” ഇതു കണ്ടൊ മോള് കൊണ്ടുവന്നതാണ് ”
“എന്താണ് മോളെ ഇതൊക്കെ, ഞാൻ എല്ലാം പറഞ്ഞ് ഏർപ്പാടാക്കിയിട്ടുണ്ടായിരുന്നു.”
“അതു തന്നെയാണ്, അച്ഛൻ ഒരു ദിവസം അവിടെ ആ കടയിൽ നിൽക്കുന്നതു കണ്ടിരുന്നു. അച്ഛൻ ഏല്പിച്ചതും പിന്നെ കുറച്ചു കൂടി സാധനങ്ങൾ ഞാൻ വാങ്ങി, അത്രയെയുളളു.”
“എല്ലാം കൂടി എത്രയായി മോളെ?”
“എന്തിനാണ് അച്ഛാ”
” അതിൻ്റെ പൈസ തരാനാണ് ”
“കൊള്ളാം അച്ഛാ ….. ഞാൻ എന്താണ് അന്യയാണൊ ”
“മോൾക്ക് എവിടുന്നാണ് പൈസ ”
“അതു കൊള്ളാം, ഞാനൊരു കോളേജ് ലച്ചറർ ആണെന്നുള്ള കാര്യം അച്ഛൻ മറന്നൊ ”
” എന്നാലും മോൾക്ക് ആവശ്യങ്ങൾ ഇല്ലെ?”
“അതിനൊക്കെയുള്ള പൈസ എൻ്റെ കൈയിലുണ്ട്. ശരി ഞാൻ ഇറങ്ങട്ടെ”
അച്ഛൻ എന്നോട്
“നേരം ഇരുട്ടി മോള് ഒറ്റക്ക് പോകണ്ട, എടാ മോളെ വീട്ടിലാക്കിയിട്ട് വാ”
“വേണ്ട അച്ഛാ, കാറിലല്ലെ ഞാൻ ഒറ്റക്ക് പൊയ്കൊള്ളാം.. ”
“വേണ്ട ഒറ്റക്ക് പോകണ്ട മോളെ, രാത്രിയായി അവൻ കൊണ്ടു വന്നാക്കും. എടാ വേഗം ചെല്ല് ”
ഞാൻ പെട്ടെന്ന് ഡ്രസ്സ് മാറി ചെന്നു, അവളാണ് കാർ ഡ്രൈവ് ചെയ്തത്. ഗേറ്റിന് പുറത്തേക്ക് കടന്നപ്പോൾ അവൾ
” നീയെന്താടാ ചൂലുപോലെ എൻ്റെ പുറകേ വരുന്നത്, എൻ്റെ കാവൽനായയായി ”
“എടി പൊന്നുമോളെ, അറിഞ്ഞൊ അറിയാതെയൊ എനിക്ക് ഒരബദ്ധം പറ്റി. പക്ഷെ ഞാൻ നിന്നെ ഒന്നും ചെയ്തിട്ടില്ലെന്ന് എനിക്കും നിനക്കും അറിയാം, എന്നിട്ടും നിൻ്റെ വേഷം കെട്ടിന് ഞാൻ നിന്നു തരുന്നത്, ഞാൻ കാരണം നിനക്ക് ഒരു ചീത്ത പേര് വന്നല്ലൊ എന്നോർത്താണ്.”
“അന്ന് നിനക്ക് തീരെ വെളിവില്ലായിരുന്നുവെന്നു തോന്നുന്നു, അതു കൊണ്ട് എനിക്ക് ഒന്നും നഷ്ടപ്പെട്ടില്ലെങ്കിലും മാഷുമാരുടേയും കുട്ടികളുടേയും മുന്നിൽ എൻ്റെ പേര് കളങ്കപ്പെട്ടു. എൻ്റെ മാറിലൊക്കെ ചുവന്ന കൈപ്പാടുകൾ ഉണ്ടായിരുന്നു. എന്നിട്ടിരുന്നു ന്യായീകരിക്കുന്നു പട്ടി”
“പട്ടി നിൻ്റെ തന്തയാണ് ”
“അതേടാ…… നിൻ്റെ തന്ത തന്നെയാണ് പട്ടി, കണ്ടില്ലെ എൻ്റെ മുന്നിൽ ഓച്ഛാനിച്ചു നിന്നത്. തന്ത പട്ടി കൊച്ചു പട്ടിയെ വിളിച്ച് എജമാനത്തിക്ക് കാവൽ വിട്ടതു കണ്ടോ.”
“നിർത്തടി പട്ടി നിൻ്റെ വണ്ടി”
ഓസ്കാർ കൊടുക്ക്, എന്തൊരു അഭിനയം
പതിവുപോലെ തന്നെ ഈ ഭാഗവും തകർത്തു പൊളിച്ചു തിമിർത്തു….
Thanks
ഇതിനൊക്കെ ഉള്ള മറുപടി നല്ല വെടിപ്പായി കൊടുക്കണം??? അവളെ ആരീരാരം പാടി ഒറക്കണം??? അത്രയെ പറയാൻ ഉള്ളൂ???
നോക്കാം
Nice ആണ് ഒരു ആണിനെ എങ്ങനെ ഓക്ക് സ്വന്തം കുടുംബത്തിൽ നിന്ന് വെറുപ്പിക്കാം എന്ന് കാണിച്ചു തന്നു അവളോട് പ്രതികാരം ചെയ്യണം പെണ്ണുങ്ങൾക്ക് ഇത്രെയും ആഹ്ങ്കാരം padilla?♂️
താങ്ക്സ്
Nice
താങ്ക്സ്
No comment
ok
ഫസ്റ്റ്
നന്ദി