വസന്തം പോയതറിയാതെ – 7[ദാസൻ] 595

ഞാൻ എത്രയൊക്കെ ദ്രോഹങ്ങൾ ചെയ്തിട്ടും എന്നെ വിഷമിപ്പിക്കുന്ന തരത്തിൽ ഒരു വാക്കുപോലും അവരാരും പറഞ്ഞിട്ടില്ല. വിനുവേട്ടനെ ഏതൊക്കെ തരത്തിൽ ഞാൻ ദ്രോഹിച്ചു, എന്തൊക്കെ വിളിച്ചു. എന്നിട്ടും അപമര്യാദയായി എന്നോട് ഒരു വാക്കുപോലും പറഞ്ഞിട്ടില്ല. അന്ന് ആ സംഭവത്തിന് ഉത്തരവാദികളായ കുട്ടികൾ എല്ലാം ഏറ്റു പറഞ്ഞിട്ടും ഞാൻ, വിനുവേട്ടൻ മോശപ്പെട്ട തന്നെയാണ് അവരോട് സംസാരിച്ചത്. ദിവസങ്ങൾ കടന്നു പോയിക്കൊണ്ടിരുന്നു. ശരീരത്തിൽ ഉണ്ടായിരുന്ന മുറിവുകൾ ഒക്കെ ഭേദമായി ഓഫീസിൽ പോയി തുടങ്ങി. പാലക്കാട് ജില്ലയിൽ എവിടെയൊയാണ് അവർ താമസിക്കുന്നത് എന്ന് അറിയാം. ഓഫീസിലിരിക്കുമ്പോഴും അവരെപ്പറ്റി ആണ് എൻറെ ചിന്ത. പല ഔദ്യോഗിക പരിപാടികൾക്കും പുറത്തു പോകുമ്പോൾ ആൾക്കൂട്ടത്തിനിടയിൽ എൻറെ കണ്ണുകൾ പരിചയമുള്ള മുഖം തിരയാറുണ്ട് പക്ഷേ, നിഷ്ഫലമാണ്. വീട്ടിലെത്തുമ്പോൾ അമ്മ നിത്യേന അവരെ കണ്ടെത്തിയോ എന്ന് അന്വേഷിക്കാറുണ്ട്. ഓഫീസിലുള്ള പലരോടും വിനുവേട്ടനെപ്പറ്റി അന്വേഷിച്ചു അവർക്കാർക്കും അറിയില്ല എന്നാണ് പറഞ്ഞത്. ഇനി നാട്ടിൽ പോകുമ്പോൾ വിനുവേട്ടൻ്റെ മാർക്കറ്റിലുള്ള കൂട്ടുകാരോട് അന്വേഷിച്ചു നോക്കാം. എന്നെ കാണുന്നതേ അവർക്ക്, ദ്വേഷ്യമാണ്. അവരെ പറഞ്ഞിട്ട് കാര്യമില്ല, അവരുടെ കൂട്ടുകാരൻ ആ നാട്ടിൽ നിന്നും പോകാൻ കാരണക്കാരി ഞാൻ ആണല്ലോ. ആ ഷോപ്പിംഗ് കോംപ്ലക്സിൽ പോകുമ്പോൾ അവരെ കാണാറുണ്ട്. എന്നെ കാണുമ്പോൾ രൂക്ഷമായി നോക്കിയിട്ട് അവർ അവിടെനിന്നും മാറും. വാടകക്കാരുടെ എന്തെങ്കിലും പ്രശ്നം ആയിട്ട് ആയിരിക്കും അവിടെ പോകുന്നത്. ആ കെട്ടണം ഇപ്പോഴും എൻറെ പേരിൽ തന്നെയാണ്, വാടക അമ്മാവൻറെ മകൻ വാങ്ങി അമ്മയുടെ അക്കൗണ്ടിലിടും. ആ കെട്ടിടം അടിച്ചെടുക്കാൻ ചേട്ടൻമാർ ഒരുപാട് ശ്രമിച്ചതാണ്, എന്തോ ഭാഗ്യത്തിന് വിനുവേട്ടൻ്റെ ഒക്കെ സ്ഥലം കൈക്കലാക്കാൻ അത് എൻറെ പേരിലേക്ക് അച്ഛൻ നേരത്തെ എഴുതി വെച്ചിരുന്നു. അതുകൊണ്ട് അത് നടന്നില്ല. ബാക്കി വീട് ഉൾപ്പെടെ എല്ലാം ആ ബിജുവുമായിട്ടുള്ള എൻറെ തർക്കത്തിൻ്റെ പേരിൽ അച്ഛനിൽ നിന്നും അവർ കൈക്കലാക്കി. സ്വത്ത് പോയതിൽ അല്ല എന്നെയും അമ്മയെയും നിഷ്കരുണം രാത്രിയിൽ വീട്ടിൽ നിന്നും ഇറക്കിവിട്ടു. അസിസ്റ്റൻറ് കളക്ടർ ആയിട്ട് കൂടി പെട്ടെന്നുള്ള പ്രവർത്തി ആയതുകൊണ്ട് ഞങ്ങൾ അമാന്തിച്ചു റോഡിൽ നിൽക്കുമ്പോൾ ഫസ്റ്റ് ഷോ സിനിമ കഴിഞ്ഞുപോകുന്ന വിനുവേട്ടൻറെ മാർക്കറ്റിലെ കൂട്ടുകാർ ഞങ്ങളെ കണ്ടു. അതിലൊരാൾ ഫോണിൽ വിളിച്ച് ആരോടോ

