

  3. സോറി തമാശക്ക് വേണ്ടി എഴുതിയതാണ്

  4. വസന്തം പോയതറിയാതെ കഥയുടെ പേരുമാറ്റി ദാസൻ പോയതറിയാതെ എന്നായോ

    1. കൊള്ളാം നല്ല പേര്….. താങ്ക്സ്

  5. Dasan bro where are you?
    Next part ennu varum

    1. ഉടൻ വരും

      1. This week undo?

Comments are closed.