വസന്തം പോയതറിയാതെ – 4[ദാസൻ] 278

“നേരം അല്ലാത്ത നേരത്ത് ഒരു പെൺകൊച്ചിനെ ഒറ്റക്ക് വിട്ട നീയൊരു മനുഷ്യനാണൊ, നിനക്ക് എന്താടാ ആ കൊച്ചിനോട് ഇത്ര ദ്വേഷ്യം. നിന്നോട് എത്ര സ്നേഹത്തോടെയാണ് പെരുമാറുന്നത്, എന്നിട്ടും. ഞാൻ ഒന്നും പറയുന്നില്ല, കേറി പോടാ.”

അച്ഛൻ എന്നോട് അലറി, ഞാൻ യാന്ത്രികമായി അകത്തേക്ക് കയറി. അമ്മ അടുക്കളയിൽ നിന്നും ഹാളിലേക്ക് വരുന്ന സമയത്താണ് എൻ്റെ രംഗപ്രവേശം.

“നീ ഒരു കാലത്തും നന്നാകില്ല എന്ന് തീരുമാനിച്ചിരിക്കുകയാണൊ? നല്ല ഒന്നാന്തരം പെൺകുട്ടി ഇവനെപ്പോലുരുത്തൻ്റെ കൈയിലാണല്ലൊ കിട്ടുന്നത്, എൻ്റെ ദൈവമെ ”

അമ്മ അതു കൊണ്ട് നിർത്തി, കൂടുതലൊന്നും പറഞ്ഞില്ല.

ഏട്ടത്തിയുടെ വീട്ടിൽ പോകുന്നതിന് അവൾ എത്തി, അതിസുന്ദരിയായാണ് വന്നതെങ്കിലും ഓവറായ യാതൊരു മേക്കപ്പൊ ആടയാഭരണങ്ങളൊ ഒന്നുമുണ്ടായിരുന്നില്ല. എന്നിട്ടും ഒരു അപ്സരസിനെപ്പോലെ തോന്നി. ഏടത്തി എന്നോടും നിർബന്ധം ചെല്ലണം എന്നു പറഞ്ഞതുകൊണ്ട് ഞാനും, പോകാൻ റെഡിയായി ഇറങ്ങി.ഞങ്ങൾ 12 പേരാണ് ഉണ്ടായിരുന്നത്, അതു കൊണ്ട് ഒരു ടെമ്പോയിൽ ആയിരുന്നു യാത്ര. ഇളയമ്മായി മാത്രമാണ് വന്നത്

ഏട്ടത്തിയുടെ വീട്ടിൽ ബന്ധുമിത്രാധികളെ കൊണ്ട് നിറഞ്ഞിരുന്നു. ചായ സൽക്കാരത്തിനുശേഷം അവൾ വന്നു, എൻ്റെ കൈയിൽ പിടിച്ചു കൊണ്ട് ആളുകൾ കേൾക്കേ

” ചേട്ടാ….. ഏട്ടത്തി വിളിക്കുന്നു, കൂട്ടിക്കൊണ്ടു ചെല്ലാൻ പറഞ്ഞു.”

എന്നേയും വലിച്ചു എട്ടത്തിയുടെ മുറിയിലേക്ക് പോകുന്ന വഴി സ്വകാര്യമായി

“നീ കണ്ടൊ എൻ്റെ അഭിനയം, ഇവിടെ വന്നിരിക്കുന്നവരെല്ലാവരും കരുതുന്നത് എനിക്ക് നിന്നോട് ഭയങ്കര സ്നേഹം ആണെന്നായിരിക്കും. പക്ഷെ എനിക്കും നിനക്കും മാത്രമല്ലേ അറിയാവുന്നത് എനിക്ക് നിന്നെ അരച്ച് കലക്കി കളഞ്ഞു വലിച്ചു കുടിക്കാനുള്ള ദ്വേഷ്യമുണ്ടെന്ന്, നീ കരുതിയിരുന്നോ നിനക്കുള്ള മുട്ടൻ പണി പുറകെ വരുന്നുണ്ട് കേട്ടോടാ പട്ടി.”

എതിർവശത്തു നിന്ന് ചേട്ടത്തിയുടെ അമ്മ വരുന്നത് കണ്ടപ്പോൾ

” ചേട്ടനുള്ള ഉച്ചയ്ക്കത്തെ ഭക്ഷണം ഞാൻ എടുത്തോളാം, എന്നോടുള്ള ദ്വേഷ്യം ഇപ്പോഴും മാറിയില്ലല്ലേ.”

ഇത് കേട്ട് വന്ന ഏട്ടത്തിയുടെ അമ്മ

” എന്താണ് മോനെയിത് നിങ്ങൾ ഒരുമിച്ചു ജീവിക്കേണ്ടവരല്ലേ, ജീവിതം തുടങ്ങിയിട്ട് ഇല്ലല്ലോ അതിനു മുൻപേയിങ്ങിനെ ആയാലൊ. നിങ്ങളെ രണ്ടു പേരെയും കാത്തു അവൾ മുറിയിൽ ഇരിപ്പുണ്ട്, വേഗം ചെല്ല്.”

