വസന്തം പോയതറിയാതെ – 4[ദാസൻ] 278

“നീ പറയുമ്പോൾ നിർത്താൻ ഞാൻ, നിൻ്റെ ഡ്രൈവറല്ല. വേണമെങ്കിൽ ചാടിക്കോടാ നായെ ”

ഞാൻ സ്റ്റിയറിങ്ങിൽ കയറി പിടിച്ചു, വണ്ടിയൊന്നു പാളിയപ്പോൾ അവൾ ബ്രേക്ക് ചവിട്ടി. ഞാൻ ഡോർ തുറന്ന് പുറത്തിറങ്ങി, എന്നിട്ട് ഞാൻ

“എടി പുന്നാര മോളെ എന്നോട് ഇനി കളിക്കാൻ വന്നാൽ കളി ഞാൻ പഠിപ്പിക്കും, ഓർത്തുവെച്ചൊ”

“നീ, നിൻ്റെ കളിയുമായി ഇങ്ങോട്ട് വാ……. കളിയെന്താണെന്ന് നീ കാണാൻ ഇരിക്കുന്നതേയുള്ളു. അന്നേരം നീ ദൈവത്തെ ശപിക്കും, ശരി നമുക്ക് കാണാം ”

അവൾ അവിടെയിരുന്നു തന്നെ ഗ്ലാസ് ഉയർത്തി എൻ്റെ വീട്ടിലേക്ക് ഫോൺ ചെയ്തു.

“ഹലോ അച്ഛനല്ലെ………
ചേട്ടൻ എന്നെ കുറെ ചീത്തയും പറഞ്ഞ് ഇടക്കു വെച്ച് വണ്ടിയിൽ നിന്നും ഇറങ്ങിപ്പോയി…………….
അതേ അച്ഛാ ഞാനിപ്പോൾ ഒറ്റക്കാണ്…………. ശരി ഞാൻ വീടെത്തിയിട്ട് വിളിക്കാം………………. ഇല്ല എനിക്ക് പേടിയില്ല ഞാൻ തനിയെ പൊയ്ക്കോളാം. ചേട്ടനെ വഴക്കു പറയണ്ട…….. ശരി”

അവൾ സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ഞാൻ ഡോർ വലിച്ചു തുറക്കാൻ നോക്കി നടന്നില്ല, അവൾ ഡോറും ലോക്ക് ചെയ്തിരുന്നു. ഗ്ലാസ് ഉടക്കാൻ കല്ല് നോക്കി എടുത്ത് വന്നപ്പോഴേക്കും വണ്ടിയെടുത്ത് സ്പീഡിൽ ഓടിച്ചു പോയി. വീട്ടിൽ നിന്നും കുറച്ചധികം ദൂരം വന്നതുകൊണ്ട്, തിരിച്ചു നടക്കാൻ ബുദ്ധിമുട്ട് തോന്നി. അവിടെ നിന്നും കുറച്ചു ദൂരം നടന്നാൽ കൂട്ടുകാരൻ സണ്ണിയുടെ വീടാണ് ഞാൻ അങ്ങോട്ട് നടന്നു, അവിടെ അവൻ ഉണ്ടായിരുന്നു. അവനോട് എന്നെ വീട്ടിൽ ഡ്രോപ് ചെയ്യാമോ എന്ന് ചോദിച്ചപ്പോൾ ok പറഞ്ഞു. അവൻ്റെ അമ്മ

” കയറിയിരിക്ക് മോനെ, ഞാൻ ചായ എടുക്കാം ”

“വേണ്ടമ്മെ ,ഞാൻ വീട്ടിൽ നിന്നും കുടിച്ചിട്ട് ഇറങ്ങിയതാണ് ”

“എന്താണ് ആ കൊച്ച് വരാറുണ്ടൊ?”

“ഹാ, വരാറുണ്ട് ”

“ശോഭക്ക് എങ്ങിനെ, സുഖമാണൊ? ഏത് മാസമാണ് പറഞ്ഞിരിക്കുന്നത്?”

” അടുത്ത മാസം”

“എത്ര വേഗമാണ് മാസങ്ങൾ കടന്നു പോകുന്നത്, ശാരദക്ക് സുഖമല്ലെ ? കുറെ നാളായി കണ്ടിട്ട് ”

ഇതിനിടയിൽ സണ്ണി റെഡിയായി വന്നു.

“വാടാ……. നിന്നെ കൊണ്ടുചെന്നാക്കിയിട്ട് ഒരു പരിപാടിയുണ്ട്. നീ ഇപ്പോൾ പെട്ടിരിക്കുകയാണല്ലൊ, അതുകൊണ്ട് നിന്നെ വിളിക്കുന്നില്ല.”

ഞങ്ങൾ പുറത്തേക്കിറങ്ങി, അവൻ എൻഫീൽഡ് എടുത്തു

“വാടാ…. വന്നു കയറ്”

ഞാൻ പുറകിൽ കയറി. വണ്ടി ഗേറ്റ് കടന്നു ചെല്ലുമ്പോൾ അച്ഛൻ, മുറ്റത്ത് നടക്കുന്നുണ്ട്. അതു കണ്ട് സണ്ണി

” എടാ ഇറങ്ങ്. ആ നടപ്പ് അത്ര പന്തിയല്ല, ഞാൻ പോകട്ടെ ”

അവൻ എന്നെ ഇറക്കിവിട്ട് ധൃതിയിൽ വണ്ടി തിരിച്ച് പോയി, ഞാൻ നടന്നു അകത്തേക്ക് കയറാൻ തുടങ്ങിയപ്പോൾ അച്ഛൻ

” മഹാൻ അവിടെ നിന്നേ!”

ഞാൻ പടിയിൽ നിന്നു തിരിഞ്ഞു നോക്കിയപ്പോഴേക്കും അച്ഛൻ, എൻ്റെ അടുത്ത് എത്തി കഴിഞ്ഞിരുന്നു. കരണത്ത് ഒരടി കിട്ടിയപ്പോൾ കണ്ണിൽ പൊന്നീച്ച പറന്നു.

13 Comments

  1. ? നിതീഷേട്ടൻ ?

    ഓസ്കാർ കൊടുക്ക്, എന്തൊരു അഭിനയം

  2. പതിവുപോലെ തന്നെ ഈ ഭാഗവും തകർത്തു പൊളിച്ചു തിമിർത്തു….

    1. Thanks

  3. ഇതിനൊക്കെ ഉള്ള മറുപടി നല്ല വെടിപ്പായി കൊടുക്കണം??? അവളെ ആരീരാരം പാടി ഒറക്കണം??? അത്രയെ പറയാൻ ഉള്ളൂ???

    1. നോക്കാം

  4. Nice ആണ് ഒരു ആണിനെ എങ്ങനെ ഓക്ക് സ്വന്തം കുടുംബത്തിൽ നിന്ന് വെറുപ്പിക്കാം എന്ന് കാണിച്ചു തന്നു അവളോട് പ്രതികാരം ചെയ്യണം പെണ്ണുങ്ങൾക്ക് ഇത്രെയും ആഹ്ങ്കാരം padilla?‍♂️

    1. താങ്ക്സ്

    1. താങ്ക്സ്

  5. ഫസ്റ്റ്

    1. നന്ദി

Comments are closed.