ഞാൻ അമ്മക്ക് വേണ്ടിയായിരുന്നു ഒരുമിച്ചിരുന്നു കഴിക്കാമെന്നു കരുതിയത്, പക്ഷെ ഇനി അതിൻ്റെ ആവശ്യമില്ലല്ലൊ. ഭക്ഷണത്തിൻ്റെ പ്ലേറ്റിൽ അങ്ങോട്ടും ഇങ്ങോട്ടും കോറിയിട്ട് എഴുന്നേറ്റ് പോകുന്നത് കണ്ട് അമ്മ
“നീ ഭക്ഷണം കഴിക്കുന്നില്ലെ?”
“എനിക്ക് നല്ല വിശപ്പില്ല”
എന്ന് പറഞ്ഞ് മുറിയിലേക്ക് പോയി കട്ടിലിൽ കിടന്നു, എപ്പോഴൊ ഉറങ്ങിപ്പോയി. അമ്മ വന്നു വിളിച്ചപ്പോഴാണ് എഴുന്നേൽക്കുന്നത്, സമയം നോക്കുമ്പോൾ വൈകീട്ട് 6 മണി.
” ദാണ്ടെ അമ്മാവൻ വിളിക്കുന്നു ”
എന്നെ വെല്ലുവിളിക്കാനുള്ള കോളാണ് അതെന്ന് മനസ്സിലായതു കൊണ്ട് അങ്ങിനെ കിടന്നു. അമ്മ വീണ്ടും വന്നു
” എന്താടാ …. അമ്മാവൻ വിളിക്കുന്നുവെന്ന് പറഞ്ഞിട്ട് വരാത്തത്, എഴുന്നേറ്റ് വന്നേ ”
ഞാൻ എഴുന്നേറ്റ് താഴേക്ക് ചെന്നു ഫോൺ എടുത്തു
“എടാ മരുമോനെ എപ്പോഴാണ് ഞാൻ കല്യാണത്തിന് വരേണ്ടത് ”
“ഇതു ചോദിക്കാനാണൊ ഇപ്പോൾ വിളിച്ചത്. നിങ്ങൾക്കും നിങ്ങളുടെ മക്കൾക്കും ഞാൻ പറയുന്നത് മനസ്സിലാകില്ല.”
“ഇനി എൻ്റെ മകളുടെ കൺവെട്ടത്ത് നിന്നെ കണ്ടു പോകരുത്, ഇത് അവൾ പറഞ്ഞതാണ്.”
“ഇനി നിങ്ങളുടെയല്ല ആരുടേയും, മുന്നിൽ വരില്ല പോരേ ”
അച്ഛൻ വളരെ താമസിച്ചാണ് വന്നത്.
രാവിലെ കേളേജിൽ പോയി, അവിടെ ആ താടകയുടെ സാന്നിധ്യം ഉള്ളതുകൊണ്ട് ഇവിടേയും മനസമാധാനം ഇല്ലായിരുന്നു.
ദിവസങ്ങൾ അങ്ങിനെ കടന്നു പോയി ഞായറാഴ്ച രാവിലെ തന്നെ അവൾ വീട്ടിൽ വന്നു അമ്മയേയും അച്ഛനേയും കൂട്ടി ഏട്ടത്തിയുടെ വീട്ടിൽ പോയി. എന്നേ ഒരുപാട് നിർബന്ധിച്ചു പക്ഷെ, എനിക്ക് നല്ല സുഖമില്ലയെന്ന് പറഞ്ഞ് ഒഴിവായി. അവർ തിരിച്ചെത്തിയത് വൈകുന്നേരമാണ്, അവൾ കുറേനേരം വീട്ടിൽ അവരോടൊപ്പം കഴിച്ചുകൂട്ടിയിട്ടാണ് തിരിച്ചു പോയത്. പോകുന്നതിനുമുമ്പ് എൻ്റെ മുറിയിൽ വന്നു
” എന്താടാ …. നീ ഈ മുറിയിൽ കയറി ഇരിക്കുന്നത്, നായെ. കണ്ടൊ നിൻ്റെ അമ്മയും അച്ഛനും എൻ്റെ അഭിനയത്തിൽ വീണത്, ഏടത്തിയമ്മയും ഫ്ലാറ്റായിട്ടുണ്ട് ”
അപ്പോഴേക്കും പടി കയറി വരുന്ന ശബ്ദം കേട്ട്, അവൾ
” ചേട്ടനെ ഏട്ടത്തി അന്വേഷിച്ചു, ഒരുപാട് പരിഭവിച്ചാണ് സംസാരിച്ചത്. ചേട്ടൻ എൻ്റെ കാര്യം പറഞ്ഞില്ലയെന്നൊക്കെ പറയുന്നുണ്ടായിരുന്നു. അപ്പോൾ അമ്മ പറഞ്ഞു സർപ്രൈസ് ആകട്ടെ എന്നു കരുതട്ടെ എന്ന്. എന്നാലും എല്ലാ കാര്യങ്ങളും പറയുന്ന ഏട്ടത്തിയോട് നമ്മുടെ കാര്യം പറയാതിരുന്നത് വളരെ മോശമായിപ്പോയി. ഞങ്ങൾ വന്നിട്ട് ചേട്ടനെന്താ താഴേക്ക് വരാതിരുന്നത്, എപ്പോഴും ഈ മുറിയിൽ ചടഞ്ഞുകൂടിയിരിക്കരുത്.”