“എടാ…. ആ ഗൗരി അവളുടെ അമ്മയും കൂടി നടു റോഡിൽ നിൽപ്പുണ്ട്…….. അവരുടെ വീട്ടിൽ എന്തോ പ്രശ്നം ഉണ്ടെന്ന് പറയുന്നത് കേട്ടിരുന്നു……….. അതെ അവരെ പുറത്താക്കിയതാണ് എന്നാണ് തോന്നുന്നത്…… ഏയ് ഞങ്ങൾക്ക് പറ്റില്ല.”

അവർ അങ്ങനെ പറഞ്ഞു നടന്നകന്നു. എനിക്ക് പെട്ടെന്ന് എന്ത് ചെയ്യണമെന്ന് ഒരു പിടിയും കിട്ടിയില്ല. ഇങ്ങനെ ഒരു പ്രവർത്തി ഒട്ടും പ്രതീക്ഷിക്കാത്തതു കൊണ്ട് മനസ്സിൽ ഒന്നും തെളിഞ്ഞു വന്നില്ല. അവർ പോയി അരമണിക്കൂർ കഴിഞ്ഞും എവിടെ പോകും എന്ന് ആലോചിച്ചു നിൽക്കുമ്പോൾ ഒരു വണ്ടി, ഞങ്ങളുടെ അടുത്തു വന്നു നിന്നു. അതൊരു കാറായിരുന്നു അതിൽനിന്നും ജയശങ്കർ ഇറങ്ങിവന്നു.

55 Comments

  1. Bro balance story ennu varum
    1month ayi waiting annu

  2. മൊഞ്ചത്തിയുടെ ഖൽബി

    എഴുതി തുടങ്ങിയോ??

  3. സോറി തമാശക്ക് വേണ്ടി എഴുതിയതാണ്

  4. വസന്തം പോയതറിയാതെ കഥയുടെ പേരുമാറ്റി ദാസൻ പോയതറിയാതെ എന്നായോ

    1. കൊള്ളാം നല്ല പേര്….. താങ്ക്സ്

  5. Dasan bro where are you?
    Next part ennu varum

    1. ഉടൻ വരും

      1. This week undo?

Comments are closed.