വസന്തം പോയതറിയാതെ – 7[ദാസൻ] 595

“ശരി. ഞാൻ കുറച്ചു കഴിഞ്ഞു വരാം എന്നിട്ട്, നിങ്ങളെ കൊണ്ടു വരാം”

“വേണ്ടച്ഛ, അപ്പുപ്പൻ കൊണ്ടുവന്നാക്കാം എന്നു പറഞ്ഞു.”

“അപ്പുപ്പനെ ബുദ്ധിമുട്ടിക്കണൊ”

“ഞാൻ പറഞ്ഞു വേണ്ട, അച്ഛൻ വരുമെന്ന്. അപ്പുപ്പൻ പറയുന്നത് അച്ഛനെ വെറുതെ ബുദ്ധിമുട്ടിക്കണ്ട എന്നാണ് ”

ഞാൻ പിന്നെ ഒന്നും പറഞ്ഞില്ല. അവർ വരുന്നതു കൊണ്ട് അരിയും അടുപ്പത്തിട്ടു. ഇങ്ങിനെ കഴിയുന്നതു കൊണ്ട് പാചകം നന്നായി പഠിച്ചു. ഞാൻ ബ്രേക്ഫാസ്റ്റ് കഴിച്ച് വന്നു വിളവെടുത്താൽ പാക് ചെയ്ത് വിടേണ്ട കാര്യങ്ങൾ പറഞ്ഞു ധരിപ്പിച്ചു വീണ്ടും അടുക്കളയിലേക്ക് കടന്നു. ഞാൻ വരുമെന്നുള്ളതുകൊണ്ട് അത്യാവശ്യം മീനും ആട്ട്ഇറച്ചിയും വാങ്ങി വൃത്തിയാക്കി അവർ ഫ്രിഡ്ജിൽ വെച്ചിട്ടുണ്ടായിരുന്നത് എടുത്ത് കഴുകി അതും പാചകത്തിന് തയ്യാറാക്കി വീണ്ടും പുറത്തേക്ക് ഇറങ്ങിയപ്പോൾ അവർ എത്തി വണ്ടിയിൽ നിന്നും ഇറങ്ങിയതും രണ്ടു പേരും എൻ്റെ അടുത്തേക്ക് വന്നു. അച്ഛൻ ഇറങ്ങി ഫാം മൊത്തമൊന്ന് കണ്ണോടിച്ചു എന്നിട്ട്, അഭിമാനപൂർവ്വം എന്നെയൊന്ന് നോക്കി. അച്ഛൻ എന്നെ ഏല്പിച്ച ഫാമല്ല ഇപ്പോൾ, ഇത്‌. വിസ്തൃതി കൂടി കണ്ണെത്താത്ത അത്രയും ഉണ്ട്. അടുത്തുണ്ടായിരുന്ന മിക്ക സ്ഥലവും വാങ്ങി. പല തരം കൃഷികളാണ് ചെയ്യുന്നത് കുറച്ചു സ്ഥലത്ത് പച്ചക്കറിയാണെങ്കിൽ മറ്റൊരു സ്ഥലത്ത് നല്ലയിനം മാവ് ആണ് പിന്നെ മുന്തിരി അങ്ങിനെ വേണ്ടതെല്ലാം ഇവിടെയുണ്ട്. ഏതായാലും ഉർവ്വശ്ശി ശാപം ഉപകാരം എന്ന പോലെയായി അന്ന്, ആ സംഭവം ഉണ്ടായതു കൊണ്ടാണ് ഞാൻ ഇവിടെ വന്നുപെട്ടത്. അതു കൊണ്ട് ഞാനൊരു നല്ല കർഷകനായി. അല്ലായിരുന്നുവെങ്കിൽ ദിവാകരൻ മുതലാളിയുമായി തല്ലുകൂടി നടന്നു ജീവിതം തുലച്ചേനേ. എല്ലാത്തിനും മൂലകാരണം അവളാണ് ഗൗരി, ആശുപത്രിയിലെ ഇപ്പോഴത്തെ സ്ഥിതി എന്താണവൊ?

ആശുപത്രിയിൽ ഒന്ന് നോക്കാം. അപകടം നടന്ന രാത്രിയിൽ എനിക്ക് ബോധം വന്നപ്പോൾ അമ്മയോട് ഒരുവിധം ഒക്കെ സംസാരിച്ചതാണ്. നേരം വെളുത്തപ്പോൾ ഇടിയുടെ ആഘാതത്തിൽ വായ തുറക്കാനോ അടക്കാനോ പറ്റാത്ത വിധത്തിൽ മുഖം മൊത്തം നീരായി. കഴിഞ്ഞ രാത്രിയിൽ മരവിപ്പ് ആയതുകൊണ്ടാവാം സംസാരിക്കാൻ പറ്റിയത്, നേരം വെളുത്തപ്പോൾ ഒന്നിനും വയ്യ. അമ്മ പറഞ്ഞത് അറിഞ്ഞു ഞാൻ ഒരുപാട് കരഞ്ഞു. എത്രത്തോളം ദ്രോഹിച്ചിട്ടും ഒരാളും സഹായത്തിന് ഇല്ലാതെ വന്നപ്പോൾ ഓടിയെത്താൻ ഒരാളെ ഉണ്ടായിരുന്നുള്ളൂ. ഞാൻ അഹങ്കാരത്തിൻ്റേയും പദവിയുടെയും കൂടെ പോയതുകൊണ്ടാണ് എനിക്ക് ഈ ഗതി വന്നത്. പദവി നോക്കി പോയതുകൊണ്ട് എന്നെ പണയ ചരക്കാക്കാൻ നോക്കി. എന്തെല്ലാം ദ്രോഹങ്ങൾ ഞാൻ ചെയ്തു എന്നിട്ടും മറുത്തൊന്നും ചെയ്യാതിരുന്ന ആളെ മനസ്സിലാക്കാൻ എനിക്ക് കഴിയാതെ പോയി. അന്ന് ഹരിശങ്കറിൻ്റെ വീട്ടിൽ കല്യാണത്തിന് കണ്ടപ്പോൾ ആളുകളുടെ മുൻപിൽ വച്ച് കാലുപിടിച്ച് മാപ്പ് പറയണം എന്ന് കരുതിയാണ് ഞാൻ ചെന്നത് പക്ഷേ, കാണുന്നതിനു മുമ്പേ പൊയ്ക്കളഞ്ഞു. പിന്നെ കല്യാണദിവസം എനിക്ക് കോഴ്സിന് പോകേണ്ടതുകൊണ്ട് കാണാൻ സാധിച്ചില്ല. കോഴ്സ് കഴിഞ്ഞ് വന്ന് അധികം വൈകുന്നതിനു മുമ്പ് അച്ഛൻറെ മരണവും പിന്നീടുണ്ടായ കുടുംബപ്രശ്നങ്ങളും ഒക്കെയായി 8-9 വർഷം പോയതറിഞ്ഞില്ല.

55 Comments

  1. Bro balance story ennu varum
    1month ayi waiting annu

  2. മൊഞ്ചത്തിയുടെ ഖൽബി

    എഴുതി തുടങ്ങിയോ??

  3. സോറി തമാശക്ക് വേണ്ടി എഴുതിയതാണ്

  4. വസന്തം പോയതറിയാതെ കഥയുടെ പേരുമാറ്റി ദാസൻ പോയതറിയാതെ എന്നായോ

    1. കൊള്ളാം നല്ല പേര്….. താങ്ക്സ്

  5. Dasan bro where are you?
    Next part ennu varum

    1. ഉടൻ വരും

      1. This week undo?

Comments are closed.