വസന്തം പോയതറിയാതെ – 4[ദാസൻ] 278

“ശരി ഏട്ടത്തി”

“അവൾക്ക് നിന്നോട് മാത്രം ദ്വേഷ്യം വരാൻ കാരണമെന്താണ്, നിങ്ങൾ തമ്മിൽ നേരത്തേ മുതൽ തന്നെ ശത്രുത വെച്ചു കൊണ്ടു നടന്നിട്ടാണ്. നീയൊന്ന് മയപ്പെട്ട് പെരുമാറ്, എന്താണ് അവളുടെ മനോഭാവമെന്ന് അറിയാമല്ലോ”

“നോക്കട്ടെ”

“നോക്കട്ടെയല്ല, അങ്ങിനെ വേണം. ഇനിയങ്ങോട്ട് ഒരുമിച്ചു ജീവിക്കാനുള്ളതല്ലെ. നിങ്ങൾ അല്ല നീയിങ്ങിനെ പെരുമാറിയാൽ എങ്ങിനെ ജീവിതം മുന്നോട്ട് പോകും, കുറച്ചൊക്കെ വിട്ടുവീഴ്ചക്ക് തയ്യാറാകണം”

“ശരി ഏട്ടത്തി, എന്നാണ് അടുത്ത ചെക്കപ്പ്?”

“ഒരാഴ്ചയുണ്ട്. ശരി ഞാൻ പറഞ്ഞത് മറക്കണ്ട. അവൾ നല്ല കുട്ടിയാണ്. പക്ഷെ നീ കാണിച്ച പ്രവർത്തി ഒട്ടും ശരിയല്ല, ഇനി അതു പറഞ്ഞിട്ട് കാര്യമില്ല. നിങ്ങൾ രണ്ടു പേരും ഒരുമിച്ചിരുന്നു സംസാരിച്ചാൽ തീരാവുന്ന പ്രശ്നമെയുള്ളു. ഞാൻ വിളിക്കാം അവളെ, നിങ്ങൾക്ക് രണ്ടു പേർക്കും സംസാരിക്കാനുള്ള അവസരം ഞാനുണ്ടാക്കിത്തരാം. ശരി, ഗുഡ് നൈറ്റ്.”

അവൾ എന്നെ വിളിക്കുന്ന വാക്കുകൾ ഒന്നും ഇവർ കേൾക്കുന്നില്ലല്ലൊ. ഏട്ടത്തി എന്താണെന്നു വെച്ചാൽ ചെയ്യട്ടെ. ദിവസങ്ങളും ആഴ്ചകളും കടന്നു പോയി ഇതിനിടയിൽ ഏട്ടത്തിയുടെ വയറുകാണൽ ചടങ്ങിന് അവളുടെ വീട്ടിൽ ചെന്നു അച്ഛനും അമ്മയും കൂടി ചെന്ന് അവളേയും അവളുടെ ചേട്ടൻ്റെ ഭാര്യയേയും (മൂത്ത ചേട്ടൻ മാത്രമെ കല്യാണം കഴിച്ചിട്ടുള്ളു) ക്ഷണിച്ചു. അവൾ വരാമെന്ന് സമ്മതിച്ചെന്ന് അമ്മ പറയുന്നതു കേട്ടു. ആ ദിവസത്തിന് രണ്ട് ദിവസം മുമ്പ് വൈകുന്നേരം അവൾ, ഒരു പെട്ടി വണ്ടിയിൽ ഹലുവ, ഓരോ വലിയ കാർട്ടൻ ജിലേബിയും,ലഡുവും പിന്നെ ഏത്തക്കുലകളും പൂവൻ കുലയും സഹിതം അവൾ, അവളുടെ കാറിൽ വന്നിറങ്ങി. ഇതു കണ്ട് അമ്മ

“എന്തിനാണ് മോളെ ഇതൊക്കെ. ഒക്കെ അച്ഛൻ ഏർപ്പാടാക്കിയിട്ടുണ്ടാകും”

“അതൊന്നും സാരമില്ല, ഇത് ഏട്ടത്തിക്ക് എൻ്റെ വക ”

അവൾ കൊണ്ടുവന്ന ആളുകൾ അതെല്ലാം ഇറക്കി അകത്തു വെച്ചു, അവർ തിരിച്ചുപോയി. ഞാൻ സിറ്റൗട്ടിൽ ഇതെല്ലാം കണ്ട് ഇരുന്നു. അവൾ അകത്തേക്ക് കയറി പോകുന്ന വഴി അമ്മ കാൺകെ എന്നെ നോക്കി വെളുക്കനെ ചിരിച്ചു. അമ്മയും അവളും അടുക്കളയിലേക്ക് പോയി. കുറച്ചു കഴിഞ്ഞ് അവൾ ചായയുമായി എൻ്റെ അടുത്ത് വന്നു, തിരിഞ്ഞ് ഡോറിലൂടെ അടുക്കള വശത്തേക്ക് നോക്കി അമ്മ വരുന്നില്ലെന്ന് ഉറപ്പു വരുത്തി

“എന്താടാ….. ഇങ്ങിനെ ഇരിക്കുന്നത്. ഞാനിപ്പോൾ കൊണ്ടുവന്നത് മധുരത്തിൽ പൊതിഞ്ഞ വിഷമാണ്. പക്ഷെ അതിൽ വിഷമില്ല, നിൻ്റെ ആളുകളെ മുഴുവൻ മയക്കി എൻ്റെ കാൽക്കീഴിൽ കൊണ്ടുവരുവാനുള്ള ഒരു തന്ത്രം. നീ എന്നെപ്പറ്റി എന്തു പറഞ്ഞാലും വിശ്വസിക്കാതിരിക്കാനുള്ള ഒരു കരുനീക്കം.”

