വസന്തം പോയതറിയാതെ – 4[ദാസൻ] 278

എന്നെ പരിഹസിച്ച് ചിരിച്ചു കൊണ്ട് അമ്മാവൻ കാറുമെടുത്ത് പോയി. പുറകേ ഞാൻ ഇറങ്ങാൻ തുടങ്ങുമ്പോൾ ഇതാ വരുന്നു അമ്മയുടെ ഫാവി മരുമോള് ഗേറ്റ് കടന്ന്. അമ്മ പുറകിൽ നിന്നു എന്നോട്

“എടാ …. അവിവേകം ഒന്നും കാണിക്കല്ലെ. ഞാനൊന്ന് പറയട്ടെ…”

ഞാനൊന്നും പറയാതെ വണ്ടിയുമെടുത്ത്, അവളെ തീരെ അവഗണിച്ച് ഗേറ്റിന് പുറത്തേക്ക് പോയി. ഞാൻ നേരെ നിഷയുടെ കോളേജിലേക്കാണ് പോയത്. അവിടെ എത്തിയപ്പോൾ ലഞ്ച് ബ്രേക്കിൻ്റെ സമയം. ഞാൻ അവളുടെ കൂട്ടുകാരിയോട് അവളെ തിരക്കി. അവൾ ഇപ്പോൾ ക്ലാസിലേക്ക് പോയിട്ടുണ്ടെന്ന് പറഞ്ഞു.

“നിഷ, ഊണ് കൊണ്ടു വന്നില്ലെ?”

കൂട്ടുകാരി പറഞ്ഞു

“കൊണ്ടുവന്നു, ആരും കാണാതെ ദേ അവിടെ കൊണ്ടുപോയി കൊട്ടിക്കളഞ്ഞു. രാവിലെ മുതൽ ആള് മൂഡൗട്ട് ആണ്, കാര്യം ചോദിച്ചിട്ട് ഒന്നും പറഞ്ഞില്ല. കണ്ണൊക്കെ നിറഞ്ഞിരുന്നു.”

ഞാൻ കൂട്ടുകാരിയോട് യാത്ര പറഞ്ഞ് ക്ലാസിലേക്ക് ചെന്നു. അവൾ ടേബിളിൽ തലയും കുമ്പിട്ട് കിടക്കുന്നു. ഞാൻ അടുത്തുചെന്ന്

“നിഷെ …. നിഷെ ”

എൻ്റെ വിളി കേട്ടപ്പോൾ പെട്ടെന്ന് എന്തോ ആകാംഷയോട് തലപൊക്കി, പക്ഷെ ഉടൻ മുഖം ദ്വേഷ്യത്തിലായി എന്നിട്ട് വീണ്ടും തല കുമ്പിട്ടു. ഞാൻ അവളുടെ തോളിൽ കൈവെച്ചു,

“എൻ്റെ ശരീരത്തിൽ തൊട്ടു പോകരുത്, നിങ്ങൾ ഇത്തരക്കാരനാണെന്ന് ഞാനറിഞ്ഞിരുന്നില്ല.”

പൊട്ടിത്തെറിച്ചു വളരെ ഉച്ചത്തിലാണ് അവൾ അലറിയത്, ശബ്ദം കേട്ട് പലരും ക്ലാസിലേക്ക് വന്നു. ഞാൻ അവളോടു വളരെ സൗമ്യമായി

“മോളെ എനിക്ക് നിന്നോടൊന്ന് സംസാരിക്കണം, ഒന്ന് പുറത്തേക്ക് വാ”

അവൾ കൈപ്പത്തി നിഷേധാർത്ഥത്തിൽ എൻ്റെ നേരെ തിരിച്ചു കൊണ്ട്

“എനിക്ക് നിങ്ങൾ പറയുന്നതൊന്നും കേൾക്കണ്ട, നിങ്ങൾ ക്ലാസ്സിൽ നിന്നും ഇറങ്ങി പോകണം മിസ്റ്റർ”

ഇവൾ എന്നെ കേൾക്കാൻ തയ്യാറാവില്ലെന്ന കാര്യം എനിക്ക് മനസ്സിലായി, എന്നാലും ഒന്ന് പറയാൻ തീരുമാനിച്ചു.

