വസന്തം പോയതറിയാതെ – 7[ദാസൻ] 595

ഇതുകേട്ട് അച്ഛൻ അലറി

“നിർത്തെടാ പട്ടി, നിൻറെ വയറ്റിൽ കിടക്കുന്നത് അമ്മയെയും പെങ്ങളെയും ചേട്ടത്തിയും തിരിച്ചറിയാൻ പറ്റാത്ത സാധനമാണടാ. വിനു നീ ഇവനെ പിടിച്ച് ഏതെങ്കിലും മുറിയിലിട്ടു പൂട്ട്. ഇവൻ അടിച്ചു കരുതിയതെല്ലാം കൊഴിയട്ടെ”

ഞാൻ ചേട്ടൻറെ അടുത്തേക്ക് ചെന്നപ്പോൾ

” എന്താടാ നിനക്കെന്നെ പൂട്ടിയിടണൊ? എനിക്ക് എല്ലാം നഷ്ടപ്പെട്ടു എൻറെ ബിസിനസ് നഷ്ടത്തിലായി താമസിച്ചിരുന്ന ഫ്ലാറ്റും നഷ്ടപ്പെട്ടു. ഇനി എന്നെ പൂട്ടിയിട്ടു നിനക്ക് എൻറെ ഭാര്യയെ കൂടി വേണം അല്ലേ”

ഇത് കേട്ടതോടെ എൻറെ സകല നിയന്ത്രണങ്ങളും തെറ്റി ഞാൻ, ചേട്ടൻറെ കരണം നോക്കി ഒന്നു കൊടുത്തു. അടി കൊണ്ടതും ചേട്ടൻ കറങ്ങി വീണു. ഇത് കണ്ട് ഏട്ടത്തി കരഞ്ഞു കൊണ്ട് ഓടി വന്നു.

” നീ എൻറെ ഏട്ടനെ തല്ലാറായോ?”

എന്നു ചോദിച്ചുകൊണ്ട് എൻറെ കോളറിന് പിടിച്ച് കരണത്ത് അടിക്കാൻ തുടങ്ങി. ഞാൻ നിന്നു കൊണ്ടു അവസാനം ഏട്ടത്തി കരഞ്ഞുകൊണ്ട് എൻറെ കാൽക്കൽ വീണു. ഏട്ടത്തി

” ക്ഷമിക്കടാ വിനു, എനിക്ക് ഇതൊന്നും കണ്ടുനിൽക്കാൻ വയ്യടാ ”

ഞാൻ പറഞ്ഞു

” എനിക്ക് ചേട്ടൻ പറയുന്നത് കേട്ടപ്പോൾ സഹിക്കാൻ കഴിഞ്ഞില്ല, അതുകൊണ്ട് പറ്റിപ്പോയതാണ്. ഏട്ടത്തി തല്ലിയതിലും എനിക്ക് വിഷമം ഇല്ല കാരണം, ഏട്ടത്തിക്ക് ഞാൻ അമ്മയുടെ സ്ഥാനമാണ് തന്നിരിക്കുന്നത്. ഏട്ടത്തി എഴുന്നേൽക്ക്. ഏട്ടത്തി പറയ്, ചേട്ടനെ ഞാൻ എന്ത് ചെയ്യണം. മുറിയിലിട്ടു പൂട്ടണൊ?”

എട്ടത്തി വിങ്ങിപൊട്ടി കൊണ്ട്

” ഇങ്ങനെ നടക്കുന്നതിലും നല്ലത് അതാണ് മോനേ”

ചേട്ടനെ ഞാൻ പൊക്കിയെടുത്ത് ബെഡ്റൂമിൽ കട്ടിലിൽ കൊണ്ടുപോയി കിടത്തി വാതിൽ പുറത്ത് നിന്ന് പൂട്ടി. മോനും മോളും ഇതൊക്കെ കണ്ടു പേടിച്ചു നിൽക്കുകയാണ്. പിന്നീട് ചേട്ടൻറെ അനക്കമൊന്നും കേട്ടില്ല അതേ കിടപ്പു കിടന്ന് ഉറങ്ങിയെന്നു തോന്നുന്നു. ചേട്ടൻ്റെ മദ്യപാനത്തെക്കുറിച്ച് നേരത്തേ അണ്ണൻമാരോട് പറഞ്ഞപ്പോൾ അവർ, തമിഴ്നാട്ടിൽ ഒരു ആശ്രമം ഉണ്ടെന്നും അവിടെ കൊണ്ടുചെന്നാൽ മദ്യപാനം നിർത്താനുള്ള കാര്യങ്ങൾ ചെയ്യുമെന്നും പറഞ്ഞിരുന്നു. നേരം വെളുത്തിട്ട് അവിടെ എത്തിക്കണം വരാൻ കൂട്ടാക്കിയില്ലെങ്കിൽ പിടിച്ചുകെട്ടി കൊണ്ടു പോകണം. അങ്ങിനെ ചിന്തിച്ചു ഉറക്കത്തിലേക്ക് വഴുതി വീണു. കുറെ രാത്രിയായപ്പോൾ ആ മുറിയിൽ തട്ടലും മുട്ടലും അലർച്ചയും കേൾക്കുന്നുണ്ടായിരുന്നു. ഞാൻ എഴുന്നേറ്റ് ചെല്ലുമ്പോൾ മക്കൾ ഒഴിച്ച് ബാക്കി എല്ലാവരും ഹാളിൽ ഇരിപ്പുണ്ടായിരുന്നു. പിന്നീട് ഞങ്ങൾക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. ഞാൻ

“നേരം വെളുത്തിട്ട് ചേട്ടനെ, ഞാൻ അന്ന് പറഞ്ഞ ആശ്രമത്തിൽ കൊണ്ടു പോയാലൊ”

ഏട്ടത്തി അതിനു മറുപടി തന്നു

“എവിടെ കൊണ്ടു പോയാലും ഇതൊന്നു നിർത്തി കിട്ടണം”

ഞാൻ

”ആരെങ്കിലും ഒരാൾ അവിടെ നിൽക്കേണ്ടി വരും”

ഏട്ടത്തി

“ഏട്ടൻറെ കൂടെ ഞാൻ നിന്നോളാം”

” അണ്ണന്മാർ പറഞ്ഞ അറിഞ്ഞിടത്തോളം അവിടെ, കൂടെ നിൽക്കുന്ന സ്ത്രീകൾക്ക് താമസിക്കാൻ സൗകര്യം ഉണ്ട്”

55 Comments

  1. Bro balance story ennu varum
    1month ayi waiting annu

  2. മൊഞ്ചത്തിയുടെ ഖൽബി

    എഴുതി തുടങ്ങിയോ??

  3. സോറി തമാശക്ക് വേണ്ടി എഴുതിയതാണ്

  4. വസന്തം പോയതറിയാതെ കഥയുടെ പേരുമാറ്റി ദാസൻ പോയതറിയാതെ എന്നായോ

    1. കൊള്ളാം നല്ല പേര്….. താങ്ക്സ്

  5. Dasan bro where are you?
    Next part ennu varum

    1. ഉടൻ വരും

      1. This week undo?

Comments are closed.