വസന്തം പോയതറിയാതെ – 7[ദാസൻ] 595

അതിന് ഗൗരി ഒന്നും മറുപടി പറയാത്തതിനാൽ ഏട്ടത്തി വീണ്ടും

“എന്താണ് മോൾ ഒന്നും മിണ്ടാത്തത്?”

“ഹാ…. വെല്ല്യാമ്മച്ചി, ഞാൻ കേൾക്കുന്നുണ്ട് ”

ഗൗരി മറുപടി പറഞ്ഞു.

“മോളെന്താ മ്ലാനതയായിരിക്കുന്നത്”

ഏട്ടത്തി പറഞ്ഞപ്പോൾ ഞാൻ

“പോട്ടെ മോളെ. വല്ല്യച്ഛൻ വെറുതെ മോളെ, ദ്വേഷ്യം പിടിപ്പിക്കാൻ ചെയ്തതാണ് ”

അപ്പോഴേക്കും ഗൗരി പൊട്ടിക്കരഞ്ഞു.ഏട്ടത്തി മോളെ ചേർത്ത് പിടിച്ചു സമാധാനിപ്പിച്ചു. മോള് എട്ടത്തിയുടെ തോളിൽ ചാരിയിരുന്ന് കരയാൻ തുടങ്ങി. കുറച്ചു ദൂരം കൂടി മുന്നോട്ട് പോയി നല്ലൊരു ഹോട്ടലിൽ കയറി ചായ കുടിച്ചു. ഗൗരി വേണ്ടയെന്നു പറഞ്ഞെങ്കിലും ഞങ്ങളുടെ നിർബന്ധത്തിനു മുന്നിൽ വഴങ്ങി. അവിടെ നിന്നും ഇറങ്ങിയപ്പോൾ അച്ചുവിന് ചേച്ചിയുടെ ഒപ്പം ഇരിക്കണമെന്ന് നിർബന്ധം അതുകൊണ്ട്, ഏട്ടത്തി മുന്നിലേക്ക് വന്നു. അച്ചു ഗൗരിയോട് സംസാരിച്ചെങ്കിലും ആദ്യമൊന്നും വലിയ മൈൻഡ് ചെയ്തില്ല. മോൻ വിട്ടുകൊടുക്കാൻ തയ്യാറായിരുന്നില്ല അങ്ങിനെ ഓരോന്ന് ചോദിച്ചു കൊണ്ടേയിരുന്നു അവസാനം ഗൗരി പഴയ മൂഡിലേക്ക് വന്നു. പിന്നെ കളിയും ചിരിയുമായി. വണ്ടി വരുന്നത് കണ്ടപ്പോൾ തന്നെ അച്ഛനുമമ്മയും ഇറങ്ങിവന്നു അമ്മ, അച്ചുവിനേയും മോളെയും ചേർത്തുപിടിച്ചു. ഉടനെ ഗൗരി അമ്മയുടെ തോളിൽ തല വെച്ച് കരയാൻ തുടങ്ങി. ഇതുകണ്ട് അമ്മ എന്നോട് ദേഷ്യപ്പെട്ടു

“നീ എന്തിനാടാ എൻറെ മോളെ കൊണ്ടുപോയത് കരയിക്കാനാണൊ?”

ഞാൻ ഒന്നും മിണ്ടാതെ നിൽക്കുന്നത് കണ്ടു ഏട്ടത്തി

” അത്….. അമ്മേ ഏട്ടൻ…..”

ഞാൻ ഇടക്ക് കേറി പറഞ്ഞു.

” അത് മോളെ ശുണ്ഠി പിടിപ്പിക്കാൻ ചേട്ടൻ ഒരു കുസൃതി കാണിച്ചു.”

അപ്പോൾ ഏട്ടത്തി എന്നെ ഒന്ന് നോക്കി, ഞാൻ ‘ചുമ്മാ’ എന്ന രീതിയിൽ കണ്ണടച്ചു കാണിച്ചു. മോളും മോനും നിൽക്കുമ്പോൾ ഏട്ടനെ പറ്റി അങ്ങിനെ പറയുന്നത് ശരിയല്ല എന്ന് തോന്നിയത് കൊണ്ടാണ് ഞാൻ, സില്ലിയാക്കി സംസാരിച്ചത്. രാത്രി ഗൗരിയും അച്ചുവും കിടന്നതിനുശേഷം ഞാനും ഏട്ടത്തിയും ചേട്ടൻ ഇന്ന് ഏട്ടത്തിയുടെ വീട്ടിൽ വന്ന കാട്ടിയ കോപ്രായങ്ങളും ഗൗരിയുടെ കയ്യിൽ പിടിച്ചു പറഞ്ഞ കാര്യങ്ങളും അച്ഛനോടും അമ്മയോടും പറഞ്ഞു അത് കേട്ടിട്ട്, അമ്മ

“അവനിത് എന്തുപറ്റി?”

55 Comments

  1. Bro balance story ennu varum
    1month ayi waiting annu

  2. മൊഞ്ചത്തിയുടെ ഖൽബി

    എഴുതി തുടങ്ങിയോ??

  3. സോറി തമാശക്ക് വേണ്ടി എഴുതിയതാണ്

  4. വസന്തം പോയതറിയാതെ കഥയുടെ പേരുമാറ്റി ദാസൻ പോയതറിയാതെ എന്നായോ

    1. കൊള്ളാം നല്ല പേര്….. താങ്ക്സ്

  5. Dasan bro where are you?
    Next part ennu varum

    1. ഉടൻ വരും

      1. This week undo?

Comments are closed.