വസന്തം പോയതറിയാതെ – 7[ദാസൻ] 595

അതു വരാൻ കാരണം പോലീസ് വകുപ്പ് ഈ പരാതി അന്വേഷിച്ചില്ല എന്ന കാരണത്താലാണ്. അതിനെ പറ്റി അന്വേഷിക്കാൻ കളക്ടർ എന്നെയാണ് ചുമതലപ്പെടുത്തിയത്. അന്വേഷണം നടത്തി റിപ്പോർട്ട് കളക്ടർക്ക് കൈമാറി. ആ സംഭവത്തിൽ ബിജു കുറ്റക്കാരനാണെന്ന് തെളിഞ്ഞതിനാൽ ജില്ലാ മജിസ്ട്രേറ്റ് കൂടിയായ കളക്ടർ തുടർനടപടികൾക്കായി ഉത്തരവിട്ടു. അതിൽ പോലീസ് അന്വേഷണവുമായി മുന്നോട്ടു പോയി. കേസ് പിൻവലിക്കാൻ ആ സ്ത്രീയെ ബിജു, പലതരത്തിൽ പ്രലോഭനങ്ങളും ഭീഷണിയുമായി ശല്യപ്പെടുത്തി. ആ സ്ത്രീയുടെ പൂർണ്ണ പ്രൊട്ടക്ഷൻ ഞാൻ ഏറ്റെടുത്തു. പോലീസിന് കാര്യങ്ങൾ വരുതിയിൽ കിട്ടില്ല എന്ന് കണ്ടപ്പോൾ ബിജു കുറ്റക്കാരനാണെന്ന് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. സാക്ഷികളുടെയും മൊഴി കളുടെയും അടിസ്ഥാനത്തിൽ പ്രതി ഇതിനുമുമ്പും ഇതുപോലുള്ള പ്രവർത്തികൾ ചെയ്തിട്ടുള്ളത് പ്രോസിക്യൂഷൻ കോടതിയിൽ ബോധിപ്പിച്ചു. ഇതിനെയൊക്കെ അടിസ്ഥാനത്തിൽ കോടതി, കുറ്റക്കാരനാണെന്ന് വിധിച്ചപ്പോൾ ബിജുവിനെ സർവീസിൽ നിന്നും നീക്കം ചെയ്യാനുള്ള നടപടികളാരംഭിച്ചു. ഐപിഎസ് പദവി തിരിച്ചെടുക്കാൻ കേന്ദ്ര പേഴ്സണൽ മന്ത്രാലയത്തോട് റിക്വസ്റ്റ് നടത്തി. പിന്നീടുള്ള നടപടികൾ പെട്ടെന്നായിരുന്നു അയാളെ സർവീസിൽ നിന്നും ഐപിഎസ് പദവിയിൽ നിന്നും ഒഴിവാക്കി. ഇതോടെയാണ് എന്നോടുള്ള ദ്വേഷ്യം കൂടാൻ കാരണം. അതിനുശേഷം എന്നെ നിരന്തരം ഏതൊക്കെ വിധത്തിൽ ഉപദ്രവിക്കുമോ അത്തരത്തിലുള്ള എല്ലാ പ്രവർത്തികളും അയാൾ ചെയ്തു പോന്നു. ഇപ്പോൾ ചേട്ടന്മാരുടെയും ശത്രുവായതോടെ, പൊതുശത്രുവിനെ നേരിടുവാൻ അവർ ഒന്നായി. പിന്നീട് അവർ എൻറെ ഷോപ്പിങ് കോംപ്ലക്സ് പിടിച്ചെടുക്കാനുള്ള തന്ത്രങ്ങൾ ആയി. അതിനുവേണ്ടി പല പ്രശ്നങ്ങളും അവിടെ ഉണ്ടാക്കിക്കൊണ്ടിരുന്നു. എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടായാലും അതൊക്കെ പെട്ടെന്ന് പരിഹരിച്ചു പോന്നിരുന്നു. എങ്ങനെയാണ് ഇത് പരിഹരിക്കുന്നത് എന്ന് എനിക്ക് തന്നെ മനസ്സിലായിരുന്നില്ല. ഞാൻ ഒരിക്കലും ഒരു പ്രശ്നപരിഹാരത്തിനായി ഇടപെട്ടിട്ടില്ല എന്നാലും, പ്രശ്നങ്ങൾ സോൾവ് ആയി പോന്നിരുന്നു. അവിടെ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ കഴിയാത്തതുകൊണ്ട് അവർ ആ നീക്കത്തിൽ നിന്നും പിന്മാറി. അമ്മ ആ കെട്ടിടത്തിൻ്റെ വാടക ഒരിക്കലും മറ്റുകാര്യങ്ങളും അമ്മാവൻറെ മകൻ രാജീവനെയാണ് ഏൽപ്പിച്ചിരുന്നത്. അവൻ കൃത്യമായി വാടക പിരിച്ച് അമ്മയുടെ അക്കൗണ്ടിൽ ഇടുമായിരുന്നു. ആ കെട്ടിടത്തിലെ ഒരു കടക്കാരൻ പ്രശ്നക്കാരൻ ആയിരുന്നു. അയാൾ വാടകയും തരില്ല ഒഴിവാകുകയും ഇല്ല. ഒരുതവണ വാടക പിരിക്കാൻ ചെന്ന രാജീവ് നോട് അയാൾ

” എടാ….. എനിക്ക് വാടക തരാൻ തീരെ സൗകര്യമില്ല, നീ നിൻറെ മുതലാളിയെ വിളിച്ചിട്ടു വാ”

രാജീവൻ വീട്ടിൽവന്ന് അമ്മയെ വണ്ടിയിൽ കയറ്റി കൊണ്ടുപോയി. അവിടെ ചെന്നപ്പോൾ ആ കടയുടമ അമ്മയോട് മോശമായി സംസാരിക്കാൻ തുടങ്ങി. ഇത് കേട്ട് നിന്ന വിനുവേട്ടൻ്റെ കൂട്ടുകാർ അങ്ങോട്ടു ചെന്നു. പ്രായം ഉള്ളവരോട് മര്യാദയ്ക്ക് സംസാരിക്കാൻ പറ്റില്ലേടാ എന്ന് ചോദിച്ചു അയാളുടെ കരണം നോക്കി അടിച്ചുകൊണ്ട് കട പൂട്ടി താക്കോൽ അമ്മയുടെ കയ്യിൽ കൊടുത്തു.

55 Comments

  1. Bro balance story ennu varum
    1month ayi waiting annu

  2. മൊഞ്ചത്തിയുടെ ഖൽബി

    എഴുതി തുടങ്ങിയോ??

  3. സോറി തമാശക്ക് വേണ്ടി എഴുതിയതാണ്

  4. വസന്തം പോയതറിയാതെ കഥയുടെ പേരുമാറ്റി ദാസൻ പോയതറിയാതെ എന്നായോ

    1. കൊള്ളാം നല്ല പേര്….. താങ്ക്സ്

  5. Dasan bro where are you?
    Next part ennu varum

    1. ഉടൻ വരും

      1. This week undo?

Comments are closed.