വസന്തം പോയതറിയാതെ – 7[ദാസൻ] 595

എന്നോ പറഞ്ഞു കഴിഞ്ഞതും ഫോൺ കട്ടായി. പിന്നീട് എത്ര വിളിച്ചിട്ടും അറ്റൻഡ് ചെയ്തില്ല. പിന്നീട് വിളിക്കുമ്പോഴെല്ലാം ഏതോ തമിഴനാണ് എടുത്തത്. പല ആവർത്തി ഈ നമ്പറിൽ നിന്ന് വിളിച്ചിട്ടും അതേ പല്ലവി തന്നെ. രാജീവ് വന്നപ്പോൾ അവൻറെ നമ്പറിൽ നിന്നും വിളിച്ചു.

“ഹലോ…. ”

” ചേട്ടാ, കട്ട് ചെയ്യരുത് ഞാൻ പറയുന്നതൊന്നു കേൾക്ക് ”

വീണ്ടും ഫോൺ കട്ടായി. പിന്നീട് ഇതേ നമ്പറിൽ നിന്നും വിളിച്ചപ്പോൾ അതെ തമിഴൻ തന്നെയാണ് അറ്റൻഡ് ചെയ്തത്. പല ദിവസങ്ങളിൽ ഞാൻ മാറിമാറി വിളിച്ചുനോക്കി, അതേ പല്ലവി തന്നെ. പിന്നീട് എപ്പോഴോ ആ ഫോൺ സ്വിച്ച് ഓഫ് ആയി, പിന്നീട് വിളിക്കുമ്പോഴെല്ലാം അതെ അവസ്ഥ. ഞാൻ ഡിസ്ചാർജ് ആയി, കളക്ടറേറ്റ് ബംഗ്ലാവിലേക്ക് ഞാനും അമ്മയും മാറി. ജോയിൻ ചെയ്തിട്ട് ആദ്യം ചെയ്തത് അവരെപ്പറ്റിയുള്ള അന്വേഷണം നടത്തുക എന്നുള്ളതായിരുന്നു. ഇവിടെ എവിടെയൊ ആണ് അവർ എന്നറിയാം പക്ഷെ, എവിടെ?

ഫാമിൽ വിളവെടുക്കുന്ന സമയം. കുട്ടികൾ ഒരു ദിവസം ഇവിടെ നിന്നിട്ടാണ് പോയത് രണ്ടു പേർക്കും, പോകാൻ ഒട്ടും താൽപര്യം ഉണ്ടായിരുന്നില്ല. വിളവെടുക്കുന്ന തിരക്കായതു മൂലം അവരുടെ ഭക്ഷണ കാര്യങ്ങൾ ശ്രദ്ധിക്കാൻ കഴിയില്ലായിരുന്നു. മോൾ നിർബന്ധം പിടിച്ചു

”അച്ഛന് ഭക്ഷണം ഉണ്ടാക്കി തരാൻ ഞാനിവിടെ നിൽക്കാം”

മോൾ ഇവിടെ നിന്നാൽ എനിക്ക് ചരക്കു കയറ്റി അയക്കുന്നതുമായി ബന്ധപ്പെട്ട് എങ്ങോട്ടും പോകാൻ പറ്റില്ല. അതു കൊണ്ട് ഞാൻ

“ഞാനും അണ്ണൻമാരും കൂടി വെച്ചു കഴിച്ചു കൊള്ളാം. ഇതൊക്കെ കഴിഞ്ഞിട്ട് നിങ്ങളെ ഇവിടെ കുറച്ചു ദിവസം നിർത്താം, പോരെ. അതു മതി അല്ലെ അച്ചു.”