ഇതൊക്കെ കേട്ടപ്പോൾ എനിക്ക് കലികയറി
” നീ ആരാടി ഇതൊക്കെ പറയാൻ, എനിക്ക് ഇഷ്ടമുള്ളതൊക്കെ ചെയ്യും”
അമ്മ റൂമിലേക്ക് വന്നു
” എന്താടാ … നീയീ കൊച്ചിനോട് ചൂടാകുന്നത്? ”
“പോട്ടേ അമ്മേ, കോളേജിൽ വെച്ച് ഞാനെന്തെങ്കിലും പറയുന്നതിൻ്റെ ഇഷ്ടക്കേടാകും. അവിടെ വെച്ച് പറയാൻ കഴിയാത്തത് വീട്ടിൽ വെച്ച് പറയാമല്ലൊ, എനിക്കതിൽ വിഷമമില്ല. എൻ്റെ ചേട്ടനല്ലെ, ഞാൻ കേൾക്കാൻ ബാദ്ധ്യസ്ഥയാണ്.”
അവൾ ചെറുതായി വിതുമ്പി, ഇത് കണ്ട് അമ്മ വന്ന് അവളെ ആശ്വസിപ്പിച്ചു.
” സാരമില്ല, ഇവൻ്റെ സ്വഭാവം ഇങ്ങിനെയായി പോയി മോള് ക്ഷമിക്ക്.”
ഞാൻ ഇറങ്ങട്ടെ സമയം ഒരുപാടായി. അച്ഛൻ പുറത്തേക്കിറങ്ങിയെന്നു തോന്നുന്നു വരുമ്പോൾ പഞ്ഞിരുന്നാൽ മതി. ചേട്ടാ ഞാൻ ഇറങ്ങുകയാണ്, നാളെ കോളേജിൽ കാണാം.”
അവൾ പോയി, അതിനു ശേഷം അമ്മ സ്വൈര്യം തന്നിട്ടില്ല. അതു കഴിഞ്ഞു ഏട്ടത്തി വിളിച്ചു
“എന്താണ് വിനു, നീ ഇങ്ങിനെ. ഗൗരി എന്ത് നല്ല കുട്ടിയാണ്. അവൾ നിന്നെ ചേട്ടൻ എന്ന് വിളിക്കുന്നതിൽ അറിയാം അവൾക്കുള്ള സ്നേഹം. അച്ഛനും അമ്മയും കുറ്റപ്പെടുത്തിയപ്പോഴും അവൾ നിന്നെ ന്യായീകരിച്ചാണ് സംസാരിച്ചത്. മറ്റുളളവരുടെ മുന്നിൽ വെച്ച് നീ അവളോട് വളരെ മോശമായാണ് പെരുമാറുന്നതെന്ന് എന്നോട് പറഞ്ഞു, അവൾക്കതിൽ വിഷമമുണ്ട്.”
“എട്ടത്തിക്കറിയില്ല അവളുടെ എന്നോടുള്ള പെരുമാറ്റം”
“നീയില്ലാത്ത സമയത്ത് നിൻ്റെ കുറ്റങ്ങൾ പറയാൻ ശ്രമിക്കാത്തവൾ, നിന്നെ വെറുതെ പ്രകോപിപ്പിക്കാൻ വേണ്ടി ചെയ്യുന്നതായിരിക്കും. നീ അവളോട് സ്നേഹത്തോടെ സംസാരിക്ക്”
ഇവരെയൊക്കെ എങ്ങിനെ പറഞ്ഞു മനസ്സിലാക്കും. ഒന്നും പറയാതിരിക്കുന്നതാണ് നല്ലത്.
ഓസ്കാർ കൊടുക്ക്, എന്തൊരു അഭിനയം
പതിവുപോലെ തന്നെ ഈ ഭാഗവും തകർത്തു പൊളിച്ചു തിമിർത്തു….
Thanks
ഇതിനൊക്കെ ഉള്ള മറുപടി നല്ല വെടിപ്പായി കൊടുക്കണം??? അവളെ ആരീരാരം പാടി ഒറക്കണം??? അത്രയെ പറയാൻ ഉള്ളൂ???
നോക്കാം
Nice ആണ് ഒരു ആണിനെ എങ്ങനെ ഓക്ക് സ്വന്തം കുടുംബത്തിൽ നിന്ന് വെറുപ്പിക്കാം എന്ന് കാണിച്ചു തന്നു അവളോട് പ്രതികാരം ചെയ്യണം പെണ്ണുങ്ങൾക്ക് ഇത്രെയും ആഹ്ങ്കാരം padilla?♂️
താങ്ക്സ്
Nice
താങ്ക്സ്
No comment
ok
ഫസ്റ്റ്
നന്ദി