വസന്തം പോയതറിയാതെ – 7[ദാസൻ] 595

“ഞാൻ അവിടുത്തെ അവസ്ഥ കണ്ടില്ലല്ലോ, വിനു പറഞ്ഞപ്പോൾ മനസ്സിലായി ”

ഏട്ടത്തി വിങ്ങിപ്പൊട്ടി നിൽക്കുകയായിരുന്നു. മോങ്ങാൻ നിന്നവൻ്റെ തലയിൽ തേങ്ങ വീണു എന്ന പരുവത്തിലാണ് അമ്മയുടെ വാക്കുകൾ ഏട്ടത്തിക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞത്. വരുന്ന വഴിയിൽ തന്നെ ഏട്ടത്തിക്ക് അവിടെ നിൽക്കാൻ പറ്റാത്തതിൻ്റെ വിഷമം പറഞ്ഞു കരച്ചിലായിരുന്നു, കൂട്ടത്തിൽ ഇതുകൂടി കേട്ടപ്പോൾ മുഴുവനുമായി. ഗൗരിയും അശ്വിനും ഇതൊക്കെ കേട്ട് അവിടെ നിൽക്കുന്നുണ്ടായിരുന്നു. ഞാൻ മോളോട്

” മോളെ വല്യമ്മച്ചിയുടെ അകത്തേക്ക് കൊണ്ടു പോകു.”

ഗൗരി, ഏട്ടത്തിയേയും വിളിച്ച് മുറിയിലേക്ക് പോയി. അവര് പോയി കഴിഞ്ഞപ്പോൾ ഞാൻ അമ്മയോട്

” ഏട്ടത്തി വരുന്ന വഴിക്ക് തന്നെ കരച്ചിലായിരുന്നു ഒപ്പം നിൽക്കാൻ പറ്റുന്നില്ല എന്ന് പറഞ്ഞു. അത് പറഞ്ഞ് ഒരു വിധം സമാധാനിപ്പിച്ചു ഇവിടെ വന്നപ്പോൾ അമ്മയുടെ വക വീണ്ടും.”

” ഞാൻ അങ്ങനെ ഒന്നും ഉദ്ദേശിച്ചല്ല മോനേ പറഞ്ഞത്. അവിടെ എങ്ങനെയാണ് അവസ്ഥ എന്ന് എനിക്ക് അറിയില്ലല്ലോ ”

” അമ്മയ്ക്ക് തോന്നുന്നുണ്ടോ ഞങ്ങൾ ചേട്ടനെ അവിടെ വെറുതെ വിട്ടു പോരുമെന്ന്. ഞങ്ങൾ പറഞ്ഞു നോക്കിയതാണ്, പക്ഷേ സ്വാമിജി സമ്മതിച്ചില്ല.”

അമ്മ

” ഞാൻ മോളുടെ അടുത്തേക്ക് ചെല്ലട്ടെ, മോൾക്ക് നല്ല വിഷമം ആയിട്ടുണ്ട്. ”

അപ്പോഴേക്കും ഗൗരി ഇറങ്ങി വന്നു.

” അച്ഛാ, അമ്മേ, വല്യമ്മച്ചി നല്ല കരച്ചിലാണ്”

ഗൗരി, അമ്മയെ കുഞ്ഞിലേ മുതൽ ‘അമ്മ’ എന്നാണ് വിളിക്കുന്നത്. അമ്മ ഉടനെ ഏട്ടത്തിയുടെ മുറിയിലേക്ക് പോയി, പുറകെ ഗൗരിയും. കുറച്ചുകഴിഞ്ഞ് അവർ നാലുപേരും കൂടെ മുറിയിൽ നിന്നും ഇറങ്ങി വരുന്നത് കണ്ടു. ഏട്ടത്തി

“വിനു നിനക്ക് ചായ വേണ്ടേ?”

“കിട്ടിയാൽ കുടിക്കും”

