ഇടക്കെപ്പോഴെങ്കിലും ആർക്കെങ്കിലും വന്നു കാണാമെന്നല്ലാതെ, അയാളുടെ കൂടെ ആരെയും നിർത്തില്ല. അതുകൊണ്ട് മകള് തിരിച്ചു പോവുക, ഇവിടെ അയാൾക്ക് ഇനി ഒരു കുറവും ഉണ്ടാവുകയില്ല. ചികിത്സയുടെയും മറ്റും ഫീസ് അവിടെ ഓഫീസിൽ അടക്കുക”
അപ്പോഴേക്കും ഒരാൾ വന്ന് സ്വാമിജിയുടെ ചെവിയിൽ എന്തോ പറയുന്നു, ഉടനെ സ്വാമിജി ഞങ്ങളോട് യാത്ര പറഞ്ഞു അകത്തേക്ക് പോയി. ഓഫീസിൽ പോയി ഫീസ് അടച്ച് ഞങ്ങൾ തിരിച്ച് യാത്രയായി. തിരിച്ചു വരുന്ന വഴി ഏട്ടത്തി
“എനിക്ക് ഏട്ടനെ തനിച്ചാക്കി പോകുന്നതിൽ നല്ല വിഷമം ഉണ്ട്”
” ഏട്ടത്തി ഫ്ലാറ്റിൽ നിന്നും പോന്നിട്ട് ചേട്ടൻ, ഒറ്റക്ക് അല്ലായിരുന്നൊ”
എന്നാലും ഏട്ടത്തിക്ക് മനസ്താപം ഉണ്ടായിരുന്നു. ഭക്ഷണം കഴിക്കാൻ കയറിയിട്ടും ഏട്ടത്തി ഒന്നും കഴിച്ചില്ല. ഉച്ചകഴിഞ്ഞു വീടെത്തിയപ്പോൾ. എല്ലാവരും ഞങ്ങളെയും നോക്കി നിൽക്കുകയായിരുന്നു. ഏട്ടത്തിയെ ഞങ്ങളുടെ കൂടെ കണ്ടതോടെ അമ്മ
“മോള് അവിടെ നില്ക്കും എന്ന് പറഞ്ഞല്ലെ പോയത് എന്നിട്ടെന്തേ?”
ഞാനാണ് മറുപടി പറഞ്ഞത്
“അവിടെ ആരേയും നിർത്തുന്നില്ല”
അമ്മക്ക് വീണ്ടും സംശയം
“മോൻ്റെ കാര്യം നോക്കാൻ ആരാണ്”
അതു കേട്ടപ്പോൾ എനിക്ക് കലി കയറി
” ഇത്രയും ദിവസം ആരാണ് നോക്കിയത്, മോൻ കുടിച്ച് ലക്കുകെട്ട് ഒറ്റക്കല്ലെ താമസിച്ചിരുന്നത് അപ്പോൾ ആരാണ് നോക്കിയത് ”
അമ്മ
” അതല്ല മോനെ ഞാൻ പറഞ്ഞത് അവന്, മരുന്നും മറ്റുകാര്യങ്ങളും എടുത്തുകൊടുക്കാൻ ആരാണ് ഉള്ളത് എന്ന് ചോദിക്കുകയായിരുന്നു”
ഞാൻ മയത്തിൽ പറഞ്ഞു.
” അമ്മേ, ആ ആശ്രമത്തിൽ ഇവരെ പോലെ ഒരുപാട് പേരുണ്ട്. അവരെയൊക്കെ നോക്കാൻ അവിടെ ആളുണ്ട്. ഏട്ടത്തിക്ക് ഇപ്പോഴത്തെ കണ്ടീഷനിൽ ഉള്ള ചേട്ടനെ നോക്കാൻ പറ്റുമോ? അമ്മയും കണ്ടതല്ലേ ചേട്ടൻറെ സ്വഭാവം.”
പിന്നീട് അമ്മ ഒന്നും പറഞ്ഞില്ല. ഇതൊക്കെ കേട്ട് അച്ഛൻ
“ഇടക്കൊക്കെ നമ്മൾ പോയി അന്വേഷിക്കുമല്ലോ ശാരദെ”
അമ്മ
Bro balance story ennu varum
1month ayi waiting annu
എഴുതി തുടങ്ങിയോ??
സോറി തമാശക്ക് വേണ്ടി എഴുതിയതാണ്
വസന്തം പോയതറിയാതെ കഥയുടെ പേരുമാറ്റി ദാസൻ പോയതറിയാതെ എന്നായോ
കൊള്ളാം നല്ല പേര്….. താങ്ക്സ്
Dasan bro where are you?
Next part ennu varum
ഉടൻ വരും
This week undo?