“ഞാൻ പറയുന്നത് കേൾക്കാൻ നീ തയ്യാറല്ലെങ്കിൽ, ഒരു സമയത്ത് നിനക്ക് എന്നെ മനസ്സിലാകും അപ്പോഴേക്കും എല്ലാം കഴിഞ്ഞിട്ടുണ്ടാകും. ശരി മോളെ ഗുഡ് ബൈ”

ഞാൻ അവിടെ നിന്നും ഇറങ്ങി. അവളെ പറഞ്ഞിട്ട് കാര്യമില്ല, ഇതൊക്കെ അറിഞ്ഞാൽ ഏതൊരാളും ചെയ്യുന്നതേ അവളും ചെയ്തുള്ളു. എന്നാലും അവൾക്ക് ഞാൻ പറയാനുദ്ദേശിച്ചത് കേൾക്കാനുള്ള സംയമനം കാണിക്കാമായിരുന്നു, പോട്ടേ. ഗേറ്റ് കടന്നു ചെല്ലുമ്പോഴെ കണ്ടു അമ്മ, എന്നേയും നോക്കി സിറ്റൗട്ടിൽ ഇരിപ്പുണ്ടായിരുന്നു. എന്നെ കണ്ടയുടനെ കളിയാക്കി കൊണ്ട്

“എന്തായടാ മക്കളെ അവൾ വന്നില്ലെ?”

പിന്നീട് ഗൗരവത്തിൽ

“പെൺ ശാപം കിട്ടിയാൽ ഒരു കാലത്തും മാറില്ല”

സംസാരം നിർത്താനുള്ള യാതൊരു ലക്ഷണവും കാണാത്തതിനാൽ ഞാൻ ഹാളിലേക്ക് കയറി, അമ്മ സംസാരിച്ചുകൊണ്ട് പുറകേയും

” ആ മോള്, നീ കോളേജിൽ നിന്നും മുഖം വല്ലാതെയാണ് ഇറങ്ങി പോന്നത് എന്ന് പറഞ്ഞു അന്വേഷിച്ചു വന്നതാണ്. നിൻ്റെ അന്നേരത്തെ പോക്ക് കണ്ടു വിഷമിച്ചു എന്നോട് എങ്ങോട്ടാണ് പോയത് എന്ന് ചോദിച്ചു. ഞാൻ ഈ വക കാര്യങ്ങൾ ഒന്നും പറഞ്ഞിട്ടില്ല. അമ്മാവൻ എന്തിനാണ് വന്നത് എന്നുപോലും.”

ഇതും പറഞ്ഞു അമ്മ എഴുന്നേറ്റ് അകത്തേക്ക് നടന്നു കൊണ്ട്

“നീ ഒന്നും കഴിച്ചില്ലല്ലൊ വാടാ….. ചോറ് എടുത്തു തരാം”

കഴിക്കാൻ ഒട്ടും താൽപര്യം തോന്നിയില്ലെങ്കിലും അമ്മയുടെ ഒപ്പം പോയി സൈനിംഗ് ടേബിളിൽ ഇരുന്നു. ഒരു പ്ലേറ്റുമായി വരുന്നതു കണ്ടിട്ട് ഞാൻ

” അമ്മ കഴിക്കുന്നില്ലെ?”

ഞങ്ങൾ വീട്ടിലുള്ളപ്പോൾ ഒരുമിച്ചാണ് ഭക്ഷണം കഴിക്കുന്നത്. എൻ്റെ ചോദ്യത്തിനുള്ള മറുപടി

“മോള് നിർബന്ധിച്ചപ്പോൾ, ഒരുമിച്ചിരുന്നു എനിക്ക് കഴിക്കേണ്ടി വന്നു.”

13 Comments

  1. ? നിതീഷേട്ടൻ ?

    ഓസ്കാർ കൊടുക്ക്, എന്തൊരു അഭിനയം

  2. പതിവുപോലെ തന്നെ ഈ ഭാഗവും തകർത്തു പൊളിച്ചു തിമിർത്തു….

    1. Thanks

  3. ഇതിനൊക്കെ ഉള്ള മറുപടി നല്ല വെടിപ്പായി കൊടുക്കണം??? അവളെ ആരീരാരം പാടി ഒറക്കണം??? അത്രയെ പറയാൻ ഉള്ളൂ???

    1. നോക്കാം

  4. Nice ആണ് ഒരു ആണിനെ എങ്ങനെ ഓക്ക് സ്വന്തം കുടുംബത്തിൽ നിന്ന് വെറുപ്പിക്കാം എന്ന് കാണിച്ചു തന്നു അവളോട് പ്രതികാരം ചെയ്യണം പെണ്ണുങ്ങൾക്ക് ഇത്രെയും ആഹ്ങ്കാരം padilla?‍♂️

    1. താങ്ക്സ്

    1. താങ്ക്സ്

  5. ഫസ്റ്റ്

    1. നന്ദി

Comments are closed.