ഇത്രയും പറഞ്ഞപ്പോഴേക്കും പുറകിൽ കാലൊച്ച കേട്ടപ്പോൾ അവൾ

” എന്താണ് ചേട്ടാ, ഞാൻ ചായ തന്നാൽ കുടിക്കില്ലെ? ഞാനിതിൽ വിഷം ഒന്നും ചേർത്തിട്ടില്ല. ഹാ അമ്മ വന്നൊ ഞാൻ ചായകൊടുത്തിട്ട് മേടിക്കുന്നില്ല. എന്നോട് ഇത്രയും ദ്വേഷ്യം പാടില്ല. ഞാനല്ലല്ലൊ ചേട്ടനല്ലെ എന്നോട് ക്രൂരത കാണിച്ചത്, എന്നിട്ട് എനിക്ക് ചേട്ടനോട് ആദ്യം ദ്വേഷ്യം ഉണ്ടായിരുന്നു. ഈ അമ്മയെ കണ്ടപ്പോൾ എൻ്റെ എല്ലാ ദ്വേഷ്യവും മാറി. എന്നിട്ടും എന്നോട് ഇങ്ങിനെ കാണിക്കരുത്……”

അവൾ വിതുമ്പി കരയുന്നതു പോലെ അഭിനയിച്ചു. അമ്മചെന്നു അവളുടെ തോളിൽ പിടിച്ചു സമാധാനിപ്പിച്ചു, എന്നിട്ടെന്നോട്

” ഇത്രയും ക്രൂരത പാടില്ലടാ, ഈ കൊച്ച് എത്ര പ്രാവശ്യം നിന്നോട് വന്നു സംസാരിച്ചു നീ അപ്പോഴും ക്രൂരമായേ സംസാരിച്ചിട്ടുള്ളു. ഇതിൻ്റെ സ്ഥാനത്ത് ഞാനായിരുന്നുവെങ്കിൽ നീ ഇപ്പോൾ ജയിലിനകത്ത് കിടക്കുമായിരുന്നു. ആ ഒരു നന്ദിയെങ്കിലും കാണിക്കട”

ഇവളുടെ ഈ പ്രവർത്തി കൊണ്ട് ഇവരിൽ നിന്നെല്ലാം ഞാൻ ഒറ്റപ്പെടും അതു പാടില്ല ഇവൾ നടത്തുന്ന അഭിനയം ഞാനും നടത്തേണ്ടിയിരിക്കുന്നു.

” ഞാൻ മോശമായിട്ട് പെരുമാറിയെങ്കിൽ എന്നോട് ക്ഷമിക്ക്. ആ ചായ ഇങ്ങോട്ട് താ…… ഇനി വിഷം ചേർത്തിട്ടുണ്ടെങ്കിൽ തന്നെയും എനിക്ക് കുഴപ്പമില്ല, തരുന്നത് വേറെ ആരുമല്ലല്ലൊ. ഇങ്ങു താ പെണ്ണേ ”

ഞാൻ ചായ മേടിച്ചു ചുണ്ടോടു അടുപ്പിക്കുമ്പോൾ കൈയിലിരുന്ന പ്ലേറ്റ് നീട്ടി അമ്മ

” ദേ ഇത് എടുത്ത് കഴിക്കു, മോള് കൊണ്ടുവന്നതാണ് ”

കുറച്ച് ബേക്കറി പലഹാരങ്ങൾ, അതിൽ നിന്നും ഒന്ന് രണ്ടെണ്ണം എടുത്തു അവളെ നോക്കി, അവൾ മുഖം തിരിച്ചു നിന്ന് പരിഹസിക്കുന്ന ചിരി പാസാക്കുന്നു. അതു കണ്ട് കലി കയറിയെങ്കിലും ഒന്നും ഭാവിക്കാതെ പുഞ്ചിരിച്ചു.

അച്ഛൻ വന്നു കണ്ടിട്ടാണ് അവൾ മടങ്ങിയത്. അച്ഛൻ അവളെ, സ്വന്തം മക്കളേക്കാളും സ്നേഹിക്കുന്നു.

“മോള് എപ്പോൾ വന്നു? വീട്ടിൽ എല്ലാവർക്കും സുഖമല്ലെ ?”

അമ്മ അവൾ കൊണ്ടുവന്നത് അച്ഛനെ കാണിച്ചു.

13 Comments

  1. ? നിതീഷേട്ടൻ ?

    ഓസ്കാർ കൊടുക്ക്, എന്തൊരു അഭിനയം

  2. പതിവുപോലെ തന്നെ ഈ ഭാഗവും തകർത്തു പൊളിച്ചു തിമിർത്തു….

    1. Thanks

  3. ഇതിനൊക്കെ ഉള്ള മറുപടി നല്ല വെടിപ്പായി കൊടുക്കണം??? അവളെ ആരീരാരം പാടി ഒറക്കണം??? അത്രയെ പറയാൻ ഉള്ളൂ???

    1. നോക്കാം

  4. Nice ആണ് ഒരു ആണിനെ എങ്ങനെ ഓക്ക് സ്വന്തം കുടുംബത്തിൽ നിന്ന് വെറുപ്പിക്കാം എന്ന് കാണിച്ചു തന്നു അവളോട് പ്രതികാരം ചെയ്യണം പെണ്ണുങ്ങൾക്ക് ഇത്രെയും ആഹ്ങ്കാരം padilla?‍♂️

    1. താങ്ക്സ്

    1. താങ്ക്സ്

  5. ഫസ്റ്റ്

    1. നന്ദി

Comments are closed.