അത് പറഞ്ഞ് ചേട്ടത്തിയുടെ അമ്മ ഞങ്ങളെ കടന്നു പോയി.

” നീ കണ്ടോ, കുറ്റം മുഴുവൻ നിനക്കല്ലേ കിട്ടിയത്. അതാണ് ഗൗരിയുടെ കഴിവ്. ഇനിയും എന്തെല്ലാം കാണാൻ കിടക്കുന്നു, നിന്നെയും നിൻ്റെ കുടുംബത്തെയും കുളം തോണ്ടിയിട്ടേ ഗൗരി അടങ്ങു. വേഗം വാ, ഇനി നിൻ്റെ ഏട്ടത്തി എന്താണ് ചൊല്ലുന്നതെന്ന് കേൾക്കാം.”

ഇതൊക്കെ കേട്ടിട്ട് കാലിൻ്റെ പെരുവിരൽ മുതൽ ഉറഞ്ഞ് കയറിയെങ്കിലും എൻറെ ശബ്ദം ഉയർന്നു പോയലോ എന്ന് വിചാരിച്ച് ഞാൻ അടങ്ങി. ചേട്ടത്തിയുടെ മുറിയിൽ കയറിയപ്പോൾ അവൾ

” ദേ ഏട്ടത്തി, പറഞ്ഞ ആളെ ഞാൻ വിളിച്ചു കൊണ്ടുവന്നിട്ടുണ്ട്. എന്തൊരു ഗൗരവമാണ്, എന്നോട് ഇപ്പോഴും ദ്വേഷ്യം മാറിയിട്ടില്ല. ഞാൻ എന്തു ചെയ്തിട്ടാണ് ഏട്ടത്തി, ഏതൊരു പെണ്ണും ചെയ്യുന്നതേ ഞാനും പറഞ്ഞിട്ടും ചെയ്തിട്ടുമുള്ളു. കോളേജിൽ വെച്ച് ഇപ്പോഴും എന്നെ അധിക്ഷേപിക്കുന്നതിന് ഒരു കുറവുമില്ല, ഞാൻ എന്തു വേണം ഏട്ടത്തി…… ”

അവൾ വിതുമ്പി കരയാൻ തുടങ്ങി. ഇത് കണ്ട് ഏട്ടത്തി

” എന്താണ് വിനു ഇത്. നീ ഈ കുട്ടിയോട് ചെയ്തതു തന്നെ തെറ്റ്, എന്നിട്ടും ഒരു മനസ്താപം ഇല്ലാതെ ഇങ്ങിനെ പെരുമാറുന്നത് ഒട്ടും ശരിയല്ല. നിങ്ങൾ ഒരുമിച്ച് കഴിയേണ്ടതല്ലേ, നിൻറെ ഭാഗത്തുനിന്നു ഇപ്പോഴേ ഇങ്ങിനെ ആയാലൊ. നീ ഇനിയെങ്കിലും ഗൗരിയോട് നല്ലരീതിയിൽ പെരുമാറണം. ഗൗരി നിന്നോട് എന്തെങ്കിലും തരത്തിലുള്ള മോശം പെരുമാറ്റം ചെയ്തിട്ടുണ്ടെങ്കിൽ അത് ഇപ്പോൾ പറയണം, അങ്ങിനെ ഉണ്ടെങ്കിൽ ഇപ്പോൾ തന്നെ പറഞ്ഞു തീർത്തിട്ട് പോകാം. നിങ്ങളുടെ രണ്ടുപേരുടെയും ഉള്ളിൽ എന്തെങ്കിലും വിഷമം ഉണ്ടെങ്കിൽ പറഞ്ഞു തീർക്കുന്നതാണ് നല്ലത്.”

ഇതുകേട്ട് ഞാൻ അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ അവൾ, ഏട്ടത്തിയുടെ മുഖത്തേക്ക് നോക്കി ചിരിച്ചു നിൽക്കുന്നു. എന്നിട്ട് അവൾ എന്നോട്

13 Comments

  1. ? നിതീഷേട്ടൻ ?

    ഓസ്കാർ കൊടുക്ക്, എന്തൊരു അഭിനയം

  2. പതിവുപോലെ തന്നെ ഈ ഭാഗവും തകർത്തു പൊളിച്ചു തിമിർത്തു….

    1. Thanks

  3. ഇതിനൊക്കെ ഉള്ള മറുപടി നല്ല വെടിപ്പായി കൊടുക്കണം??? അവളെ ആരീരാരം പാടി ഒറക്കണം??? അത്രയെ പറയാൻ ഉള്ളൂ???

    1. നോക്കാം

  4. Nice ആണ് ഒരു ആണിനെ എങ്ങനെ ഓക്ക് സ്വന്തം കുടുംബത്തിൽ നിന്ന് വെറുപ്പിക്കാം എന്ന് കാണിച്ചു തന്നു അവളോട് പ്രതികാരം ചെയ്യണം പെണ്ണുങ്ങൾക്ക് ഇത്രെയും ആഹ്ങ്കാരം padilla?‍♂️

    1. താങ്ക്സ്

    1. താങ്ക്സ്

  5. ഫസ്റ്റ്

    1. നന്ദി

Comments are closed.