വസന്തം പോയതറിയാതെ – 7[ദാസൻ] 595

ഞാൻ പറഞ്ഞു

“നല്ല അടി കിട്ടാത്തതിൻ്റെ കുറവാണ്. ഇന്ന് ആ സംഭവം നടക്കുമ്പോൾ ഏട്ടത്തിയുടെ ചേട്ടൻ അവിടെ സ്ഥലത്ത് ഉണ്ടായിരുന്നെങ്കിൽ എന്താകുമായിരുന്നു ”

” മോളും മോനും ഇവിടെത്തന്നെ നിൽക്ക് അവൻ ഇങ്ങു വരട്ടെ”

അങ്ങനെയാണ് അച്ഛൻ പറഞ്ഞത്.

” അതുകൊണ്ടാണ് ഞാൻ ഏട്ടത്തിയെയും മോനെയും ഇങ്ങു വിളിച്ചു കൊണ്ടുവന്നത്. ചേട്ടനെ കൂട്ടുകെട്ടിൽ നിന്നും ഒഴിവായാലെ ചേട്ടൻ രക്ഷപ്പെടു. അതിന് ചേട്ടൻ ഇവിടെ വരണം.”

” ഏട്ടൻറെ കൂടെയുള്ള അയാളാണ് ഈ ബിസിനസ് താറുമാറാക്കിയത്. ഇനി ആകെ ഉള്ളത് ഏട്ടൻറെ പേരിലുള്ള ഫ്ലാറ്റാണ് അതുകൂടി അയാൾ കൈവശപ്പെടുത്തും അതുകഴിഞ്ഞാൽ ഏട്ടനെ അയാൾ കറിവേപ്പില പോലെ എടുത്തെറിയും”

ഇതു കേട്ടപ്പോൾ അച്ഛൻ

” സ്വത്തും സമ്പാദ്യവും അല്ല നമുക്ക് പ്രധാനം. അവനെ നമുക്ക് ജീവനോടെ കിട്ടണം”

അങ്ങനെ ഓരോന്ന് പറഞ്ഞു കുട്ടികളുടെ പഠിപ്പും മറ്റു പല വിഷയങ്ങളിലേക്കും പോയി ഞങ്ങൾ കിടക്കാൻ ആയി പിരിഞ്ഞു. നേരം വെളുത്ത് എല്ലാവരും ഉണരുന്നതിനുമുമ്പ് ഞാൻ എഴുന്നേറ്റ് ഫ്രഷായി വന്നപ്പോഴേക്കും അമ്മ എനിക്ക് ചായ ഉണ്ടാക്കി തന്നു. അതും കുടിച്ച് ഞാൻ ഫാമിലേക്ക് പോയി, കുറച്ചു ദിവസങ്ങളായി ഫാമിലി കാര്യങ്ങൾ ഒന്നും ശ്രദ്ധിക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു. എന്നാലും രണ്ടു അണ്ണൻമാർ ഉണ്ടായിരുന്നതിനാൽ ഫാമിലെ കാര്യങ്ങൾ ഭംഗിയായി കാര്യങ്ങൾ നടന്നിരുന്നു. വിളവെടുക്കാറായി നില്ക്കുന്ന പച്ചക്കറികൾ അതിൻ്റെ, പ്രാരംഭ പ്രവർത്തനങ്ങൾ അടുത്ത ദിവസം തന്നെ ആരംഭിക്കാമെന്ന് പളനി അണ്ണൻ പറഞ്ഞു. ഇപ്പോൾ ഫാമിലേക്ക് വണ്ടികൾ വരും അതിനുള്ള റോഡുകൾ റെഡിയായിട്ടുണ്ട്. കൂടാതെ ഇവിടെ ഉണ്ടായിരുന്ന ചെറിയ കെട്ടിടം പൊളിച്ച് ഒരു കുടുംബത്തിന് താമസിക്കാവുന്ന നിലവാരത്തിലേക്ക് പണിതു. A/C യും ഫ്രിഡ്ജും വാഷിംഗ് മെഷിനും അങ്ങിനെ ആധുനിക സൗകര്യങ്ങളോടുകൂടിയാതാണ്. പിന്നെ പണിക്കാർക്ക് താമസിക്കാൻ ലൈൻ കോർട്ടേഴ്സും പണിതു. ചെടികൾ വളർന്നു വരുമ്പോൾ മുതൽ അതിന്‌, പരിചരണം ആവശ്യമുള്ളതിനാൽ അണ്ണൻമാരെ കൂടാതെ അഞ്ചു പണിക്കാർ വേറെ വേണം. വിളവെടുക്കുമ്പോൾ രണ്ടാഴ്ച 15 പേരോളം വേറേയും വേണം, അവരെയെല്ലാം അണ്ണൻമാർ അറേഞ്ച് ചെയ്തിട്ടുണ്ട്. ഞാൻ ഫാമിലെത്തി അണ്ണൻമാർക്ക് നിർദ്ദേശം നൽകി ബ്രേക്ഫാസ്റ്റ് റെഡിയാക്കാൻ അടുക്കളയിൽ കയറി ഉപ്പുമാവിൻ്റെ ചേരുവകകൾ അടുപ്പിക്കുമ്പോൾ മൊബൈൽ അടിച്ചു നോക്കിയപ്പോൾ, വീട്ടിൽ നിന്നാണ് എന്താണവൊ എന്ന് ചിന്തിച്ചു ഫോൺ അറ്റൻ്റ് ചെയ്തു. മറുതലക്കൽ മോളാണ്

“ഹലോ…. അച്ഛാ”

സംസാരത്തിൽ വേറെ കുഴപ്പമുള്ളതായി തോന്നിയില്ല

“ഹലോ…. എന്താണ് മോളെ”

“അച്ഛാ, അച്ചുവിന് അങ്ങോട്ട് വരണമെന്ന്”

“മോളെ, ഇവിടെ നല്ല തിരക്കാണ്. മോനെ ഇവിടെ കൊണ്ടു വന്നാൽ ശ്രദ്ധിക്കാൻ സമയം കിട്ടിയെന്ന് വരില്ല.”

“ഞാൻ കൂടി വരുന്നുണ്ട്. ഇവിടെ ഇപ്പോൾ വല്യമ്മച്ചി ഉണ്ടല്ലൊ. അച്ഛൻ ഇനി അതൊക്കെ കഴിഞ്ഞല്ലെ വരികയുള്ളു ഞങ്ങൾ, കുറച്ചു ദിവസം അവിടെ നില്ക്കും”

55 Comments

  1. Bro balance story ennu varum
    1month ayi waiting annu

  2. മൊഞ്ചത്തിയുടെ ഖൽബി

    എഴുതി തുടങ്ങിയോ??

  3. സോറി തമാശക്ക് വേണ്ടി എഴുതിയതാണ്

  4. വസന്തം പോയതറിയാതെ കഥയുടെ പേരുമാറ്റി ദാസൻ പോയതറിയാതെ എന്നായോ

    1. കൊള്ളാം നല്ല പേര്….. താങ്ക്സ്

  5. Dasan bro where are you?
    Next part ennu varum

    1. ഉടൻ വരും

      1. This week undo?

Comments are closed.