വസന്തം പോയതറിയാതെ – 7[ദാസൻ] 595

ചോദിച്ചു. അപ്പോഴാണ് വണ്ടിയിൽ ഇവരുടെ വാനിറ്റി ബാഗ് ഇരിക്കുന്നത് ഓർമ്മവന്നത്, സിസ്റ്ററോട് ഇപ്പോൾ വരാം എന്ന് പറഞ്ഞ് ഞാൻ വണ്ടിയുടെ അടുത്തേക്ക് പോയി. ബാഗുമെടുത്ത് തിരിച്ചുവരും വഴി തുറന്നു നോക്കി, അതിൽ അസിസ്റ്റൻറ് കളക്ടറുടെ ഐഡൻറിറ്റി കാർഡ് പേര് നോക്കിയപ്പോൾ ‘ഗൗരി’ എന്നു കണ്ടു. ഈ മാരണത്തെ ആണോ ഞാൻ വലിച്ചു കൊണ്ടുവന്നത് എന്ന് ആലോചിച്ചു. തിരിച്ചുവന്നപ്പോൾ നേഴ്സ് ചീട്ട് എടുക്കുന്ന കാര്യം പറഞ്ഞു ഞാൻ, കൗണ്ടറിൽ ചെന്ന് പേരും വയസ്സും പറഞ്ഞു ചീട്ട് എടുത്തു. കുറച്ചുനേരം കഴിഞ്ഞപ്പോൾ മരുന്നിൻറെ വലിയൊരു ലിസ്റ്റുമായി നേഴ്സ് എൻറെ അടുത്ത് വന്നു

” ഇതു ഫാർമസിയിൽ നിന്നും വാങ്ങിയിട്ട് വാ”

എനിക്ക് നല്ല പുന്നാരം ആണ് തോന്നിയത് എന്ത് ചെയ്യാം പെട്ടു പോയില്ലേ. ഫാർമസിയിൽ നിന്നും മരുന്നും വാങ്ങി തിരിച്ചു വന്നു അത് കൊടുത്തപ്പോൾ, അടുത്ത പണി. കൈയിന് ഒടിവുണ്ട് കൂടാതെ തല സ്കാൻ ചെയ്യണം എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ സർജറിയും വേണ്ടിവരും. അതിന് ബ്ലഡ് കണ്ടെത്തണം. ഇതൊക്കെ കേട്ടതോടെ എൻറെ തലയ്ക്ക് ഭ്രാന്തിളകി. ഞാൻ വീട്ടിലേക്ക് ഫോൺ ചെയ്തു വിവരം പറഞ്ഞു, ആർക്കാണ് അപകടം പറ്റിയതെന്നൊന്നും പറഞ്ഞില്ല. ഞാൻ ആരെയാണ് വിളിച്ചു പറയേണ്ടത് എന്ന് ആലോചിച്ച് അങ്ങിനെ ഇരിക്കുമ്പോൾ അവളുടെ, ബാഗിൽ നിന്നും ഫോൺ എടുക്കുന്ന ശബ്ദം കേട്ടു. ബാഗ് തുറന്ന് ഫോണെടുത്തു നോക്കുമ്പോൾ അമ്മ എന്ന് കണ്ടു, ഫോൺ അറ്റൻഡ് ചെയ്തു. മറുതലക്കൽ നിന്നും ഒരു സ്ത്രീ ശബ്ദം

“മോളെ, നീ എവിടെ എത്തി?”

ഞാൻ എന്ത് പറയണം എന്ന് ആലോചിച്ചു. ഒന്നും പറയാതെ ഫോൺ കട്ട് ചെയ്താൽ അത്, കൂടുതൽ വിഷമത്തിന് ഇടവരുത്തു.

” സാറിൻറെ അമ്മയാണല്ലേ?”

55 Comments

  1. Bro balance story ennu varum
    1month ayi waiting annu

  2. മൊഞ്ചത്തിയുടെ ഖൽബി

    എഴുതി തുടങ്ങിയോ??

  3. സോറി തമാശക്ക് വേണ്ടി എഴുതിയതാണ്

  4. വസന്തം പോയതറിയാതെ കഥയുടെ പേരുമാറ്റി ദാസൻ പോയതറിയാതെ എന്നായോ

    1. കൊള്ളാം നല്ല പേര്….. താങ്ക്സ്

  5. Dasan bro where are you?
    Next part ennu varum

    1. ഉടൻ വരും

      1. This week undo?

Comments are closed.