അങ്ങിനെ അവരെ കൊണ്ടുപോയി വീട്ടിൽ ആക്കി തിരിച്ചു വന്നു. ഞാനും പഴനി അണ്ണനും അന്നു വൈകീട്ട് പോകുന്ന രണ്ട് ചരക്ക് ലോറികളിൽ കയറി പോകാൻ നേരം, അവിടെയുള്ള മറ്റു കാര്യങ്ങൾ മുരുകൻ അണ്ണനെ പറഞ്ഞ് ഏർപ്പാടാക്കി. രണ്ടു സ്ഥലത്തും കുറച്ചു പൈസ പെൻഡിങ് ഉള്ളതുകൊണ്ടാണ് ഞങ്ങൾ രണ്ടുപേരും ആ സ്ഥലങ്ങളിലേക്ക് പോകുന്നത്. ഒരു ദിവസം കഴിഞ്ഞ് ഞാൻ തിരിച്ചെത്തി. വീണ്ടും ലോഡുകൾ പൊയ്ക്കൊണ്ടിരുന്നു. രണ്ടു ദിവസം കഴിഞ്ഞപ്പോൾ എൻറെ ഫോണിൽ ഒരു കോൾ വന്നു. ഞാൻ അറ്റൻഡ് ചെയ്തു

” ഹലോ…. ”

മറുതലക്കൽ നിന്നും സ്ത്രീശബ്ദം

“വിനുവേട്ടൻ അല്ലേ? ഞാൻ ഗൗരി”

ഇതു കേട്ടതോടെ ഞാൻ ഫോൺ കട്ട് ചെയ്തു. ആശുപത്രിയിലെത്തിച്ചത് എൻറെ നന്ദി പറയാൻ ആയിരിക്കും. ഇവൾ അല്ല ആരായിരുന്നാലും ഞാനിതേ ചെയ്യൂ, ഒരു മനുഷ്യ ജീവൻ അപകടത്തിൽ കിടക്കുമ്പോൾ കണ്ടുകൊണ്ട് പോരാൻ എനിക്ക് കഴിയില്ല. ഇവൾ ഞങ്ങളോട് ദ്രോഹം മാത്രമേ ചെയ്തിട്ടുള്ളൂ എന്നാലും അപകടത്തിൽ കിടക്കുമ്പോൾ കണ്ടില്ലെന്ന് നടിച്ചു പോരാൻ കഴിയില്ല. ഞാൻ ഫോൺ കട്ട് ചെയ്തെങ്കിലും, തുടരെത്തുടരെ ആ നമ്പറിൽ നിന്നും കോളുകൾ വരാൻ തുടങ്ങി. തുടർച്ചയായുള്ള വിളി മൂലം ഞാൻ ഫോൺ പഴനി അണ്ണനെ ഏൽപ്പിച്ച തമിഴ് സംസാരിക്കാൻ പറഞ്ഞു. അതോടെ ആ കോൾ വരാതെയായി. രണ്ടു ദിവസം കഴിഞ്ഞപ്പോൾ വേറൊരു ഫോണിൽ നിന്നും എൻറെ ഫോണിലേക്ക് കോൾ വന്നു. പരിചയമില്ലാത്ത നമ്പർ ആയതുകൊണ്ട് ഞാൻ അറ്റൻഡ് ചെയ്തു.

“ഹലോ…. ”

മറുതലക്കൽ നിന്നും വീണ്ടും സ്ത്രീ ശബ്ദം

” ചേട്ടാ, കട്ട് ചെയ്യരുത് ഞാൻ പറയുന്നതൊന്നു കേൾക്ക് ”

കൂടുതലൊന്നും ആലോചിക്കാതെ ഞാൻ ഫോൺ കട്ട് ചെയ്തു.

55 Comments

  1. Bro balance story ennu varum
    1month ayi waiting annu

  2. മൊഞ്ചത്തിയുടെ ഖൽബി

    എഴുതി തുടങ്ങിയോ??

  3. സോറി തമാശക്ക് വേണ്ടി എഴുതിയതാണ്

  4. വസന്തം പോയതറിയാതെ കഥയുടെ പേരുമാറ്റി ദാസൻ പോയതറിയാതെ എന്നായോ

    1. കൊള്ളാം നല്ല പേര്….. താങ്ക്സ്

  5. Dasan bro where are you?
    Next part ennu varum

    1. ഉടൻ വരും

      1. This week undo?

Comments are closed.