അമ്മയും ഏട്ടത്തിയും അടുക്കളയിലേക്ക് പോയി, ഗൗരിയും അശ്വിനും ലൂഡോ ബോർഡുമായി മുകളിലേക്ക് പോയി. അമ്മ എത്ര വേഗത്തിലാണ് ഏട്ടത്തിയുടെ കരച്ചിൽ മാറ്റിയത്, അമ്മ അങ്ങിനെയാണ് സ്വന്തം മക്കളെക്കാൾ മരുമക്കളെ സ്നേഹിക്കും. അതാണല്ലോ അന്നും നടന്നത്. ഞാൻ പറയുന്നതൊന്നും ഇവർ ചെവിക്കൊണ്ടില്ല, എല്ലാം അവൾ പറയുന്നതാണ് ഇവർ വിശ്വസിച്ചത്. അങ്ങിനെയുള്ള അച്ഛനെയും അമ്മയെയും ആണ് കബളിപ്പിച്ച് കടന്നുകളഞ്ഞത്. ഓ അവളിപ്പോൾ പാലക്കാട് ജില്ലാ കളക്ടർ ആണല്ലോ. എന്തോ കാര്യത്തിന് കളക്ടറേറ്റിൽ ചെന്നപ്പോഴാണ് ബോർഡ് കണ്ടത് ‘ഗൗരി ദിവാകരൻ IAS’ എന്ന്. പിന്നീട് ഞാൻ കളക്ടറേറ്റിൽ പോയിട്ടില്ല, എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ അണ്ണന്മാരെ പറഞ്ഞു വിടുകയാണ് പതിവ്. അവിടെ പരിചയത്തിൽ ഒരാളുണ്ട് അയാളോട് വിളിച്ചുപറയും. ഒരിക്കൽ അവളുടെ മുൻപിൽ ചെന്ന് പെടേണ്ടതായിരുന്നു, അന്വേഷിച്ചപ്പോൾ കളക്ടർ വരില്ല എന്ന് പറഞ്ഞതുകൊണ്ട് എന്തോ അത്യാവശ്യത്തിനായി കളക്ടറേറ്റിൽ ചെന്ന് മടങ്ങും വഴി അവൾ കാറിൽ നിന്നും ഇറങ്ങി ഓഫീസിലേക്ക് നടക്കുന്നു എന്നെ കണ്ടോ എന്ന് സംശയമുണ്ട്. അവൾ തിരിഞ്ഞു തിരിഞ്ഞു നോക്കുന്നത് കണ്ടു. പഴയതിലും സുന്ദരി ആയിട്ടുണ്ട്. അവൾ ഇനി എന്നെ അന്വേഷിക്കുമായിരിക്കും, പരമാവധി ഇവിടെ വരാതിരിക്കാൻ ശ്രമിക്കണം.

അതെ അവൾ അന്വേഷണം തുടങ്ങിയിരുന്നു

ഞാൻ ഇവിടെ വന്ന് ജോയിൻ ചെയ്തു, വിനുവേട്ടനും വീട്ടുകാരും ഇവിടെ എവിടെയോ ആണ് താമസിക്കുന്നതെന്ന് അറിയാം. ഇന്നുമുതൽ അന്വേഷണം തുടങ്ങണം. ശരീരത്തിലെ മുറിവുകളും ഒടിവുകളും ഒന്നും ഭേദം ആയിട്ടില്ല എന്നാലും, ജോയിൻ ചെയ്യാതിരിക്കാനാവില്ല. ജോയിൻ ചെയ്തെങ്കിലും അത്യാവശ്യം ഫയലുകൾ ഒക്കെ വീട്ടിലേക്ക് എടുക്കുകയാണ് ചെയ്യുന്നത്, പല ഔദ്യോഗിക പരിപാടികളും ഒഴിവാക്കി. അമ്മ പരോക്ഷമായി എന്നെ കുറ്റപ്പെടുത്തി ഇല്ലെങ്കിലും

”അച്ഛനും മക്കളും കൂടി ഒരു നല്ല പയ്യനെ കബളിപ്പിച്ച് ഒഴിവാക്കി വിട്ടു. അവരുടെ സ്ഥലവും കൈക്കലാക്കി”

അത് കേൾക്കുമ്പോൾ എൻറെ മനസ്സ് വല്ലാതെ വിഷമിച്ചു. ശരിയാണ്, ഞാൻ ചെയ്ത ദ്രോഹത്തിൻറെ ഫലങ്ങളാണ് അനുഭവിച്ചതു മുഴുവൻ. ആ ദ്രോഹി ബിജുവിനൊപ്പം കഴിയാനാണ് ഞാൻ ഇതൊക്കെ ചെയ്തത്. എന്നിട്ടോ എന്തെല്ലാം ദ്രോഹങ്ങൾ ആണ് ആ ബിജു എന്നോട് ചെയ്തത്. അയാളുടെ ഉയർച്ചയ്ക്ക് വേണ്ടി എന്നെ, ഉന്നത ഉദ്യോഗസ്ഥന് കാഴ്ചവയ്ക്കാൻ ശ്രമിച്ചു.

55 Comments

  1. Bro balance story ennu varum
    1month ayi waiting annu

  2. മൊഞ്ചത്തിയുടെ ഖൽബി

    എഴുതി തുടങ്ങിയോ??

  3. സോറി തമാശക്ക് വേണ്ടി എഴുതിയതാണ്

  4. വസന്തം പോയതറിയാതെ കഥയുടെ പേരുമാറ്റി ദാസൻ പോയതറിയാതെ എന്നായോ

    1. കൊള്ളാം നല്ല പേര്….. താങ്ക്സ്

  5. Dasan bro where are you?
    Next part ennu varum

    1. ഉടൻ വരും

      1. This week undo?

Comments are closed.