ഏട്ടത്തി
” എന്തായാലും കുഴപ്പമില്ല. എന്ത് പ്രതിബന്ധങ്ങൾ ഉണ്ടായാലും ഞാൻ സഹിച്ചു കൊള്ളാം”
“എന്നാൽ നമുക്ക് നാളെ തന്നെ പുറപ്പെടാം, സഹായത്തിന് പഴനി അണ്ണനെ കൂടി വിളിക്കാം”
അച്ഛൻ പറഞ്ഞു
“ഏതായാലും ഒരാൾകൂടി ഉള്ളത് നല്ലതാണ്”
വെളുപ്പിന് മൂന്നു മണിക്ക് പഴനി അണ്ണനോട് കാര്യം പറഞ്ഞ് വിളിച്ചുവരുത്തി. ആളുകൾ എഴുന്നേൽക്കുന്നതിന് മുമ്പ് ഇവിടെനിന്നും പോകണം. നല്ല രീതിയിൽ വിളിച്ചു കൊണ്ടു പോകാമെന്ന് കരുതി മുറിയിൽ ചെന്നപ്പോൾ ചേട്ടൻ, ഞങ്ങളുടെ നേരെ ആക്രമണത്തിനു വന്നു. തീരെ നിവൃത്തിയില്ലാതെ വന്നപ്പോൾ തുണികൊണ്ട് കൈകാലുകൾ ബന്ധിക്കുകയും അലറാതെ ഇരിക്കാൻ വായും ബന്ധിച്ചു. ഇതൊക്കെ കണ്ടു ഏട്ടത്തി
” വേണ്ട…… ഏട്ടനെ അങ്ങനെ ഒന്നും ചെയ്യേണ്ട ”
എന്നുപറഞ്ഞ് കരയാൻ തുടങ്ങി. ഞാൻ പറഞ്ഞു
” ഏട്ടത്തി ഇതൊക്കെ ചേട്ടൻറെ നല്ലതിനുവേണ്ടി ചെയ്യുന്നതാണ്”
ചേട്ടന് ഞാനും പഴനി ആണെന്നും കൂടി എടുത്തുകൊണ്ടുപോയി വണ്ടിയുടെ ബാക്ക് സീറ്റിൽ ഇരുത്തി. ഏട്ടത്തി ചേട്ടൻറെ കൂടെ ബക് സീറ്റിൽ കയറാൻ പോയപ്പോൾ അണ്ണൻ പറഞ്ഞു.
” വേണ്ട മോളെ, എന്തെങ്കിലും അതിക്രമം കാണിച്ചാൽ മോൾക്ക് പിടിക്കാൻ കഴിയില്ല. ഞാൻ കയറി കൊള്ളാം”
അങ്ങിനെ ഏട്ടത്തി ഫ്രൻ്റ് സീറ്റിൽ കയറിയിരുന്നു. 3-4 മണിക്കൂർ യാത്ര ഉണ്ടായിരുന്നു. അതിരാവിലെ തന്നെ ഞങ്ങൾ ആശ്രമത്തിലെത്തി, എല്ലാ സൗകര്യങ്ങളോടും കൂടിയ ആശ്രമം. ചേട്ടനെ ഇറക്കുന്നതിന് മുമ്പ് ഞാനും ഏട്ടത്തിയും കൂടി അവിടുത്തെ സ്വാമിജിയെ കാണാൻ പോയി. വിവരങ്ങളൊക്കെ പറഞ്ഞു. ഒട്ടുമിക്ക ഭാഷകളും ഭംഗിയായി കൈകാര്യം ചെയ്യുന്ന സ്വാമിജി. അദ്ദേഹം മലയാളം നല്ലതുപോലെ സംസാരിക്കുന്നു.
” ഭയപ്പെടേണ്ട എല്ലാം നേരെയാകും. ആള് എവിടെയാണ്?”
ഞാൻ പറഞ്ഞു
” വണ്ടിയിൽ ഇരിപ്പുണ്ട്. വയലൻ്റ് ആയതുകൊണ്ട് ബന്ധിച്ചാണ് കൊണ്ടുവന്നിരിക്കുന്നു.”
സ്വാമിജി രണ്ട് ശിഷ്യന്മാരെ വിളിച്ച് ഞങ്ങളുടെ കൂടെ വിട്ടു. വണ്ടിയുടെ അടുത്ത് ചെന്ന് ഡോർ തുറന്ന് ചേട്ടനെ ഇറക്കി, കെട്ടുകൾ ഒക്കെ അഴിച്ചു. കുതറാൻ തുടങ്ങിയപ്പോൾ കൂടെ വന്ന ശിഷ്യന്മാർ ചേട്ടനെ വിളിച്ചു കൊണ്ട് അകത്തേക്ക് പോയി, കൂടെ ഞങ്ങളും. സ്വാമിജി ചേട്ടനെ അടുത്ത് പോയി നിരീക്ഷിച്ചു. എന്നിട്ട് സ്വാമിജി
” മദ്യം മാത്രമല്ല അകത്തുചെന്ന് ഇരിക്കുന്നത്, മയക്കുന്ന എന്തൊക്കെയോ വസ്തുക്കൾ കൂട്ടിക്കലർത്തിയാണ് കഴിച്ചിരിക്കുന്നത്. കുഴപ്പമില്ല നമുക്ക് ശരിയാക്കാം”
ശിഷ്യന്മാരോട് ചേട്ടനെ മുറിയിലേക്ക് കൊണ്ടു പോകുവാൻ പറഞ്ഞു. പിന്നീട് സ്വാമിജിയും ആയി ഞങ്ങൾ സംസാരിച്ചു.
“നമുക്ക് ഇന്ന് തന്നെ ചികിത്സ തുടങ്ങാം.”
ഞാൻ പറഞ്ഞു
” ആയിക്കോട്ടെ സ്വാമിജി. ഏട്ടത്തി ഇവിടെ നിൽക്കും.”
ഇതുകേട്ട് സ്വാമിജി
“ഇവിടെ ആരും നിൽക്കേണ്ട ആവശ്യമില്ല, പ്രത്യേകിച്ചും സ്ത്രീകൾ. അയാൾക്ക് ആരുമായും ഇനി ഒരു സമ്പർക്കം ഉണ്ടായിരിക്കുന്നതല്ല.
Bro balance story ennu varum
1month ayi waiting annu
എഴുതി തുടങ്ങിയോ??
സോറി തമാശക്ക് വേണ്ടി എഴുതിയതാണ്
വസന്തം പോയതറിയാതെ കഥയുടെ പേരുമാറ്റി ദാസൻ പോയതറിയാതെ എന്നായോ
കൊള്ളാം നല്ല പേര്….. താങ്ക്സ്
Dasan bro where are you?
Next part ennu varum
ഉടൻ വരും
This week undo?