അച്ഛൻ മരിച്ചതിനു ശേഷം ചേട്ടൻമാർ എന്നെ ബിജുവിനെ കൊണ്ട് കല്യാണം കഴിപ്പിക്കാൻ ശ്രമിച്ചത് ഞാനും അമ്മയും എതിർത്തുകൊണ്ട് അവർ ഞങ്ങളെ നിഷ്കരുണം പുറത്താക്കി. അന്നേരം ഞാൻ കോഴിക്കോട് സബ് കളക്ടർ ആയി ജോലി നോക്കുകയായിരുന്നു അതുകൊണ്ട്, അമ്മയുമായി താമസം അങ്ങോട്ട് മാറ്റി. ഇതിനിടയിൽ ബിജുവിനെ കൊണ്ട് ചെയ്യാവുന്ന എല്ലാ ഉപദ്രവങ്ങളും ചെയ്തു അതുകൊണ്ടാണോ എന്തോ എനിക്ക് കിട്ടേണ്ട പ്രമോഷൻ തഴയപ്പെട്ടു. ഇങ്ങിനെയൊക്കെ ആണെങ്കിലും എൻറെ അധികാരപരിധിയിൽ നിന്നുകൊണ്ട് എനിക്ക് സ്നേഹം മാത്രം തന്ന ആ നല്ല കുടുംബത്തെക്കുറിച്ച് അന്വേഷണം നടത്തിയിരുന്നു പക്ഷേ കണ്ടെത്താനായില്ല. കോളേജിൽ ഒപ്പം ഉണ്ടായിരുന്നവരോടും ഞാൻ തിരക്കിയായിരുന്നു. അവരെ കുറിച്ച് അറിയാവുന്നവർ എന്നോട് പറഞ്ഞില്ല എൻറെ, പ്രവർത്തി ആ വിധത്തിലായിരുന്നല്ലൊ. ഇവർ എന്നോട് അന്ന് നടന്ന സംഭവങ്ങളുടെ സത്യാവസ്ഥ പറഞ്ഞിട്ടും ഞാൻ, പ്രതികരിച്ചത് എന്നെ ഓർമ്മിപ്പിച്ചു. അതെ ഞാൻ പറഞ്ഞത് കിട്ടിയതൊക്കെ ബോണസ്സായി കരുതിയാൽ മതിയെന്നാണ്. ഇത്രയൊക്കെ ദ്രോഹം ചെയ്ത എന്നോട് അവർ പറയുമോ.
ഇപ്പോൾ ഈ യാത്ര പ്രമോഷനുമായി ബന്ധപ്പെട്ടുള്ളതായിരുന്നു പാലക്കാട് കളക്ടർ ആയിട്ട്. അതിനു മുന്നോടിയായിട്ടുള്ള ചില കാര്യങ്ങൾക്കുള്ള യാത്രയായിരുന്നു ഈ അവസ്ഥയിൽ എത്തിയത്. അതുകൊണ്ട് ഞാൻ അന്വേഷിച്ചിരുന്ന ആളെ കണ്ടെത്താനായി. കയ്യിൽ കിട്ടിയിട്ടും പിടിക്കാനായില്ല, വീണ്ടും പറന്നുപോയി.
മുൻപ് ഞാൻ നാട്ടിൽ അന്വേഷിച്ചപ്പോൾ, നാടുമായി യാതൊരു ബന്ധവുമില്ലെന്നും എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കിൽ മാത്രമേ വരുകയുള്ളൂ എന്നും അറിയാൻ കഴിഞ്ഞു. ഏതായാലും ആളെ കണ്ടെത്തിയല്ലോ. ഞാൻ ആവശ്യപ്പെട്ടപ്പോൾ തന്നെ അമ്മാവൻ്റ മകൻ രാജീവൻ സിസ്റ്റർ കൊടുത്ത പേപ്പർ എനിക്ക് തന്നു, നേരം വെളുത്ത് വിളിക്കാം എന്ന് കരുതി പക്ഷേ മിണ്ടാൻ പോയിട്ട് ഒരു തുള്ളി വെള്ളം കുടിക്കാൻ വാ തുറക്കാൻ പറ്റാത്ത അവസ്ഥ ആയി. നേരം വെളുത്തു റൂമിലേക്ക് മാറ്റി ഇനി, മുഖത്തെ നീര് മാറാൻ എത്ര ദിവസം കഴിയണം ആവോ. വലതു കൈ ആണ് ഒടിഞ്ഞിരിക്കുന്നത് അതും, റെഡിയാകണം. ആശുപത്രിയിൽ അമ്മയാണ് എൻറെ കൂടെ നില്ക്കുന്നത്, അമ്മയുടെ വീട്ടുകാർ എല്ലാ സഹായത്തിനും കൂടെയുണ്ട്. ഓരോ ദിവസം കഴിയുമ്പോഴും ഇംപ്രൂവ് ആയി കൊണ്ടിരുന്നു. ലൈസൻസിലെ അഡ്രസ് നോക്കിയപ്പോൾ അത് പഴയ അഡ്രസ്സ് ആണെന്ന് മനസ്സിലായി. പിന്നീട് ഫോണിൽ ബന്ധപ്പെടാൻ സാധിക്കും എന്ന് തോന്നിയതുകൊണ്ട് സംസാരിക്കാവുന്ന കണ്ടീഷൻ ആയപ്പോൾ ഞാൻ ആ നമ്പറിലേക്ക് ഡയൽ ചെയ്തു. ബെല്ലടിച്ചു മറുതലക്കൽ നിന്നും
“ഹലോ… ”
ഞാൻ എന്ത് അഭിസംബോധന ചെയ്യണമെന്ന് ആലോചിച്ചു. എടാ എന്നും നായ എന്നും പട്ടി എന്നും മറ്റുമാണ് നേരത്തെ വിളിച്ചു കൊണ്ടിരുന്നത്. അതിനാൽ ചേട്ടാ എന്ന് വിളിക്കാൻ ഒരു ജാള്യത. എന്നാലും ഞാൻ
“വിനുവേട്ടൻ അല്ലേ? ഞാൻ ഗൗരി”
Bro balance story ennu varum
1month ayi waiting annu
എഴുതി തുടങ്ങിയോ??
സോറി തമാശക്ക് വേണ്ടി എഴുതിയതാണ്
വസന്തം പോയതറിയാതെ കഥയുടെ പേരുമാറ്റി ദാസൻ പോയതറിയാതെ എന്നായോ
കൊള്ളാം നല്ല പേര്….. താങ്ക്സ്
Dasan bro where are you?
Next part ennu varum
ഉടൻ വരും
This week undo?