വസന്തം പോയതറിയാതെ – 4[ദാസൻ] 278

” പറയൂ ചേട്ടാ, ഞാൻ ചേട്ടനോട് ഏതെങ്കിലും തരത്തിൽ മോശമായി പെരുമാറിയതായി തോന്നിയിട്ടുണ്ടെങ്കിൽ അത് തുറന്നു പറയു.”

അവൾ അസ്സലായി അഭിനയിക്കുന്നു, ഇപ്പോൾ ഞാൻ എന്ത് പറഞ്ഞാലും ഇവിടെ വിലപ്പോവില്ല. അതുകൊണ്ട് മൗനം വിദ്വാനു ഭൂഷണം. ഞാൻ പറഞ്ഞു

” ഞാൻ ഗൗരിയോട് മോശമായി പെരുമാറിയിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു. ഞാനിനി അത്തരത്തിൽ പെരുമാറില്ല.”

” ശരി, ഇപ്പോൾ ഗൗരിയുടെ പ്രശ്നം തീർന്നില്ലേ. ഇനി രണ്ടുപേരും പരസ്പരം കൈ കൊടുക്കു.”

ഞങ്ങൾ രണ്ടുപേരും പരസ്പരം കൈ കൊടുക്കുമ്പോൾ അവളുടെ ചുണ്ടിൽ ഒരു ഗൂഢസ്മിതം വിരിഞ്ഞോ എന്നൊരു സംശയം. അവിടെ നിന്നും മടങ്ങുമ്പോൾ ഏട്ടത്തി ഞങ്ങളെ രണ്ടുപേരെയും ഒരു സീറ്റിൽ ഇരുത്തി. വണ്ടി നീങ്ങി കുറച്ചു കഴിഞ്ഞപ്പോൾ അമ്മയുടെ തോളിൽ ചാരിയിരിക്കണമെന്നു പറഞ്ഞു തന്ത്രപൂർവ്വം എൻറെ അടുത്ത് വന്ന് എഴുന്നേറ്റുപോയി.

പിന്നീടുള്ള ദിവസങ്ങൾ എന്നെ ഒറ്റയ്ക്ക് കിട്ടുമ്പോഴൊക്കെ അവൾ ആരും കേൾക്കാതെ വാക്കുകളാൽ കുത്തിനോവിച്ചു കൊണ്ടിരുന്നു. ദിവസങ്ങൾ അതിദ്രുതം മുന്നോട്ടുപോയി. രണ്ടാഴ്ച കഴിഞ്ഞപ്പോൾ ചേട്ടത്തിയെ പ്രസവത്തിനായി ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. പിന്നീട് എനിക്ക് തിരക്കായിരുന്നു, വീടും ആശുപത്രിയും ഏട്ടത്തിയുടെ വീടുമായി നല്ല ഓട്ടമായിരുന്നു. രണ്ടുദിവസം കഴിഞ്ഞപ്പോൾ എട്ടത്തി ഒരാൺകുഞ്ഞിനെ പ്രസവിച്ചു. ആ സന്തോഷത്തിനിടയിലാണ് അച്ഛൻ ഒരു കാര്യവും ആയി വന്നത്. അതുകേട്ടപ്പോൾ ഞാൻ ഒഴിച്ച് ബാക്കി എല്ലാവരും സന്തോഷിച്ചു.

13 Comments

  1. ? നിതീഷേട്ടൻ ?

    ഓസ്കാർ കൊടുക്ക്, എന്തൊരു അഭിനയം

  2. പതിവുപോലെ തന്നെ ഈ ഭാഗവും തകർത്തു പൊളിച്ചു തിമിർത്തു….

    1. Thanks

  3. ഇതിനൊക്കെ ഉള്ള മറുപടി നല്ല വെടിപ്പായി കൊടുക്കണം??? അവളെ ആരീരാരം പാടി ഒറക്കണം??? അത്രയെ പറയാൻ ഉള്ളൂ???

    1. നോക്കാം

  4. Nice ആണ് ഒരു ആണിനെ എങ്ങനെ ഓക്ക് സ്വന്തം കുടുംബത്തിൽ നിന്ന് വെറുപ്പിക്കാം എന്ന് കാണിച്ചു തന്നു അവളോട് പ്രതികാരം ചെയ്യണം പെണ്ണുങ്ങൾക്ക് ഇത്രെയും ആഹ്ങ്കാരം padilla?‍♂️

    1. താങ്ക്സ്

    1. താങ്ക്സ്

  5. ഫസ്റ്റ്

    1. നന്ദി

Comments are closed.