“ടീച്ചറും വല്യമ്മയും കയറു, വീട്ടിലേക്ക് പോകാം.”
എനിക്ക് ഒന്നും മനസ്സിലായില്ലെങ്കിലും, അന്നേരത്ത് കിട്ടിയ ഒരു പിടിവള്ളിയായി. ഞാൻ അമ്മയെ വണ്ടിയിൽ കയറ്റി പോകുന്ന വഴി ഞാൻ
“ഞങ്ങൾ ഇവിടെ നിൽക്കുന്നത് എങ്ങനെ അറിഞ്ഞു”
“എന്നോട് ഒരാൾ വിളിച്ചു പറഞ്ഞതാണ് ”
എനിക്ക് ആകാംക്ഷയായി
“ആരാണ് വിളിച്ചുപറഞ്ഞത്”
” ടീച്ചറുടെ ഒരു അഭ്യുദയകാംക്ഷി ആണെന്ന് വിചാരിച്ചാൽ മതി”
ഞാൻ വീണ്ടും
“അത് ആരാണ് അങ്ങനെ ഒരാൾ”
“അതൊക്കെയുണ്ട് എന്നു മാത്രം അറിയുക”
അമ്മ ഈ സംഭവത്തിനുശേഷം അങ്കലാപ്പിൽ ആയതുകൊണ്ട് ഈ സംസാരം ഒന്നും ശ്രദ്ധിക്കുന്നില്ല എന്ന് തോന്നുന്നു.
“എടാ എനിക്ക് നാളെ തന്നെ ഒരു വീട് നോക്കി തരണം, വാടക എത്രയായാലും കുഴപ്പമില്ല”
“പൊന്ന് ടീച്ചറെ, തൽക്കാലം വീട്ടിൽ വന്ന് നില്ക്ക്. വീടൊക്കെ റെഡിയാക്കാം”
പിന്നീട് സംസാരം ഒന്നും ഉണ്ടായില്ല. ജയശങ്കർ എ വീട്ടിലെത്തിയപ്പോൾ എല്ലാവരും പുറത്തിരിപ്പുണ്ട്. ഞങ്ങളെ കണ്ടപ്പോൾ ജയശങ്കർ ഇൻറെ അമ്മ
” ആ മോളെയും ചേച്ചിയെയും കൊണ്ടുവരാൻ പോയതാണോ ഇവൻ. ആരോ ഫോൺ വിളിച്ച് ഇവനോട് എന്തോ പറഞ്ഞു ഉടനെ ഇപ്പോൾ വരാം ഒരു മുറി ഒരുക്കി വെച്ചേക്ക് എന്നു പറഞ്ഞ് പോയി.”
ഞാൻ ജയശങ്കറിന് നോക്കിയപ്പോൾ അവൻ, പുഞ്ചിരിച്ചു കണ്ണടച്ചു കാണിച്ച് അകത്തേക്ക് കയറിപ്പോയി. ജയശങ്കർ എൻറെ അമ്മ, എൻറെ അമ്മയുടെ കയ്യിൽ പിടിച്ച് അകത്തേക്ക് നടക്കുന്ന വഴി
“വാ മോളെ, അകത്തേക്കു പോവാം”
ഞാൻ അകത്തേക്ക് നടക്കുന്ന വഴി ആലോചിക്കുകയായിരുന്നു ‘ജയശങ്കർ നോട് ഇങ്ങനെയൊരു വിഷയം നടന്ന കാര്യം ആരാണാവോ വിളിച്ചുപറഞ്ഞത്’ അമ്മയെ ജയശങ്കർ എൻറെ അമ്മ, പറഞ്ഞു വന്നാൽ കുഞ്ഞമ്മ മുറിയിൽ കൊണ്ടുപോയി കിടത്തി. അച്ഛൻ ഉള്ള സമയം ഇവരെയൊന്നും ഞങ്ങൾ അംഗീകരിച്ചിരുന്നില്ല. എൻറെ അച്ഛനും ജയശങ്കറിൻ്റെ അച്ഛനും ചേട്ടൻ അനുജന്മാരുടെ മക്കളാണ്. ഞങ്ങൾ കുട്ടികളായിരുന്ന സമയം ഒരുമിച്ച് കളിച്ചു വളർന്നവരാണ്. അച്ഛന് എവിടെ നിന്നൊക്കെയൊ പൈസ കിട്ടി ജീവിതനിലവാരം മാറിയപ്പോൾ ഞങ്ങൾ, പഴയതൊക്കെ മറന്നു. ഇവരെ കണ്ടാൽ മിണ്ടാതെ ആയി. ഇപ്പോൾ അമ്മയും ഞാനും പെരുവഴിയിൽ ആയപ്പോൾ കൈത്താങ്ങാകാൻ ഇവരെ ഉണ്ടായുള്ളൂ. രണ്ടുദിവസം ഇവിടെ തങ്ങി. ഈ ദിവസങ്ങളിൽ ഓഫീസിൽ ലീവ് പറഞ്ഞു. ഞാനും ജയശങ്കറും രണ്ടു മൂന്നു വീടുകൾ പോയി കണ്ടു. ലാസ്റ്റ് പോയി കണ്ട വീട് എനിക്ക് ഇഷ്ടപ്പെട്ടു. മൂന്നാം നാൾ ഞാനും അമ്മയും താമസം അങ്ങോട്ട് മാറ്റി. അമ്മാവൻറെ മക്കളും ജയശങ്കറും കൂടി വീട്ടിലേക്ക് വേണ്ട എല്ലാ സാധനങ്ങളും അടുപ്പിച്ചു. രണ്ടുദിവസം കഴിഞ്ഞ് ഞാൻ ജോലിക്ക് പോയി തുടങ്ങി. എന്നെയും അമ്മയെയും പുറത്താക്കിയെങ്കിലും ഞങ്ങളോടുള്ള ദ്രോഹം അവർ നിർത്തിയില്ല. പിന്നീടങ്ങോട്ട് ബിജുവും ചേട്ടന്മാരും കൂടി ഒരുമിച്ചുള്ള നീക്കങ്ങളായിരുന്നു. ബിജുവിന് എന്നോടുള്ള ദ്വേഷ്യം കൂടാൻ ഉള്ള കാരണം മറ്റൊന്നാണ്. അയാൾ സസ്പെൻഷനിൽ ഇരിക്കുമ്പോൾ തന്നെ ഒരു സ്ത്രീയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചു എന്നു പറഞ്ഞു ഒരു പരാതി കളക്ടറുടെ ഓഫീസിൽ വന്നു.
Bro balance story ennu varum
1month ayi waiting annu
എഴുതി തുടങ്ങിയോ??
സോറി തമാശക്ക് വേണ്ടി എഴുതിയതാണ്
വസന്തം പോയതറിയാതെ കഥയുടെ പേരുമാറ്റി ദാസൻ പോയതറിയാതെ എന്നായോ
കൊള്ളാം നല്ല പേര്….. താങ്ക്സ്
Dasan bro where are you?
Next part ennu varum
ഉടൻ വരും
This week undo?