വസന്തം പോയതറിയാതെ – 7[ദാസൻ] 595

തുടർച്ചയായുള്ള വിളി മൂലം ഞാൻ ഫോൺ സ്വിച്ച് ഓഫ് ചെയ്തു. വിളവെടുപ്പിൻ്റെ പരിസമാപ്തിയായി. എല്ലാവർക്കും സന്തോഷം ആകുന്ന വിധത്തിലാണ് പറഞ്ഞുവിട്ടത്. ഇനി കുറേ ദിവസം വിശ്രമമാണ് അതുകഴിഞ്ഞ്, അടുത്ത ഇടവിളക്കു വേണ്ടിയുള്ള പണിയാണ്. കുറച്ചു ദിവസങ്ങളായി മോളെ കണ്ടിട്ട്. ഞാൻ അണ്ണന്മാരെ പറഞ്ഞ് ഏൽപ്പിച്ച വീട്ടിലേക്ക് തിരിച്ചു. പോകുന്ന വഴി കുട്ടികൾക്കുവേണ്ടി ബേക്കറിയിൽ കയറി കുറേ പലഹാരങ്ങളും വാങ്ങി ആണ് ഞാൻ പോയത്. എന്നെ കണ്ടപ്പോൾ മോൾക്ക് അതിയായ സന്തോഷം. അച്ചുവും ഗൗരിയും സന്തോഷത്തോടെ എൻറെ അരികിലേക്ക് എത്തി. അച്ചു

” ഇളയച്ഛാ, ഇന്ന് ഞങ്ങളെ സിനിമക്ക് കൊണ്ടുപോണം”

അപ്പോൾ മോൾ പറഞ്ഞു

” അച്ചു നമുക്ക് നാളെ പോകാം. ഇന്ന് അച്ഛൻ വന്നല്ലേ ഉള്ളു. അച്ഛൻ പോയി ആ മുടി ഒന്ന് വെട്ടി താടിയൊക്കെ വെട്ടി കുളിച്ച് കിടന്നുറങ്ങു ”

15 വയസ്സ് ആയുള്ളൂ എങ്കിലും പക്വതയെത്തിയ ആളുടെ സ്വഭാവമാണ് മോൾക്ക്. അച്ചു എൻറെ കയ്യിലിരുന്ന കവർ വാങ്ങിക്കൊണ്ടുപോയി. മോള് എൻറെ കയ്യിൽ പിടിച്ച് അകത്തേക്ക് നടന്നു. അടുക്കളയിൽ ഏട്ടത്തിയും അമ്മയും തകൃതിയായ പണിയിലായിരുന്നു അച്ഛൻ, പത്രവും വായിച്ച് ഹാളിൽ ഇരിപ്പുണ്ട്. വൈകിട്ട് ബാർബർ ഷോപ്പിൽ പോയി മുടിയും താടിയും വെട്ടി ലെവലാക്കി. ഇന്നത്തെ ദിവസം കുട്ടികളുടെ കൂടെ കൂടി. അച്ചുവിന് ഒരേ നിർബന്ധം ആയിരുന്നു നാളെ അവരെക്കൊണ്ട് സിനിമയ്ക്ക് പോകണം എന്ന്. രാത്രി കിടക്കാൻ പോകുന്ന നേരത്തും അച്ചു അത് തന്നെ പറഞ്ഞിരുന്നു. നേരം വെളുത്ത് എഴുന്നേറ്റ് വന്നതും അച്ചു അതുതന്നെ പറഞ്ഞു കൊണ്ടാണ്. അപ്പോൾ മോള് പറഞ്ഞു

” അച്ചു, അച്ഛൻ കൊണ്ടുപോകാം എന്ന് പറഞ്ഞതല്ലേ. പിന്നെ എപ്പോഴും എപ്പോഴും അത് തന്നെ പറഞ്ഞു കൊണ്ടിരിക്കുന്നത് എന്തിനാണ് ”

അതു പറഞ്ഞപ്പോൾ അച്ചു നിർത്തി. ഉച്ചയ്ക്ക് ഊണു കഴിഞ്ഞ് സിനിമയ്ക്ക് പോകുന്ന കാര്യം പറഞ്ഞപ്പോൾ മോൾ

” നമുക്ക് എല്ലാവർക്കും കൂടി പോകാം, അപ്പനും അമ്മയും വല്യമ്മച്ചിയും റെഡിയാകു”

അമ്മയും അച്ഛനും വരുന്നില്ല എന്ന് നിർബന്ധം പിടിച്ചു. അവസാനം മോൾ വല്യമ്മച്ചി നിർബന്ധപൂർവ്വം റെഡിയാക്കി. ഏട്ടത്തി വരുന്നില്ല എന്ന് ഒരുപാട് നിർബന്ധിച്ചെങ്കിലും മോളുടെ നിർബന്ധത്തിനു മുമ്പിൽ വഴങ്ങേണ്ടിവന്നു. അങ്ങനെ ഞങ്ങൾ നാല് പേരും കൂടി സിനിമയ്ക്ക് പോയി. സിനിമയിൽ നായകൻറെ ഡയലോഗിലും സ്റ്റൻഡിലും അച്ചു എഴുന്നേറ്റു നിന്ന് കയ്യടിച്ചു. സിനിമ കഴിഞ്ഞ് വീട്ടിൽ വരുമ്പോഴാണ് അവിടെ അങ്കം നടക്കുന്നത്. ചേട്ടൻ മദ്യപിച്ച് ലക്കുകെട്ട് അവിടെ വന്നിട്ടുണ്ടായിരുന്നു. ഞങ്ങളെ കണ്ടപ്പോൾ

” ഓഹോ…… ഇപ്പോൾ ഇങ്ങനെയൊക്കെ ആയോ. പൂർണ സ്വാതന്ത്ര്യത്തോടെ പൊറുപ്പിക്കുകയാണല്ലേ?”

55 Comments

  1. Bro balance story ennu varum
    1month ayi waiting annu

  2. മൊഞ്ചത്തിയുടെ ഖൽബി

    എഴുതി തുടങ്ങിയോ??

  3. സോറി തമാശക്ക് വേണ്ടി എഴുതിയതാണ്

  4. വസന്തം പോയതറിയാതെ കഥയുടെ പേരുമാറ്റി ദാസൻ പോയതറിയാതെ എന്നായോ

    1. കൊള്ളാം നല്ല പേര്….. താങ്ക്സ്

  5. Dasan bro where are you?
    Next part ennu varum

    1. ഉടൻ വരും

      1. This week undo?

Comments are closed.